video: താഴെ ആനക്കൂട്ടം, മുകളില്‍ ആൾക്കൂട്ടം... വല്ലാത്തൊരു കാഴ്‌ച തന്നെ... - ആനക്കൂട്ടത്തെ കാണാൻ അപകട വഴി തേടി യുവാക്കൾ
🎬 Watch Now: Feature Video
ആനക്കൂട്ടത്തെ കാണാൻ വനത്തിലെ ഹൈടെൻഷൻ പവർ ട്രാൻസ്‌മിഷൻ ടവറിൽ കയറി ഒരു കൂട്ടം യുവാക്കൾ. ഛത്തീസ്‌ഗഡിലെ ബിലാസ്‌പൂരിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. പത്തോളം ഗ്രാമവാസികൾ അപകടകരമായ രീതിയിൽ പവർ ട്രാൻസ്‌മിഷൻ ടവറിൽ കയറി ഇരുന്ന് താഴെ നിൽക്കുന്ന ആനക്കൂട്ടത്തെ നിരീക്ഷിക്കുന്നതും അവയുടെ ചിത്രങ്ങൾ പകർത്തുന്നതും വീഡിയോയിൽ ദൃശ്യമാണ്. അതേസമയം ഇവർ ആനക്കൂട്ടത്തെ കണ്ട് ജീവൻ രക്ഷാർഥം ടവറിന് മുകളിൽ കയറിയതാണെന്നും റിപ്പോർട്ടുകളുണ്ട്.
Last Updated : Feb 3, 2023, 8:24 PM IST