കാമുകൻ വിവാഹത്തിന് തയ്യാറല്ലെന്ന്, കാമുകി രാത്രിയില്‍ വീട്ടിലെത്തി വടിയെടുത്ത് അടി തുടങ്ങി; ദൃശ്യങ്ങൾ വൈറൽ - കാമുകനെ യുവതി ആക്രമിച്ചു
🎬 Watch Now: Feature Video
കർണൂൽ (ആന്ധ്രാപ്രദേശ്): വിവാഹം കഴിക്കാൻ തയാറാകാത്ത കാമുകനെ പെൺകുട്ടി വടികൊണ്ട് തല്ലുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ആന്ധ്രപ്രദേശിലെ കർണൂലിൽ നിന്നുള്ള ദൃശ്യങ്ങളാണ് വൈറലാകുന്നത്. കല്ലൂർ മണ്ഡലിലെ ചിന്നടേക്കുരു സ്വദേശിയായ യുവാവിനെയാണ് പേട്ടതേക്കൂർ സ്വദേശിയായ പെൺകുട്ടി രാത്രി മർദിക്കുന്നത്.
ഇരുവരു നാളുകളായി പ്രണയത്തിലായിരുന്നു. തന്നെ വിവാഹം ചെയ്യാൻ പെൺകുട്ടി യുവാവിനോട് നിരന്തരം ആവശ്യപ്പെട്ടെങ്കിലും യുവാവ് പ്രതികരിച്ചിരുന്നില്ല. അതിന്‍റെ ദേഷ്യത്തിലാണ് പെൺകുട്ടി രാത്രി യുവാവിന്‍റെ വീട്ടിലെത്തി വടികൊണ്ട് ആക്രമിച്ചത്.
Last Updated : Feb 3, 2023, 8:17 PM IST