റോഹ്‌താങ് ചുരത്തിൽ മഞ്ഞു വീഴ്‌ച - കുളു
🎬 Watch Now: Feature Video
ഷിംല: ഹിമാചൽ പ്രദേശിലെ റോഹ്‌താങ് ചുരത്തിൽ കനത്ത മഞ്ഞു വീഴ്‌ച. ഇതിനെ തുടർന്ന് പ്രദേശവാസികൾക്കും വിനോദ സഞ്ചാരികൾക്കും കുളു ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. പ്രദേശത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ അടൽ തുരങ്കത്തിന് സമീപം കനത്ത മഞ്ഞു വീഴ്‌ചയുള്ളതിനാൽ ജില്ലയിലെ ഉയർന്ന പ്രദേശങ്ങളിലേക്ക് പോകരുതെന്ന് പ്രദേശവാസികളോടും വിനോദ സഞ്ചാരികളോടും കുളു ജില്ലാ കമ്മീഷണർ റിച്ച വർമ ആവശ്യപ്പെട്ടു. പ്രദേശത്തെ റോഡ് ഉടൻ വൃത്തിയാക്കുമെന്നും ജനങ്ങളോട് പുറത്ത് പോകുന്നത് ഒഴിവാക്കാനും അവർ നിർദേശിച്ചു. ചില സ്ഥലങ്ങളിൽ മഴയും കാറ്റുമുണ്ടാകുകയും മലകളും മലയോര റോഡുകളും മഞ്ഞു കൊണ്ട് മൂടുകയും ചെയ്‌തിരുന്നു. ഉയർന്ന പ്രദേശങ്ങളായ ഷിംല, കുളു, ചമ്പ, മണ്ഡി, സിർമൗർ ജില്ലകളിൽ വ്യാപകമായ മഴയും മഞ്ഞു വീഴ്‌ചയും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.