നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്‍റിലേക്ക് - budget 2019
🎬 Watch Now: Feature Video

രണ്ടാം മോദി സർക്കാരിന്‍റെ ആദ്യ സമ്പൂർണ ബജറ്റ് അവതരണത്തിനായി ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്‍റിലേക്ക്. രാവിലെ 9 മണിയോടെ ധനമന്ത്രാലയത്തിലെത്തിയ നിർമ്മല സീതാരാമൻ സഹമന്ത്രിമാരുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്‌ച നടത്തി. 9.20 ഓടെ ധനമന്ത്രി രാഷ്ട്രപതി ഭവനിലേക്ക് യാത്ര തിരിച്ചു. രാഷ്ട്രപതി ഭവനില്‍ റാം നാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം പാർലമെന്‍റിലേക്ക് പോകും. രാവിലെ 11 മണിയോടെ ലോക്‌സഭയില്‍ ബജറ്റ് അവതരിപ്പിക്കും.