കേരളത്തില്‍ കമ്യൂണിസ്റ്റുകാർ 120 ബിജെപി പ്രവർത്തകരെ കൊലപ്പെടുത്തിയെന്ന് അമിത് ഷാ - അമിത് ഷാ
🎬 Watch Now: Feature Video
എസ്.പി.ജി ഭേദഗതി ബില്‍ ചര്‍ച്ചക്കിടെ പാര്‍ലമെന്‍റില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉന്നയിച്ച് അമിത് ഷാ. രാഷ്ട്രീയ പകപോക്കല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ശൈലിയെന്നും കേരളത്തില്‍ 120 ബിജെപി പ്രവര്‍ത്തകരെ കമ്യൂണിസ്റ്റുകാര്‍ കൊലപ്പെടുത്തിയെന്നും അമിത് ഷാ സഭയില്‍ പറഞ്ഞു. ബിനോയ് വിശ്വത്തെ പേരെടുത്ത് പറഞ്ഞുള്ള പരാമര്‍ശത്തില്‍ രാജ്യസഭയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. ഇതിനിടെ എസ്.പി.ജി സംരക്ഷണം പ്രധാനമന്ത്രിക്ക് മാത്രമാക്കുന്ന ബില്‍ രാജ്യസഭ പാസാക്കി.