Video | കനത്ത മഴ, മലിനജലത്തിന്‍റെ ഒഴുക്കും ശക്തം ; ജെസിബിയില്‍ റോഡ് മുറിച്ചുകടന്ന് ജനം - hp people crossed road on jcb
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-15994008-thumbnail-3x2-jcb.jpg)
ഷിംല (ഹിമാചല്‍പ്രദേശ്): ഹിമാചൽ പ്രദേശിലും നിർത്താതെ പെയ്യുന്ന മഴയില്‍ ജനം അനുഭവിക്കുന്ന ദുരിതത്തിന്‍റെ നേര്‍ക്കാഴ്‌ചയാണിത്. മുഖ്യമന്ത്രി ജയ് റാം താക്കൂറിന്‍റെ നിയമസഭ മണ്ഡലമായ സിറാജിലെ ബാലിചൗക്കിൽ നിന്നുള്ളതാണ് ദൃശ്യം. സെറാജ് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ശിവ ഖാദിലില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് റോഡിലൂടെ വെള്ളത്തില്‍ മാലിന്യവും ഒഴുകാന്‍ തുടങ്ങി. ഇതോടെയാണ് ജനങ്ങള്‍ റോഡ് മുറിച്ച് കടക്കാന്‍ ജെ.സി.ബിയുടെ സഹായം തേടിയത്. പ്രദേശത്ത് പാലം നിർമിക്കാനുണ്ടെന്ന് നാട്ടുകാർ പറയുന്നു. പാലത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി കിട്ടി രണ്ട് വര്‍ഷം കഴിഞ്ഞിട്ടും കരാറുകാരന്‍റെ അലംഭാവം മൂലമാണ് പണി തുടങ്ങാന്‍ സാധിക്കാത്തതെന്നാണ് നാട്ടുകാരുടെ ആരോപണം.
Last Updated : Feb 3, 2023, 8:25 PM IST