വിസ്‌മയക്കാഴ്‌ചകളുമായി പൗരാണിക ഗുഹ ; 200 മീറ്റർ ആഴം, ചുവരിൽ ചിത്രങ്ങൾ

By

Published : Apr 7, 2022, 1:02 PM IST

Updated : Feb 3, 2023, 8:22 PM IST

thumbnail

പിത്തോരഗഡ് (ഉത്തരാഖണ്ഡ്) : സിദ്ധ്പീഠ് ഹത്കാലിക ക്ഷേത്രത്തിന് സമീപം ഗുഹ കണ്ടെത്തി ഗംഗോലി വണ്ടേഴ്‌സ് ഗ്രൂപ്പ് അംഗങ്ങൾ. ഗുഹയ്ക്ക് ഏകദേശം 200 മീറ്റർ ആഴമുണ്ടെന്നും ചുവരുകളിൽ പുരാണ ചിത്രങ്ങൾ കൊത്തിവച്ചിട്ടുണ്ടെന്നും ഗ്രൂപ്പ് അംഗങ്ങൾ അവകാശപ്പെടുന്നു. 200 മീറ്റർ ആഴമുള്ള ഗുഹയുടെ 35 അടി താഴ്‌ചയിൽ 8 അടി വീതിയുള്ള കോണിപ്പടികളുമുണ്ട്. ഇത് പ്രകൃതിദത്തമായ ഗുഹയാണെന്നും മേഖലയെ ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിക്കുമെന്നും അൽമോറയിലെ പുരാവസ്‌തു വകുപ്പ് ഉദ്യോഗസ്ഥൻ ചന്ദ്ര സിങ് ചൗഹാൻ പറഞ്ഞു. പ്രസിദ്ധമായ പാതാൾ ഭുവനേശ്വർ ഗുഹ ഉൾപ്പെടെ നിരവധി കൗതുകങ്ങള്‍ ഈ പ്രദേശത്തുണ്ട്.

Last Updated : Feb 3, 2023, 8:22 PM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.