ETV Bharat / sukhibhava

World Rose Day 2023 ലോക റോസ് ദിനം: മെലിൻഡ റോസിന്‍റെ പ്രചോദനാത്മകമായ കഥ ലോകമെമ്പാടുമുള്ള ക്യാന്‍സർ രോഗികൾക്ക് പ്രതീക്ഷ പകരുന്നു

World Rose Day Spreading hope to cancer patients worldwide : ലോക റോസ് ദിനം ഓരോ ക്യാന്‍സർ രോഗിയുടെയും ഉള്ളിലെ കരുത്തും പ്രതിരോധശേഷിയും ലോകത്തെ ഓർമ്മിപ്പിക്കുന്നു. ജീവിതത്തെ മാറ്റിമറിക്കുന്ന ഈ രോഗം ബാധിച്ചവർക്ക് പ്രത്യാശയുടെ ഒരു നേർക്കാഴ്‌ച നൽകിക്കൊണ്ട് പിന്തുണയ്ക്കാനും സ്നേഹം പകരാനുമുള്ള ഒരു ദിവസമാണിത്.

world rose day  World Rose Day for cancer patients  cancer awareness  why is World Rose Day observed  who was melinda rose  why is World Rose Day celebrated  ലോക റോസ് ദിനം  മെലിൻഡ റോസ്  ക്യാന്‍സർ രോഗി  Spreading hope to cancer patients worldwide
World Rose Day Spreading hope to cancer patients worldwide
author img

By ETV Bharat Kerala Team

Published : Sep 20, 2023, 7:40 PM IST

Updated : Sep 22, 2023, 9:45 AM IST

ഹൈദരാബാദ്: ക്യാൻസറിനെതിരെ പോരാടുന്നവരുടെ ആത്മവിശ്വാസം ഉയർത്തുക എന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും സെപ്റ്റംബർ 22 ന് ലോക റോസ് ദിനം ആചരിക്കുന്നു (World Rose Day Spreading hope to cancer patients worldwide). ക്യാൻസറുമായി പോരാടുന്ന വ്യക്തികളെ പ്രോത്സാഹിപ്പിക്കാനും പിന്തുണയ്ക്കാനും മാത്രമല്ല അവരുടെ ജീവിതത്തിൽ പ്രതീക്ഷയും സന്തോഷവും നിറയ്ക്കുന്നതിനും കൂടിയാണ് ഈ ദിനം ആചരിക്കുന്നത്. ജീവിത പോരാട്ടത്തിൽ നിശ്ചയദാർഢ്യവും പോസിറ്റിവിറ്റിയും അവരെ വിജയത്തിലേക്ക് നയിക്കുമെന്ന് ഓർമിപ്പിക്കുന്നു.

കാനഡയിൽ നിന്നുള്ള 12 വയസ്സുള്ള കാൻസർ രോഗിയായ മെലിൻഡ റോസിന്‍റെ ഹൃദയസ്‌പർശിയായ കഥയിൽ നിന്നാണ് ലോക റോസ് ദിനത്തിന്‍റെ തുടക്കം. ധൈര്യശാലിയായ പെൺകുട്ടി മെലിൻഡയ്ക്ക് 1994-ൽ അസ്‌കിൻസ് ട്യൂമർ എന്ന അപൂർവ രക്താർബുദമാണെന്ന് കണ്ടെത്തി അവൾക്ക് ഏതാനും ആഴ്‌ചകൾ മാത്രമേ ജീവിക്കാനാവുകയുള്ളൂ എന്ന് ഡോക്‌ടർമാർ വിലയിരുത്തി. എന്നിരുന്നാലും മെലിൻഡ പ്രതിബന്ധങ്ങളെ സധൈര്യം നേരിടുകയും സന്തോഷത്തോടെ ഏകദേശം ആറുമാസത്തോളം ജീവിക്കുകയും ചെയ്‌തു. അവളുടെ ശ്രദ്ധേയമായ നിശ്ചയദാർഢ്യവും ജീവിതത്തോടുള്ള ഉത്സാഹവും കാൻസർ ബാധിതര്‍ക്ക് മാത്രമല്ല അവളുടെ ചുറ്റുമുള്ള എല്ലാവർക്കും പ്രചോദനമേകി.

ആശുപത്രിയിൽ കഴിയുമ്പോൾ മെലിൻഡ ക്യാൻസറിനെതിരെ പോരാടുന്നവര്‍ക്കും അവരെ പരിചരിക്കുന്നവർക്കും സന്തോഷവും പോസിറ്റിവിറ്റിയും നൽകുകയും ചെയ്‌തു. ഒഴിവുസമയങ്ങളിൽ പ്രതീക്ഷയും ആഹ്ലാദവും പകരുന്ന പ്രചോദനം നൽകുന്ന കത്തുകളും ഇമെയിലുകളും കവിതകളും അവൾ എഴുതുമായിരുന്നു. മെലിൻഡയുടെ ജീവിതത്തോടുള്ള അഭിനിവേശവും ആറ് മാസങ്ങളിലായി മറ്റുള്ളവരെ സഹായിക്കാനുള്ള അവളുടെ അർപ്പണബോധവും മാതൃകയായി. ക്യാൻസറിനെതിരെ പോരാടുന്ന മറ്റുള്ളവർക്ക് അവൾ പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും കിരണമായി.

