ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ദേഹാസ്വസ്ഥ്യം: കടയിലേയ്‌ക്ക് വാഹനം ഇടിച്ചു നിർത്തി, നെഞ്ചിടിപ്പിക്കുന്ന ദൃശ്യം - Footage of the bus crashing
🎬 Watch Now: Feature Video
പോണ്ടിച്ചേരിയിൽ വാഹനം ഓടിക്കുന്നതിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട സ്വകാര്യ ബസ് ഡ്രൈവർ ബസ് കടയിലേയ്‌ക്ക് ഇടിച്ചു നിർത്തുന്നതിന്‍റെ ദൃശ്യങ്ങൾ വൈറലാകുന്നു. അമ്പരത്തൂരിൽ നിന്ന് കാരയ്‌ക്കലേയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഡ്രൈവർ അയ്യപ്പനാണ് വലിയൊരപകടം ഒഴിവാക്കിയത്. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ഉടനെ അയ്യപ്പൻ ബസ് സമീപത്തെ കടയിൽ ഇടിച്ച് നിർത്തി. അപകടത്തില്‍ അയ്യപ്പൻ ഉൾപ്പെടെ പത്തിലധികം പേർക്ക് നിസാര പരിക്കേറ്റു. ഇവരെ ഉടന്‍ കാരയ്ക്കൽ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിലെ സിസിടിവി കാമറയിൽ പതിഞ്ഞ സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്.
Last Updated : Feb 3, 2023, 8:31 PM IST