Video | എ.കെ.ജി സെന്‍റര്‍ ബോംബേറ്: സ്‌കൂട്ടറില്‍ മിന്നല്‍ വേഗത്തില്‍ പാഞ്ഞ് അക്രമി, പുതിയ ദൃശ്യം - എകെജി സെന്‍ററിൽ സ്ഫോടക വസ്‌തു വലിച്ചെറിഞ്ഞ സംഭവം
🎬 Watch Now: Feature Video
തിരുവനന്തപുരത്തെ എ.കെ.ജി സെന്‍ററിൽ സ്ഫോടക വസ്‌തു വലിച്ചെറിഞ്ഞ ശേഷം അക്രമി രക്ഷപ്പെടുന്നതിന്‍റെ പുതിയ സി.സി.ടി.വി ദൃശ്യം പുറത്ത്. കുന്നുകുഴി ഭാഗത്തേക്ക് ഇയാള്‍ വളരെ വേഗത്തില്‍ സ്‌കൂട്ടര്‍ ഓടിച്ചുപോകുന്നതാണ് വീഡിയോയിലുള്ളത്. സമീപത്തുള്ള സ്വകാര്യ സ്ഥാപനത്തിൻ്റെ സുരക്ഷ കാമറയിലാണ് ദൃശ്യം പതിഞ്ഞത്. വാഹനത്തിന്‍റെ നമ്പറോ അക്രമിയുടെ മുഖമോ വ്യക്തമല്ല. അതേസമയം സിറ്റി പൊലീസ് കമ്മിഷണർ സ്‌പർജൻ കുമാറിൻ്റെ നേതൃത്വത്തിൽ പ്രതിക്കായി തെരച്ചിൽ തുടരുകയാണ്. സംഭവത്തിൽ കൻ്റോൺമെൻ്റ് പൊലീസാണ് കേസ് രജിസ്‌റ്റര്‍ ചെയ്‌തത്.
Last Updated : Feb 3, 2023, 8:24 PM IST