ETV Bharat / sukhibhava

ലോക ജല ദിനം..26 ശതമാനം ആളുകൾക്ക് ഇന്നും കുടിവെള്ളമില്ല - ജലം

യുഎൻ വേൾഡ് വാട്ടർ ഡെവലപ്‌മെന്‍റ് റിപ്പോർട്ട് പ്രകാരം ലോകത്ത് കുടിവെള്ളത്തിന്‍റെ ഉപയോഗം വർധിച്ചിട്ടുണ്ടെന്ന് കണ്ടെത്തൽ. നെതർലൻഡ്‌സിൽ നടക്കുന്ന ത്രിദിന യുഎൻ ജല സമ്മേളനത്തിന് തുടക്കമായി

World Water Day 2023  ലോക ജല ദിനം  ശുദ്ധമായ കുടിവെള്ളം  കുടിവെള്ളം  ശുചിത്വം  ശുദ്ധജലക്ഷാമവും ശുചിത്വ പ്രശ്‌നവും  എക്യരാഷ്‌ട്രസഭ  ജലസമ്മേനം  വേൾഡ് വാട്ടർ ഡെവലപ്‌മെന്‍റ് റിപ്പോർട്ട്  lacks clean drinking water  drinking water  pollusion  UN World Water Development Report  UN conference on water  World Water Day  lack of drinking water
ലോക ജല ദിനം 2023
author img

By

Published : Mar 22, 2023, 2:47 PM IST

യുണൈറ്റഡ് നേഷൻസ്‌: ലോക ജനതസംഖ്യയുടെ 26 ശതമാനം പേർക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമല്ലെന്നും 46 ശതമാനം പേർക്ക് അടിസ്ഥാന ശുചിത്വം ലഭ്യമല്ലെന്നും യുഎൻ റിപ്പോർട്ട്. 45 വർഷത്തിനിലെ ജലവുമായി ബന്ധപ്പെട്ട് നടത്തിയ യുഎൻ സമ്മേളനത്തിലാണ് റിപ്പോർട്ടുകൾ പുറത്തു വന്നത്. 2030 നുള്ളിൽ ലോകത്തെ ശുദ്ധജലക്ഷാമവും ശുചിത്വ പ്രശ്‌നവും പരിഹരിക്കുന്നതിന് ഐക്യരാഷ്‌ട്ര സഭ എത്രമാത്രം പ്രവർത്തിക്കേണ്ടതുണ്ട് എന്നതിന്‍റെ യഥാർഥ ചിത്രമാണ് 2023 ലെ യുഎൻ വേൾഡ് വാട്ടർ ഡെവലപ്‌മെന്‍റ് റിപ്പോർട്ട് തുറന്നുകാട്ടുന്നത്.

വേണ്ടത് വലിയ പങ്കാളിത്തവും തുകയും: ഈ ലക്ഷ്യം സാക്ഷാത്‌കരിക്കണമെങ്കിൽ പ്രതിവർഷം 600 ബില്യൺ ഡോളറിനും ഒരു ട്രില്യൺ യുഎസ് ഡോളറിനും ഇടയിൽ ചെലവ് നേരിടേണ്ടി വരുമെന്ന് റിപ്പോർട്ടിന്‍റെ എഡിറ്റർ ഇൻ ചാർജ് ആയ റിച്ചാർഡ് കോണർ വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു. രണ്ട് ബില്ല്യൺ ആളുകൾക്ക് കുടിവെള്ളം ലഭ്യമാക്കാനും 3.6 മില്ല്യൺ ആളുകൾക്ക് ശുചിത്വമുള്ള പരിസ്ഥിതി ഉറപ്പാക്കാനും വേണ്ട സാമ്പത്തിക നിക്ഷേപത്തിനായി നിക്ഷേപകർ, ധനകാര്യ സ്ഥാപനങ്ങൾ, ഗവൺമെന്‍റുകൾ തുടങ്ങി നിരവധി പേരുമായി പങ്കാളിത്തം ഉണ്ടാക്കേണ്ടതുണ്ടെന്നും ആദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ 40 വർഷമായി ആഗോളതലത്തിൽ ജല ഉപയോഗം ഏകദേശം ഒരു ശതമാനം വർധിച്ചിട്ടുണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

