ETV Bharat / sukhibhava

World Egg Day 2023 'മുട്ടത്തോടിൽ ഉള്ളത് 17,000 സുഷിരങ്ങൾ': മുട്ടയെക്കുറിച്ചുള്ള കൗതുകങ്ങൾ, ഗുണങ്ങൾ എന്നിവയെക്കുറിച്ചറിയാം

Nutritional power of eggs for a healthy future: ഇന്ന് ലോക മുട്ട ദിനം. പോഷകസമൃദ്ധമായ മുട്ടയെക്കുറിച്ച് കൂടുതൽ അറിയാം.

author img

By ETV Bharat Kerala Team

Published : Oct 13, 2023, 1:46 PM IST

World Egg Day 2023  Nutritional power of eggs for a healthy future  egg  Egg Day  മുട്ടയുടെ ഗുണങ്ങൾ  benefits of eggs  മുട്ട  മുട്ട പോഷകഗുണങ്ങൾ  ലോക മുട്ട ദിനം  മുട്ട ദിനം ചരിത്രം
World Egg Day 2023

വിവിധ രൂപങ്ങളിൽ തീൻ മേശകളിലേക്ക് എത്തുന്ന മുട്ടക്ക് ആരാധകർ ഏറെയാണ്. വിഭവങ്ങൾ പൊതുവെ തയ്യാറാക്കാനുള്ള എളുപ്പവും രുചിയും അത് പ്രദാനം ചെയ്യുന്ന ആരോഗ്യവുമാണ് ആളുകൾക്കിടയിൽ മുട്ടയെ പ്രിയങ്കരനാക്കുന്നത്. ഇന്ന് ലോക മുട്ട ദിനം (World Egg Day 2023).

പോഷകങ്ങളാൽ സമൃദ്ധമാണ് മുട്ട. വർഷംതോറും ഒക്‌ടോബറിലെ എല്ലാ രണ്ടാമത്തെ വെള്ളിയാഴ്‌ചയും ലോക മുട്ട ദിനമായാണ് ആചരിക്കുന്നത്. പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ പോലുള്ള അവശ്യ പോഷകങ്ങൾ നൽകുന്നതിൽ മുട്ട വഹിക്കുന്ന പങ്ക് ഉയർത്തിക്കാട്ടുന്നതിനാണ് ലോക മുട്ട ദിനം ആചരിക്കുന്നത്.

ചരിത്രം: 1996ൽ വിയന്നയിലാണ് മുട്ട ദിനം ആദ്യമായി ആചരിച്ചത്. പിന്നീട്, ലോകമെമ്പാടും ഈ മുട്ട ദിനം കാലക്രമേണ വളരുകയും വികസിക്കുകയും ചെയ്യുകയായിരുന്നു.

പ്രമേയം: ഈ വർഷത്തെ ലോക മുട്ട ദിന പ്രമേയം 'ആരോഗ്യകരമായ ഭാവിക്ക് മുട്ടകൾ ശീലമാക്കാം' എന്നതാണ്. മുട്ടയുടെ പോഷക ശക്തി വിളിച്ചോതുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. പോഷകങ്ങളുടെ പവർഹൗസ് എന്നാണ് ഭക്ഷ്യശാസ്‌ത്രം മുട്ടയെ വിശേഷിപ്പിക്കുന്നത്.

നിങ്ങൾക്കറിയാമോ...?

  • ഒരു മുട്ടത്തോടിൽ 17,000 സുഷിരങ്ങൾ ഉണ്ടാകാം.
  • ഒരു ശരാശരി കോഴി പ്രതിവർഷം 300 മുതൽ 325 വരെ മുട്ടകൾ ഇടുന്നു.
  • മഞ്ഞക്കരു (Egg Yolk) അരികിൽ ഒട്ടിപ്പിടിക്കാതിരിക്കാൻ കോഴി ഒരു ദിവസം ഏകദേശം 50 തവണ മുട്ട തിരിക്കും.
  • കിവി പക്ഷികളുടെ മുട്ട വളരെ വലുതാണ്. അതായത് ശരീര വലുപ്പത്തിന് ആനുപാതികമായി പെൺ കിവി മറ്റേതൊരു പക്ഷിയെക്കാളും വലിയ മുട്ടയാണ് ഇടുന്നത്.

