Video: ബിജെപി സ്ഥാനാർഥി അഗ്നിമിത്ര പോളിന്‍റെ വാഹനത്തിന് നേരെ ആക്രമണം - agnimitra paul attacked in barabani
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-14996292-639-14996292-1649746053925.jpg)
പശ്ചിമബംഗാളിലെ അസൻസോൾ ലോക്‌സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനിടെ ബിജെപി സ്ഥാനാർഥിയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം. ബിജെപി സ്ഥാനാർഥി അഗ്നിമിത്ര പോളിന്‍റെ വാഹനത്തിന് നേരെയാണ് ഒരു കൂട്ടം ആളുകൾ ആക്രമണം നടത്തിയത്. ആക്രമണത്തിന് പിന്നിൽ തൃണമൂൽ കോണ്‍ഗ്രസ് പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു. അതേസമയം ആക്രമണത്തിനെതിരെ നടപടി സ്വീകരിച്ചതായി തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. കൂടാതെ കേന്ദ്ര സുരക്ഷ സന്നാഹത്തോടെ പോളിങ് ബൂത്തുകളിൽ പ്രവേശിക്കരുതെന്നും കമ്മിഷൻ ബിജെപി സ്ഥാനാർഥിക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Last Updated : Feb 3, 2023, 8:22 PM IST