ETV Bharat / sukhibhava

World Organ Donation Day 2023: മിഥ്യകളോട് പറയാം 'നോ', പകുത്ത് നല്‍കുന്നത് ഒരു അവയവമല്ല, ആയുസ് തന്നെ - അവയവ ദാനം

ഇന്ന് ലോക അവയവദാന ദിനം. അവയവ ദാനത്തെ കുറിച്ചുള്ള ആശങ്കകള്‍ ആണ് പലരെയും ഇതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. മിഥ്യാധാരണകള്‍ ഒഴിവാക്കി കൂടുതല്‍ പേര്‍ അവയവ ദാനത്തിന് തയ്യാറാകേണ്ടത് അത്യാവശ്യമാണ്.

World Organ Donation Day 2023  World Organ Donation Day  Organ Donation Day  Organ Donation  ലോക അവയവദാന ദിനം  അവയവ ദാനത്തെ കുറിച്ചുള്ള ആശങ്കകള്‍  അവയവ ദാനം മഹാദാനം  അവയവ ദാനം  എന്താണ് അവയവ ദാനം
World Organ Donation Day
author img

By

Published : Aug 13, 2023, 8:34 AM IST

Updated : Aug 13, 2023, 10:24 AM IST

അവയവ ദാനം മഹാദാനം, പറഞ്ഞും കേട്ടും മനഃപാഠമായ വാചകം. ജീവിച്ചിരിക്കുമ്പോള്‍ തന്നെ മറ്റൊരാളെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റുന്നതിനെക്കാള്‍, മരണ ശേഷം അമരനായി മറ്റുള്ളവരിലൂടെ ജീവിക്കുന്നതിനെക്കാള്‍ മഹത്തരമായ കാര്യം മറ്റെന്തുണ്ട്? എന്നാല്‍ അയവദാനത്തിന്‍റെ മഹത്വവും ആവശ്യകതയും അറിഞ്ഞിട്ടും പലരും ഇതിനായി മുന്നോട്ടു വരുന്നില്ല എന്നതാണ് വാസ്‌തവം. അവയവ ദാനത്തെക്കുറിച്ചുള്ള മിഥ്യാധാരണകളും ഭയവും സംശയവും ഒക്കെയാകാം പലരെയും പിന്നോട്ട് വലിക്കുന്നത്. അവയവദാനം എന്ന് കേള്‍ക്കുമ്പോള്‍ പലരുടെയും മനസില്‍, എന്തിന് അവയവം ദാനം ചെയ്യണം? എങ്ങനെ ചെയ്യണം? അവയവം ദാനം ചെയ്‌താല്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടാകുമോ? പിന്നീട് സാധാരണ ജീവിതം നയിക്കാന്‍ സാധിക്കുമോ? തുടങ്ങി നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നേക്കാം. ഇത്തരം ചോദ്യങ്ങളും ആശങ്കകളും നിലനില്‍ക്കുന്നതിനാല്‍ പലരും അവയവ ദാനത്തിനായി മുന്നോട്ടു വരാന്‍ തയ്യാറാകുന്നില്ല.

എന്താണ് അവയവ ദാനം? : ഒന്നോ ഒന്നില്‍ കൂടുതലോ, അവയവങ്ങളോ അവയവ ഭാഗങ്ങളോ ജീവിച്ചിരിക്കുമ്പോഴോ മരണ ശേഷമോ മറ്റൊരാള്‍ക്ക് മാറ്റിവയ്‌ക്കുന്ന പ്രക്രിയയാണ് അവയവദാനം എന്ന് ചുരുങ്ങിയ വാക്കില്‍ പറയാമെങ്കിലും, വൈദ്യശാസ്‌ത്രം, നിയമം, മത-സാംസ്‌കാരിക-ധാര്‍മിക വിഷയങ്ങളുമായി ഇഴചേര്‍ന്ന വളരെ വ്യക്തിപരവും എന്നാല്‍ സങ്കീര്‍ണവുമായ ഒരു തീരുമാനമാണ് അവയവദാനം. അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ച് ജീവന്‍ നഷ്‌ടമാകുന്ന സാഹചര്യത്തില്‍ ഹൃദയം, വൃക്ക, പാന്‍ക്രിയാസ്, ശ്വാസകോശം, കരള്‍, കണ്ണ്, കുടല്‍, കൈകള്‍, മുഖം, ടിഷ്യു, മജ്ജ, സ്റ്റെം സെല്ലുകള്‍ തുടങ്ങിയവ ദാനം ചെയ്‌ത് ഒരാള്‍ക്ക് കുറഞ്ഞത് എട്ട് ജീവന്‍ വരെ രക്ഷിക്കാന്‍ സാധിക്കും എന്നാണ് വിദഗ്‌ധര്‍ പറയുന്നത്.

