പ്രളയത്തിൽ മുങ്ങി കാസിരംഗ ദേശീയോദ്യാനം - The World Heritage site Kaziranga National Park
🎬 Watch Now: Feature Video
പ്രളയത്തിൽ ദുരിതമനുഭവിച്ച് കാസിരംഗ ദേശീയോദ്യാനത്തിലെ മൃഗങ്ങൾ. പാർക്കിന്‍റെ 80 ശതമാനം പ്രദേശവും ബ്രഹ്മപുത്ര നദിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ മുങ്ങി. പ്രളയത്തെ അതിജീവിക്കാനുള്ള എല്ലാ മുൻകരുതലുകളും പാർക്ക് അധികൃതർ സ്വീകരിച്ചിട്ടുണ്ട്. പാർക്കിലെ മൃഗങ്ങളുടെ സുരക്ഷക്ക് "ടൈം കാർഡ്" വെച്ചാണ് പാർക്കിന്‍റെ ഉള്ളിലൂടെയുള്ള റോഡിലേക്ക് വാഹനങ്ങൾ കടത്തി വിടുന്നത്. 1978 ൽ ഫെബ്രുവരി 11 ന് 430 ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ ഇവിടം കാസിരംഗ ദേശീയോദ്യാനമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു, പിന്നീട് 1985 ൽ യുനെസ്കോ ലോക പൈതൃക സ്ഥലമായി പ്രഖ്യാപിച്ചു.