Video | കാപ്രി ദേവന്‍ കനിയാന്‍ നിവേദ്യമായി മദ്യവും സിഗരറ്റും ! ; ഈ ക്ഷേത്രത്തില്‍ ലഹരിയും ഭക്തിമാര്‍ഗം - കര്‍ണാടകയിലെ കാപ്രി ദേവ ക്ഷേത്രത്തില്‍ മദ്യവും സിഗരറ്റും നിവേദ്യം
🎬 Watch Now: Feature Video
ക്ഷേത്രങ്ങളില്‍ വിഗ്രഹങ്ങള്‍ക്ക് മുന്‍പിലായി പാലും പഴവും നെയ്യും സമര്‍പ്പിക്കുന്നത് സര്‍വസാധാരണമാണ്. എന്നാല്‍, ആരെയും അമ്പരപ്പിക്കുന്ന ആചാരമാണ് കര്‍ണാടകയിലെ കര്‍വാര്‍ കാപ്രി ദേവ ക്ഷേത്രത്തില്‍. ഇവിടെ ദേവന് നിവേദ്യമായി സമര്‍പ്പിക്കുന്നവയുടെ കൂട്ടത്തില്‍ മദ്യവും സിഗരറ്റും ബീഡിയുമുണ്ട്. ഉത്സവത്തിന്‍റെ ഭാഗമായി വന്‍ തിരക്കാണ് ക്ഷേത്രത്തില്‍. ആയിരക്കണക്കിനാളുകളാണ് ഇവിടേക്ക് വര്‍ഷാവര്‍ഷം എത്തുന്നത്. ആഗ്രഹങ്ങള്‍ നിറവേറാന്‍ വിശ്വാസികള്‍ കോഴികളെയും വിഗ്രഹങ്ങള്‍ക്ക് മുന്‍പില്‍ സമര്‍പ്പിക്കാറുണ്ട്.
Last Updated : Feb 3, 2023, 8:21 PM IST
TAGGED:
Abhisheka from alcohol