ആര്‍ക്കെല്ലാം അവയവ ദാതാവാകാം? : പ്രായം, ആരോഗ്യ സ്ഥിതി എന്നീ മാനദണ്ഡങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ അവയവ ദാനത്തിന് തയ്യാറുള്ള ആര്‍ക്കും ദാതാവാകാം. രണ്ട് രീതിയിലുള്ള അവയവദാനം ആണുള്ളത്. ജീവിച്ചിരിക്കുമ്പോള്‍ ദാനം ചെയ്യുന്നതും മരണ ശേഷം ദാനം ചെയ്യുന്നതും. ജീവിച്ചിരിക്കുന്നവര്‍ക്ക് തങ്ങളുടെ ഒരു വൃക്ക, കുടല്‍, കരള്‍ എന്നിവയുടെ ഭാഗം, അസ്ഥിമജ്ജ തുടങ്ങിയവ ദാനം ചെയ്യാന്‍ സാധിക്കും. മരണശേഷം രണ്ട് വൃക്കകള്‍, കരള്‍, പാന്‍ക്രിയാസ്, കോര്‍ണിയ, കൈകള്‍ എന്നീ അവയങ്ങള്‍ ബന്ധപ്പെട്ടവരുടെ സമ്മതത്തോടെ ദാനം ചെയ്യാം. ഇതില്‍ മസ്‌തിഷ്‌ക മരണവും സ്വാഭാവിക മരണവും (ഹൃദയം നിലയ്‌ക്കുക) ഉള്‍പ്പെടുന്നു.

അവയവം ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നുവോ? എങ്കില്‍ അറിയണം : അവയവം ദാനം ചെയ്യുന്നതിന് മുന്‍പ്, ദാതാവ് മാനസികമായും ശാരീരികമാും ആരോഗ്യവാനാണെന്ന് ഉറപ്പുവരുത്തണം. വിട്ടുമാറാത്ത രോഗങ്ങളൊന്നും ദാതാവിന് ഇല്ലെന്ന് ഉറപ്പിക്കേണ്ടത് അത്യാവശ്യമാണ്. ദാതാവ് 18 വയസിന് മുകളിലുള്ള ആളായിരിക്കണം. 18 വയസിന് താഴെയുള്ളവര്‍ക്ക് അവയവം ദാനം ചെയ്യുന്നതിന് രക്ഷിതാക്കളുടെയും മറ്റും ഭാഗത്തു നിന്ന് നിയമപ്രകാരമുള്ള സമ്മതം ആവശ്യമാണ്. അവയവ ദാനത്തിന്‍റെ എല്ലാ വശങ്ങളെ കുറിച്ചും ശസ്‌ത്രക്രിയയ്‌ക്ക് ശേഷമുണ്ടാകുന്ന ശാരീരിക അവസ്ഥയെ കുറിച്ചും ദാതാവ് പൂര്‍ണ ബോധവാനായിരിക്കണം.

അവയവദാനം നിയന്ത്രിക്കാന്‍ നിയമം : ഇന്ത്യയില്‍ അവയദാനവും അവയവം മാറ്റിവയ്‌ക്കലും നിയന്ത്രിക്കുന്നത് 1994 ല്‍ പ്രാബല്യത്തില്‍ വന്ന ഹ്യൂമന്‍ ഓര്‍ഗണ്‍ ട്രാന്‍സ്‌പ്ലാന്‍റേഷന്‍ ആക്‌ട് ആണ്. വൈദ്യശാസ്‌ത്ര മേഖലയില്‍ നടക്കുന്ന അവയവ മാറ്റത്തിന് ചട്ടക്കൂടും മാര്‍ഗനിര്‍ദേശങ്ങളും സ്ഥാപിക്കുക, നിയവിരുദ്ധമായ അവയവ കടത്ത് തടയുക എന്നിവയാണ് ഈ നിയമം വഴി ലക്ഷ്യമിടുന്നത്. 2019ല്‍ കേന്ദ്ര സര്‍ക്കാര്‍ ദേശീയ തലത്തില്‍ ഓര്‍ഗണ്‍ ട്രാന്‍സ്‌പ്ലാന്‍റ് പ്രോഗ്രാം അവതരിപ്പിച്ചു. മരണം സംഭവിച്ചവരുടെ അവയവ ദാനം പ്രോത്സാഹിപ്പിക്കുന്നതിനായി 149.5 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്. ഈ പദ്ധതിക്ക് കീഴില്‍ അവയവ ദാനത്തിന് ചില മാര്‍ഗ നിര്‍ദേശങ്ങള്‍ ഉണ്ട്.

  • പ്രായം, ജാതി, മതം, വര്‍ഗം എന്നീ വ്യത്യാസമില്ലാതെ ഏതൊരു വ്യക്തിക്കും അവയവ ദാനത്തിനായി സ്വയം രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
  • മരണം സംഭവിച്ചാല്‍ മാത്രമേ കോര്‍ണിയ, ഹൃദയ വാല്‍വുകള്‍, ചര്‍മം, അസ്ഥി എന്നിവ ദാനം ചെയ്യാന്‍ സാധിക്കൂ. അതേസമയം, ഹൃദയം, കരള്‍, വൃക്ക, കുടല്‍, ശ്വാസകോശം, പാന്‍ക്രിയാസ് തുടങ്ങിയവ മസ്‌തിഷ്‌ക മരണം സംഭവിച്ചാല്‍ ദാനം ചെയ്യാം.
  • 18 വയസില്‍ താഴെയുള്ളവര്‍ക്ക് ഒരു സാധ്യതയുള്ള ദാതാവായി രജിസ്റ്റര്‍ ചെയ്യണെമെങ്കില്‍ രക്ഷിതാവിന്‍റെ അംഗീകാരം ആവശ്യമാണ്.
  • കാന്‍സര്‍, എച്ച്ഐവി, പ്രമേഹം, വൃക്കരോഗങ്ങള്‍, ഹൃദ്‌രോഗം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ അവയവദാനത്തിന് യോഗ്യരല്ല.

Last Updated : Aug 13, 2023, 10:24 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.