ജാതകത്തില്‍ രണ്ട് വിവാഹത്തിന് സാധ്യത, പ്രശ്‌നപരിഹാരത്തിന് ആടിനെ കല്യാണം കഴിപ്പിച്ചു ; വിചിത്രാചാരം - ആന്ധ്രാപ്രദേശ് കൃഷ്‌ണ വിചിത്ര വിവാഹം
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-14915915-thumbnail-3x2-aik.jpg)
കൃഷ്‌ണ : ആന്ധ്രാപ്രദേശിൽ യുവാവിനെക്കൊണ്ട് ആടിനെ വിവാഹം കഴിപ്പിച്ചു. കൃഷ്‌ണ ജില്ലയിലെ നുഴിവീട് സ്വദേശിയായ യുവാവ് ജ്യോത്സ്യന്‍റെ നിർദേശപ്രകാരമാണ് വിചിത്രാചാരത്തിന്‍റെ ഭാഗമായത്. ഇയാളുടെ ജാതകത്തിൽ രണ്ട് വിവാഹങ്ങൾക്കുള്ള സാധ്യതയുണ്ടെന്നും ഇത് പരിഹരിക്കാൻ ആദ്യവിവാഹം ആടുമായി നടത്തണമെന്നുമായിരുന്നു ജ്യോത്സ്യന്‍റെ പ്രവചനം.
ഇതേതുടർന്ന് ഉഗാദി ദിനമായ ശനിയാഴ്‌ച (02.04.2022) നുഴിവീട് നവഗ്രഹ ക്ഷേത്രത്തിൽ വച്ച് ഹിന്ദു ആചാരപ്രകാരം ആർഭാടമായി തന്നെ ചടങ്ങ് നടത്തി. ഇതോടെ ജാതകത്തിലെ ദോഷം ഇല്ലാതായെന്നും മറ്റൊരു വിവാഹം കഴിക്കാമെന്നുമാണ് ജ്യോത്സ്യന്‍ യുവാവിനെയും കുടുംബത്തെയും വിശ്വസിപ്പിച്ചിരിക്കുന്നത്.
Last Updated : Feb 3, 2023, 8:21 PM IST