കന്നുകാലികളെ കൊണ്ടുപോയ വാഹനം തടഞ്ഞ് ബജ്‌റംഗ്‌ദൾ പ്രവർത്തകർ ; ഡ്രൈവർക്ക് മർദനം - ബജ്‌റംഗ്‌ദൾ പ്രവർത്തകർ ആക്രമണം
🎬 Watch Now: Feature Video
ഗോണ്ടിയ : കന്നുകാലികളെ കൊണ്ടുപോയ വാഹനം തടഞ്ഞ് ഡ്രൈവറെ ആക്രമിച്ച് ബജ്‌റംഗ്‌ദൾ പ്രവർത്തകർ. ചിച്‌ഗഡിലെ ടി പോയിന്‍റിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കാലികളെ കശാപ്പിന് കൊണ്ടുപോകുകയാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. CG-10 / C / 6248 നമ്പരുള്ള വാഹനത്തിൽ ഛത്തീസ്‌ഗഡിൽ നിന്നും കക്കോടി-ചിച്‌ഗഡ് വഴി 29 കന്നുകാലികളെ അനധികൃതമായി കടത്തുകയായിരുന്നുവെന്നാണ് ബജ്‌റംഗ്‌ദളിന്‍റെ ആരോപണം. വാഹനത്തിന് കേടുപാടുണ്ടാക്കുകയും ചെയ്‌തിട്ടുണ്ട്. ചിച്‌ഗഡ് സ്വദേശി കാഷിം എന്നയാളുടേതാണ് കന്നുകാലികളെന്ന് ഡ്രൈവർ പറഞ്ഞു. ചിച്‌ഗഡ് പൊലീസെത്തി കന്നുകാലികള്‍ സഹിതം വാഹനം കസ്‌റ്റഡിയിലെടുത്തു.
ഡ്രൈവറെയും സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. മഹാരാഷ്‌ട്രയിൽ ഗോവധ നിരോധന നിയമം നിലനില്‍ക്കെ കശാപ്പിനായി പശുക്കളെ വൻതോതിൽ കടത്തുന്നുവെന്ന് ബജ്‌റംഗ്‌ദള്‍ ആരോപിക്കുന്നു.
Last Updated : Feb 3, 2023, 8:20 PM IST