ETV Bharat / sukhibhava

നല്ല വ്യായാമം, ആരോഗ്യകരമായ ഭക്ഷണം.. ഹൃദയാരോഗ്യം നിലനിർത്താൻ സ്ത്രീകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഹൃദയത്തെ ബാധിക്കുന്ന ചില പ്രശ്‌നങ്ങൾ നിയന്ത്രിക്കാൻ സ്‌ത്രീകൾ എടുക്കേണ്ട മുൻകരുതലുകളെ കുറിച്ച് വിദഗ്‌ധർ പറയുന്നു...

heart health  maintain heart health advises  health news  women health  women precautions To maintain heart health  Exercise  BMI  ആരോഗ്യ വാർത്തകൾ  മലയാളം വാർത്തകൾ  ഹൃദയാരോഗ്യം  ഹൃദയാരോഗ്യത്തിന് സ്‌ത്രീകൾ എടുക്കേണ്ട മുൻകരുതലുകൾ  വ്യായാമം  ശരീരഭാരം
ഹൃദയാരോഗ്യം നിലനിർത്താൻ സ്ത്രീകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
author img

By

Published : Jan 19, 2023, 5:46 PM IST

സ്‌ത്രീകളിൽ പ്രതിമാസം സംഭവിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങൾ, പിസിഒഎസ് എന്നിവ നിയന്ത്രിക്കുന്നതിന് പുറമെ ഹൃദയാരോഗ്യം നിലനിർത്താൻ സ്‌ത്രീകൾ എടുക്കേണ്ട മുൻകരുതലുകൾ എന്തൊക്കെയെന്ന് വിദഗ്‌ധർ പറയുന്നു.

വ്യായാമം അനിവാര്യം: കൃത്യമായ വ്യായാമം ഹൃദയമിടിപ്പ് കൂട്ടുകയും ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ കുറക്കുന്നതായും പഠനങ്ങൾ പറയുന്നു. അതുകൊണ്ട് തന്നെ ചിട്ടയായ വ്യായാമം ദിനചര്യയുടെ ഭാഗമാക്കുന്നത് നല്ലതാണ്. പടികൾ കയറിയോ ഭക്ഷണം കഴിഞ്ഞ് അൽപനേരം നടന്നോ ദിവസവും 10,000 അടികളെങ്കിലും നടക്കുക.

ഭാരം നിയന്ത്രിക്കണം: ആരോഗ്യമുള്ള ഹൃദയത്തിന് ഭാരം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. ഉയരത്തിന് അനുസൃതമായി ഭാരം (ബിഎംഐ) ക്രമീകരിക്കുക. ഭാരം കൂട്ടുന്നതിനോ കുറക്കുന്നതിനോ ഏത് തരം ഭക്ഷണക്രമമാണ് പിന്തുടരേണ്ടതെന്നതിനും ഏത് തരം വ്യായാമമാണ് ചെയ്യേണ്ടതെന്നതിനും വിദഗ്‌ധരോട് നിർദേശം തേടുക. ബിഎംഐ കൃത്യമായി തുടരുന്നത് ഹൃദയ സംബന്ധമായി പ്രശ്‌നങ്ങൾ 32 ശതമാനം വരെ കുറയ്‌ക്കുന്നു.

പ്രമേഹവും ബിപിയും: രക്തത്തിലെ പഞ്ചസാരയുടെ അളവും ബിപിയും കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് ഏറ്റക്കുറച്ചിലുകൾ ഉണ്ടെങ്കിൽ അത് നിയന്ത്രിക്കുന്നതിന് വിദഗ്‌ധരുടെ നിർദേശം തേടുക.

ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ: സ്‌നാക്‌സ് ഉൾപ്പടെയുള്ള എണ്ണ അധികം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ അധികം കഴിക്കുന്നത് ശരീരഭാരം വർധിക്കുന്നതിനും ഹൃദയത്തിന്‍റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതിനും കാരണമാകുന്നു. അതിനാൽ അത്തരം ഭക്ഷണങ്ങൾ മിതമായ അളവിൽ മാത്രം കഴിക്കുകയോ കഴിയുമെങ്കിൽ പൂർണമായി ഉപേക്ഷിക്കുകയോ ചെയ്യുക.

വേണ്ടത് വ്യായാമം: ശരീരത്തിന് ശരിയായ വ്യായാമം നല്‌കാതെ മണിക്കൂറുകളോളം ഒരിടത്ത് ഇരിക്കുന്നവർക്ക് ഹൃദ്രോഗവും പ്രമേഹവും വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. അതിനാൽ ശരീരത്തിന് ആവശ്യമായ വ്യായാമം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

ശാന്തമായ മനസ്: മാനസിക പ്രശ്‌നങ്ങളും ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതിനാൽ മനസിനെ ശാന്തമാക്കുന്നതിന് ധ്യാനം, യോഗ, ശ്വസന വ്യായാമങ്ങൾ തുടങ്ങിയവ പരിശീലിക്കുക.

ഈ മുൻകരുതലുകളെല്ലാം ഹൃദയാരോഗ്യം മെച്ചപ്പെടുത്തുക മാത്രമല്ല പ്രത്യുൽപാദന വ്യവസ്ഥയിലെ വൈകല്യങ്ങൾ, ആർത്തവ പ്രശ്‌നങ്ങൾ, മറ്റ് അസുഖങ്ങൾ എന്നിവയിൽ നിന്ന് ഒരു പരിധിവരെ രക്ഷനേടുന്നതിന് ഫലപ്രദമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.