വർധിച്ച് കുടിവെള്ള ഉപയോഗം: ജനസംഖ്യ വർധനവ്, വികസനം എന്നിവ മുന്നിൽ കാണുമ്പോൾ 2050 വരെ കുടിവെള്ള ഉപയോഗത്തിൽ ഇനിയും വർധനവ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നഗര പ്രദേശങ്ങളിലാണ് പ്രധാനമായും കുടിവെള്ള ഉപയോഗത്തിന്‍റെ വർധനവ് പ്രതിഫലിക്കുന്നത്. ആഗോളതലത്തിൽ മൊത്തം വെള്ളത്തിന്‍റെ 70 ശതമാനവും കൃഷി ആവശ്യത്തിനായി ഉപയോഗിക്കുന്നു.

എന്നാൽ ചില രാജ്യങ്ങളിൽ ഈ മേഖലയിൽ വെള്ളത്തിന്‍റെ ഉപയോഗം ലാഭിക്കുന്നതിനായി ഡ്രിപ്പ് ഇറിഗേഷൻ പ്രയോഗിക്കുന്നത് നഗരങ്ങളിൽ കുടിവെള്ള ലഭ്യത കൂടുതൽ കാര്യക്ഷമമാക്കാൻ സഹായിക്കും. കാലാവസ്ഥ വ്യതിയാനത്തിന്‍റെ ഫലമായി മധ്യ ആഫ്രിക്ക, കിഴക്കൻ ഏഷ്യ, തെക്കേ അമേരിക്കയുടെ ചില ഭാഗങ്ങൾ, മിഡിൽ ഈസ്റ്റ് ആഫ്രിക്കയിലെ സഹാറ എന്നിവിടങ്ങളിൽ കടുത്ത ജലക്ഷാമം ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ പറയുന്നതായും അദ്ദേഹം പറഞ്ഞു. 2000 മുതൽ ഉഷ്‌ണമേഖല പ്രദേശങ്ങളിലെ വെള്ളപ്പൊക്കം നാലിരട്ടിയായപ്പോൾ മധ്യ - വടക്കൻ രാജ്യങ്ങളിൽ വെള്ളപ്പൊക്കം 2.5 മടങ്ങ് വർധിച്ചതായി റിപ്പോർട്ട് വെളിപ്പെടുത്തുന്നുണ്ട്.

മലിനജലം ഒഴുക്കിവിടുന്നത് പ്രധാന പ്രശ്‌നം: കാലാവസ്ഥ വ്യതിയാനം മൂലം പല രാജ്യങ്ങളിലും തീവ്രമായ വരൾച്ച സംഭവിക്കാമെങ്കിലും അത് കൃത്യമായി പ്രവചിക്കാൻ സാധ്യമല്ല. മലിനീകരണത്തിന്‍റെ പ്രധാനകാരണം മലിനജലം പരിസ്ഥിതിയിലേയ്‌ക്ക് യാതൊരു ട്രീറ്റ്‌മെന്‍റും കൂടെ ഒഴുക്കിവിടുന്നതാണ്. വികസിത രാജ്യങ്ങളിൽ ഇതിന്‍റെ തോത് 99 ശതമാനമാണെന്നും റിച്ചാർഡ് കോണർ പ്രസ്‌താവിച്ചു.

സമ്മേളനത്തിന് തുടക്കം: നെതർലൻഡ്‌സിലെ വില്ലെം അലക്‌സാണ്ടർ രാജാവിന്‍റെ സഹ അധ്യക്ഷതയിൽ നടക്കുന്ന ത്രിദിന യുഎൻ ജല സമ്മേളനത്തിൽ ജല ആവാസ വ്യവസ്ഥയുടെ സംരക്ഷണം, ജലസ്രോതസുകളുടെ പരിപാലനം മെച്ചപ്പെടുത്തൽ, ജല പുനരുപയോഗം വർധിപ്പിക്കൽ, ജല ഉപയോഗത്തിൽ അതിർത്തി രാജ്യങ്ങൾ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കൽ എന്നിവയുൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യും. താജിക്കിസ്ഥാൻ പ്രസിഡന്‍റ് ഇമോമാലി റഹ്‌മോൻ ഇന്ന് രാവിലെ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.