മുട്ടയിലെ അവശ്യ പോഷകങ്ങളും വിറ്റാമിനുകളും

  • വിറ്റാമിൻ ഡി (Vitamin D): കാൽസ്യം, ഫോസ്‌ഫറസ് എന്നിവ ആഗിരണം ചെയ്യുന്നതിൽ വിറ്റാമിൻ ഡി ഒരു പ്രധാന പങ്ക് വഹിക്കുന്നു (Calcium and Phosphorus Absorption). ഇത് എല്ലുകളെയും പല്ലുകളെയും ആരോഗ്യകരമായി പരിപാലിക്കുന്നു.
  • വിറ്റാമിൻ ബി 12 (Vitamin B12): വിറ്റാമിൻ ബി 12 ചുവന്ന രക്താണുക്കളുടെയും ഡിഎൻഎയുടെയും രൂപീകരണത്തിന് സഹായകരമാണ് (formation of red blood cells and DNA). ഇത് കൂടാതെ, ശരീര കോശങ്ങളെ പ്രവർത്തനക്ഷമമാക്കുന്നതിനും രോഗപ്രതിരോധ, നാഡീവ്യൂഹങ്ങളുടെ ആരോഗ്യകരമായ പ്രവർത്തനം നിലനിർത്തുന്നതിനും വിറ്റാമിൻ ബി12 അത്യന്താപേക്ഷിതമാണ്. (repairing body tissue, and maintaining the healthy function of the immune and nervous systems)
  • കോളിൻ (Choline): തലച്ചോറിന്‍റെ വികാസത്തിലും പ്രവർത്തനത്തിലും നിർണായക പങ്ക് വഹിക്കുന്ന പ്രധാനപ്പെട്ട ഒരു പോഷകമാണ് കോളിൻ (brain development and function). പ്രസവത്തിനു മുമ്പുള്ള മനുഷ്യന്‍റെ ആരോഗ്യത്തിനും പ്രായപൂർത്തിയായതിനും അത്യാവശ്യമാണ്.
  • ഇരുമ്പ് (Iron): ശരീരത്തിലുടനീളമുള്ള ഓക്‌സിജന്‍റെ സഞ്ചാരത്തിനെ സുഗമമാക്കുകയും (transport of oxygen throughout the body) ദൈനംദിന ജീവിതത്തിനുള്ള ഊർജം നൽകുന്നതും (providing energy for daily life) ഉൾപ്പെടെ വിവിധ പ്രാഥമിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഒരു അവശ്യ ഭക്ഷണ ധാതുവാണ് ഇരുമ്പ്.
  • ല്യൂട്ടീൻ, സിയാക്‌സാന്തിൻ (Lutein and Zeaxanthin): കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്ന സുപ്രധാന ആന്‍റി ഓക്‌സിഡന്‍റുകളാണ് ല്യൂട്ടീനും സിയാക്‌സാന്തിനും. ഏറ്റവും ശ്രദ്ധേയമായത്, ഫ്രീ റാഡിക്കലുകളുടെ ക്ലിയറൻസിനെ പിന്തുണയ്ക്കുകയും (clearance of free radicals) നേത്രരോഗങ്ങൾ ഉണ്ടാകാതെ സംരക്ഷിക്കുകയും ചെയ്യുന്നു (protecting against eye conditions).
  • റൈബോഫ്ലേവിൻ (Riboflavin): വിറ്റാമിൻ ബി 2 എന്നും ഇത് അറിയപ്പെടുന്നു. കോശവളർച്ച, ഊർജ ഉപാപചയം, ചുവന്ന രക്താണുക്കളുടെ വികസനം, ആരോഗ്യകരമായ കാഴ്ച, നാഡീവ്യവസ്ഥയുടെ ശബ്ദ പ്രവർത്തനം എന്നിവയ്ക്ക് ആവശ്യമാണ്.