എന്തുകൊണ്ടാണ് റോസാപ്പൂവ്? : പലപ്പോഴും സ്നേഹത്തിന്‍റെയും സഹാനുഭൂതിയുടെയും ശക്തിയുടെയും പ്രതീകമായി കണക്കാക്കപ്പെടുന്ന റോസ്, ക്യാൻസറിനെ അതിജീവിക്കുന്നവർക്ക് പരമപ്രധാനമായ പിന്തുണയെയും അനുകമ്പയെയും സൂചിപ്പിക്കുന്നു. ലോക റോസ് ദിനം ആചരിക്കുമ്പോൾ അവർ നടത്തിയ ദുഷ്‌കരമായ യാത്രയെ അംഗീകരിക്കുന്നതിനായി ക്യാൻസറിനെ അതിജീവിച്ചവർക്ക് പലപ്പോഴും റോസാപ്പൂക്കൾ സമ്മാനിക്കാറുണ്ട്. ഒപ്പം ക്യാൻസറിനെ നേരിട്ടു കൊണ്ടിരിക്കുന്നവര്‍ക്കും.

ലോക റോസ് ദിനത്തിൽ നമ്മൾ എന്താണ് ചെയ്യേണ്ടത്? : ക്യാൻസറിനെതിരെ പോരാടുന്നവർക്ക് പ്രതീക്ഷയും ശക്തിയും നൽകുന്നതില്‍ ലോക റോസ് ദിനത്തിന് വലിയ പ്രാധാന്യമുണ്ട്. ക്യാൻസറിനെ അതിജീവിക്കുന്നവര്‍ക്കായി അതിനെ പോസിറ്റീവായി നേരിടാൻ പ്രാപ്‌തരാക്കുക എന്ന ലക്ഷ്യത്തോടെ സ്നേഹത്തിലൂടെയും കരുതലിലൂടെയും അനുഭാവത്തോടും പ്രചോദനത്തോടും കൂടിയാണ് ഈ ദിനം ആചരിക്കുന്നത്. ഈ അസുഖം ബാധിച്ചവരോട് സഹാനുഭൂതി നിറഞ്ഞ കാൻസർ സെൻസിറ്റീവ് ആയ ഒരു സമൂഹത്തെ സൃഷ്‌ടിക്കുക എന്നതാണ് ആത്യന്തിക ലക്ഷ്യം.

ലോക റോസ് ദിനത്തിന്‍റെ ഒരു പ്രധാന വശം ക്യാൻസറിനെതിരെയുള്ള വിജയ കഥകൾ ആഘോഷിക്കുക എന്നതാണ്. ക്യാൻസറിനെതിരെ പോരാടിയ അല്ലെങ്കിൽ പോരാടുന്ന വ്യക്തികളുടെ ജീവിതത്തെ വിലമതിക്കാനും അവരുടെ ദൃഢതയെ അഭിനന്ദിക്കാനും ഉള്ള ഒരു ദിവസമാണിത്.

ക്യാൻസറിനെതിരായ പോരാട്ടത്തിൽ വൈകാരിക പിന്തുണ ഒരു പ്രധാന ഘടകമാണ്. ക്യാൻസറിനെതിരായ പോരാട്ടത്തിൽ അവരെ സഹായിക്കുന്നത് നിർണായകമായ ഒന്നാണ്. നമ്മുടെ പ്രിയപ്പെട്ടവർക്ക് ആവശ്യമായ പരിചരണത്തോടെ വൈകാരിക പിന്തുണ ആവശ്യമാണ്. അവരുടെ പരിചരണത്തില്‍ സജീവമായി പങ്കെടുക്കുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് അവരുടെ മുൻഗണനകള്‍ എപ്പോഴും ചോദിക്കേണ്ടതുണ്ട്.

ക്യാൻസർ ചികിത്സയ്ക്ക് ശേഷം രോഗികളുടെ മാനസികാരോഗ്യം നമ്മൾ പലപ്പോഴും മറക്കാറുണ്ട്. അവർ അഭിമുഖീകരിക്കുന്ന വൈകാരിക വെല്ലുവിളികൾ മനസ്സിലാക്കി ചികിത്സയുടെ അവസാനത്തിനു ശേഷവും പിന്തുണ നൽകണം. ക്യാൻസറുമായി പൊരുതുന്ന ഒരാളെ പിന്തുണയ്ക്കുകയും സ്വന്തം മാനസിക ക്ഷേമത്തിനും മുൻഗണന നൽകുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

Last Updated : Sep 22, 2023, 9:45 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.