ETV Bharat / sukhibhava

ശൈത്യകാല രോഗങ്ങളെ നേരിടാം ആയുര്‍വേദത്തിലൂടെ

author img

By ETV Bharat Kerala Team

Published : Dec 7, 2023, 11:44 AM IST

Winter problems with Ayurveda in Malayalam നമ്മുടെ അടുക്കളയില്‍ തന്നെയുള്ള വസ്തുക്കള്‍ ഉപയോഗിച്ച് ചുമ, ജലദോഷം, തലവേദന, പനി, ശരീരവേദനകള്‍, തൊണ്ടവേദന തുടങ്ങിയവയെ അകറ്റാം

ശൈത്യകാല രോഗങ്ങളെ ആയൂര്‍വേദത്തിലൂടെ അകറ്റാം  Prevent winter problems with Ayurveda  Everyone is prone to infections in cold weather  Ayurvedic tips and medicines  Ayurvedic medicines can increase immunity  cold cough headache fever Body pains sore throat  clove can provide relief from colds and cough  തണുപ്പ് പല ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നു  ആയൂര്‍വേദ മരുന്നുകള്‍ പ്രതിരോധം വര്‍ദ്ധിപ്പിക്കും  ചിറ്റമൃത് ഇലകള്‍
Prevent winter problems with Ayurveda

ഹൈദരാബാദ്: തണുപ്പ് തുടങ്ങിയാല്‍ മിക്കവരും പല വിധ രോഗങ്ങള്‍ക്ക് അടിമപ്പെടാറുണ്ട്. ആയുര്‍വേദ മരുന്നുകളിലൂടെയും കൃത്യമായ ദിനചര്യകളിലൂടെയും ഒരു പരിധിവരെ ഇവയെല്ലാം അകറ്റി നിര്‍ത്താമെന്നാണ് ആയുർവേദ രംഗത്തെ വിദഗ്‌ധർ പറയുന്നത്. നമ്മുടെ അടുക്കളയില്‍ തന്നെയുള്ള വസ്തുക്കള്‍ ഉപയോഗിച്ച് ചുമ, ജലദോഷം, തലവേദന, പനി, ശരീരവേദനകള്‍, തൊണ്ടവേദന തുടങ്ങിയവയെ നമുക്ക് അകറ്റി നിര്‍ത്താം. പ്രതിരോധ ശേഷി വർധിപ്പിക്കാനും ആയുർവേദ മരുന്നുകൾക്ക് കഴിയും.

ചുമ, പനി എന്നിവയകറ്റാൻ: ചിറ്റമൃത് ഇലകള്‍ ചവച്ചരച്ച് കഴിക്കുന്നത് പനി, ചുമ. ജലദോഷം എന്നിവയ്ക്ക് വളരെ നല്ല ഔഷധമാണ്. ചിറ്റമൃതിന്‍റെ നീര് പിഴിഞ്ഞ് കുരുമുളക് പൊടിയുമായി ചേര്‍ത്ത് ഒരു സ്പൂണ്‍ വീതം ദിവസം മൂന്ന് നേരം കഴിച്ചാല്‍ പനിയും തൊണ്ടവേദനയും കുറയും.

വരണ്ട ചുമയ്ക്ക് കടുക്ക വായിലിട്ട് ചവയ്ക്കുന്നത് നല്ലതാണ്. അതല്ലെങ്കില്‍ അഞ്ച് തുളസിയില രണ്ട് കഷണം വെളുത്തുള്ളി അല്‍പ്പം കുരുമുളകും കൂടി അരച്ച് കഴിക്കുന്നതും നല്ലതാണ്. ദിവസം രാവിലെയും വൈകുന്നേരവും ആടലോടകത്തിന്‍റെ ഇലയും കുരുമുളക് പൊടിയും ഒരു സ്പൂണ്‍ വീതം കഴിക്കുന്നതും ചുമയെ അകറ്റും.

തൊണ്ടയിലെ അസ്വസ്ഥതകള്‍ അകറ്റാന്‍ അഞ്ചോ ആറോ ഗ്രാം കുരുമുളക് പൊടി പാലില്‍ ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്. അരസ്‌പൂണ്‍ മഞ്ഞള്‍പ്പൊടി കൂടി ചേര്‍ക്കുന്നതും നന്നായിരിക്കും.

തണുപ്പുകാലത്തെ തലവേദനയും അണുബാധയും: തലവേദന പലര്‍ക്കും സര്‍വസാധാരണമാണ്. ഇതിനുള്ള ഒറ്റമൂലിയാണ് ഇഞ്ചി. തലവേദന വിട്ടുമാറുന്നില്ലെങ്കില്‍ ഒരു സ്പൂണ്‍ ത്രിഫല ചൂര്‍ണം ഒരു ഗ്ലാസ് ചൂട് വെള്ളത്തില്‍ കലര്‍ത്തി രാവിലെയും വൈകിട്ടും വായില്‍ കൊള്ളുന്നതും നന്നാണ്.

തണുപ്പ് കാലത്ത് അണുബാധയ്ക്ക് സാധ്യത കൂടുതലാണ്. അത് കൊണ്ട് തന്നെ പ്രതിരോധ ശേഷിയും വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. ചിറ്റമൃത്, അശ്വഗന്ധ, ശതാവരിചൂര്‍ണം എന്നിവ തുല്യ അളവില്‍ രാവിലെയും വൈകിട്ടും കഴിക്കുന്നത് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ നല്ലതാണ്.

ജലദോഷം, ചുമ, എന്നിവയ്ക്ക് കര്‍പ്പൂരതുളസി, വെറ്റില എന്നിവയുടെ നീര് രാവിലെയും വൈകിട്ടും ഓരോ സ്പൂണ്‍ കുടിക്കുന്നതും നല്ലതാണ്. പനിയും ചുമയും ശമിപ്പിക്കാന്‍ ഗ്രാമ്പുവിന്‍റെ ഉപയോഗവും ഏറെ ഫലപ്രദമാണ്.

Read more:ഇന്ത്യൻ ചുമ മരുന്നുകൾ നിലവാരമില്ലാത്തത്; പരിശോധനയില്‍ പരാജയപ്പെട്ടത് 40 കമ്പനികൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.