  • പാന്‍റോതെനിക് ആസിഡ് (Pantothenic Acid): വിറ്റാമിൻ ബി 5 എന്നറിയപ്പെടുന്നു, കഴിക്കുന്ന ഭക്ഷണത്തെ സജീവ ഊർജ്ജമാക്കി മാറ്റുന്നതിലും കൊഴുപ്പ് വിഘടിപ്പിക്കുന്നതിലും സുപ്രധാന പങ്ക് വഹിക്കുന്നു.
  • വിറ്റാമിൻ എ (Vitamin A): ആരോഗ്യമുള്ള ചർമ്മം നിലനിർത്തുന്നു, രോഗപ്രതിരോധ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നു, കാഴ്‌ചാശക്തി പരിപോഷിപ്പിക്കുന്നു, ആരോഗ്യകരമായ പ്രത്യുത്പാദനശേഷിയെ പ്രോത്സാഹിപ്പിക്കുന്നു.
  • വിറ്റാമിൻ ഇ (Vitamin E): ആരോഗ്യം നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്തു.
  • ഫോസ്‌ഫറസ് (Phosphorus): ആരോഗ്യമുള്ള എല്ലുകളുടെയും പല്ലുകളുടെയും വികാസത്തിനും പരിപാലനത്തിനും സഹായിക്കുന്നു. മാലിന്യങ്ങൾ ഫിൽട്ടർ ചെയ്യുന്നതിനും ടിഷ്യൂകളുടെയും കോശ സ്‌തരങ്ങളുടെയും പ്രവർത്തനത്തിലും ഫോസ്‌ഫറസ് അത്യാവശ്യമാണ്. കൂടാതെ, എനർജി മെറ്റബോളിസത്തിനും പേശികളുടെ വളർച്ചയ്ക്കും ഇത് സഹായിക്കുന്നു.
  • ഫോളേറ്റ് (Folate): ഏത് പ്രായത്തിലുള്ളവർക്കും ഫോളേറ്റ് ഒരു പ്രധാന പോഷകമാണ്. ചുവന്ന രക്താണുക്കളുടെ വളർച്ച, ഡിഎൻഎ രൂപീകരണം, ഫലപ്രദമായ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കൽ എന്നിവയിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഗർഭിണികൾക്ക്, പുതിയ കോശങ്ങളുടെ ഉത്പാദനത്തിന് ഫോളേറ്റ് സഹായിക്കുന്നു. സ്‌പൈന ബിഫിഡ (നട്ടെല്ലിന്‍റെയും സുഷുമ്‌ന നാഡിയുടെയും വികാസത്തെ ബാധിക്കുന്നു) പോലെ ഗർഭസ്ഥ ശിശുവിനുണ്ടാകുന്ന ഗുരുതര ആരോഗ്യപ്രശ്‌നങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു.
  • അയഡിൻ (Iodine): ശരീരത്തിന്‍റെ ഉപാപചയ നിരക്ക് നിയന്ത്രിക്കുന്നതിനുള്ള ഹോർമോണുകളെ ഉത്പാദിപ്പിക്കാൻ തൈറോയിഡ് ഗ്രന്ഥിയെ സഹായിക്കുന്ന ഒരു പ്രധാന ധാതുവാണ് അയഡിൻ. വൈജ്ഞാനിക പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നതിനും തലച്ചോറിന്‍റെ ഒപ്റ്റിമൽ വികസനത്തിനും ആരോഗ്യകരമായ ചർമ്മത്തിനും ഇത് സഹായിക്കുന്നു.
  • സെലീനിയം (Selenium): മറ്റ് വിറ്റാമിനുകളെയും ധാതുക്കളെയും അപേക്ഷിച്ച് ചെറിയ അളവിൽ മാത്രമേ ആവശ്യമുള്ളൂവെങ്കിലും, ശരീരത്തിലെ കോശങ്ങൾക്ക് ഫ്രീ റാഡിക്കൽ ഡാമേജ് സംഭവിക്കുന്നത് തടയാൻ സഹായിക്കുന്ന ഒരു പ്രധാന ആന്‍റിഓക്‌സിഡന്‍റാണ് സെലീനിയം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.