വീടിനോട് വിട പറഞ്ഞ് കോടിയേരി: വിങ്ങിപ്പൊട്ടി നാട് - സിപിഐഎം
🎬 Watch Now: Feature Video

കണ്ണൂര്‍: കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ അന്ത്യമോപചാരം അര്‍പ്പിക്കാനെത്തിയത് നിരവധി പേര്. ഇന്നലെ രാത്രി 10 മണിയോടെ കോടിയേരി ഈങ്ങയിൽ പീടികയിലെ വസതിയിൽ എത്തിച്ച ഭൗതിക ശരീരം ഇന്ന് രാവിലെ 10 വരെ പൊതുദർശനത്തിന് വച്ചു. നൂറു കണക്കിന് ആളുകളാണ് രാത്രി മുതൽ രാവിലെ വരെ പ്രിയനേതാവിന് വിടനല്കാന് കോടിയേരിയിലെ വീട്ടിൽ എത്തിയത്.
ഭാര്യ വിനോദിനി, മക്കളായ ബിനോയ് ,ബിനീഷ്, മരുമക്കൾ, ചെറുമക്കൾ എന്നിവർ അന്ത്യയാത്ര നല്കി. തുടർന്ന് വിലാപയാത്ര കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് പുറപ്പെട്ടു. അവിടെ പൊതു ദർശനത്തിന് വയ്ക്കുന്ന മൃതദേഹം മൂന്ന് മണിക്ക് പയ്യാമ്പലത്ത് പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.
ഇന്നലെ രാത്രി മുതൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാരും നേതാക്കളും കോടിയേരിയുടെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചിരുന്നു. നിറകണ്ണുകളോടെയാണ് ജന്മനാടായ തലശ്ശേരി പ്രിയനേതാവിന് വിട നല്‍കിയത്.
Last Updated : Feb 3, 2023, 8:28 PM IST