ETV Bharat / sukhibhava

ഒറ്റപ്പെടുന്നവരാണോ നിങ്ങൾ? എന്നാൽ ഇനി ഒറ്റയ്ക്കല്ല; പരിഹാരവുമായി ലോകാരോഗ്യ സംഘടന - ഒറ്റപ്പെടലും ഏകാന്തതയും ആരോഗ്യത്തിന് ഭീഷണിയോ

World Health Organisation: ഒറ്റപെടലിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തെ മുൻനിർത്തി ലോകാരോഗ്യ സംഘടന സാമൂഹിക ബന്ധം ശക്തമാക്കാൻ പുതിയ കമ്മിഷന് രൂപം നൽകി

WHO says loneliness a global health threat  global health threat  World Health Organisation  Loneliness  സാമൂഹികമായ ഒറ്റപ്പെടൽ  ഏകാന്തത  ലോകാരോഗ്യ സംഘടന റിപ്പോർട്ട്  ഒറ്റപെടലിന് പരിഹാരവുമായി ലോകാരോഗ്യ സംഘടന  ലോകാരോഗ്യ സംഘടന പുതിയ കമ്മിഷൻ  ഒറ്റപ്പെട്ടുള്ള ജീവിതം ആരോഗ്യപ്രശ്‌നത്തിനിടയാക്കും  യുഎസ് സർജൻ ജനറൽ ഡോ വിവേക് മൂർത്തി കമ്മിഷനിൽ  ഒറ്റപെടലിന് പരിഹാരവുമായി 11 അംഗ കമ്മിഷൻ  സാമൂഹിക ബന്ധം ശക്തമാക്കാൻ കമ്മിഷൻ  ഒറ്റപെടൽ അനുഭവിക്കുന്നവരുടെ ആരോഗ്യം  എന്താണ് സാമൂഹികമായ ഒറ്റപ്പെടൽ  ഒറ്റപ്പെടലും ഏകാന്തതയും ആരോഗ്യത്തിന് ഭീഷണിയോ  ഒറ്റപെടലും അകാലമരണവും
loneliness
author img

By ETV Bharat Kerala Team

Published : Nov 17, 2023, 10:04 PM IST

ജനീവ: സുഹ്യത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും സമൂഹത്തിൽ നിന്നും നിങ്ങൾ ഒറ്റപെട്ടു പോയെന്ന് തോന്നിയിട്ടുണ്ടോ? ഒറ്റപെടലുകളും ഏകാന്തതയും നിങ്ങളെ നിരന്തരം വേട്ടയാടുന്നുണ്ടോ? ഈ ഒരു അവസ്ഥയിൽ നിന്ന് മോചനമാഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്ക് കൈത്താങ്ങാവുകയാണ് ലോകാരോഗ്യ സംഘടന (WHO Says Loneliness A Global Health Threat).

ആഗോള തലത്തിൽ സാമൂഹിക ബന്ധത്തിന് മുൻഗണന നൽകാനും പരിഹാരം കാണുന്നതിനുമായി യുഎൻ ഹെൽത്ത് ബോഡി സാമൂഹിക ബന്ധം ശക്തമാക്കാൻ പുതിയ കമ്മിഷൻ രൂപീകരിച്ചിട്ടുണ്ട്. പ്രായമായവരുടെയും യുവാക്കളുടെയും ആരോഗ്യത്തിനും മാനസിക ക്ഷേമത്തിനും ഏകാന്തതയിലൂടെ ആരോഗ്യ ഭീഷണിയും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

യുഎസ് സർജൻ ജനറൽ ഡോ വിവേക് മൂർത്തി, ആഫ്രിക്കൻ യൂണിയൻ യുവ പ്രതിനിധി ചിഡോ എംപെംബ എന്നിവർ സഹ അധ്യക്ഷരാകുന്ന കമ്മിഷനിൽ 11 പ്രമുഖ പോളിസിമേക്കേർസും ചിന്തകൻമാരും അഭിഭാഷകരും ഉണ്ടാകും. മൂന്ന് വർഷത്തേക്ക് പ്രവർത്തിക്കുന്ന ഈ കമ്മിഷനിൽ എല്ലാ പ്രായത്തിലുമുള്ള ആളുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ സാമൂഹിക ബന്ധം വഹിക്കുന്ന പങ്ക് വിശകലനം ചെയ്യുകയും സാമൂഹിക ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനുള്ള പരിഹാരങ്ങൾ രൂപപ്പെടുത്തുകയും ചെയ്യും.

നമ്മുടെ കമ്മ്യൂണിറ്റികളുടെയും സമൂഹങ്ങളുടെയും ക്ഷേമം എങ്ങനെ മെച്ചപ്പെടുത്തുന്നുവെന്നും സാമ്പത്തിക പുരോഗതി, സാമൂഹിക വികസനം, നവീകരണം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിന് എങ്ങനെ സാമൂഹിക ബന്ധം സഹായിക്കുന്നുവെന്നും കമ്മിഷൻ പരിഗണിക്കും.

സാമൂഹികമായ ഒറ്റപ്പെടൽ - പകർച്ചവാദികളെന്നപോലെ ഒറ്റപെടൽ എന്നത് ഗുരുതരമായ പ്രശ്‌നം തന്നെയാണ്. ഒരു വ്യക്തിയെ സംബന്ധിച്ച് വേണ്ടത്ര സുരക്ഷയും ശ്രദ്ധയും കിട്ടാതെ വരുമ്പോൾ ഒറ്റപെടൽ എന്ന അവസ്ഥയിലേക്ക് എത്തിച്ചേരാം. വേണ്ടത്ര സാമൂഹിക ബന്ധങ്ങൾ ഇല്ലാത്തതും, ബന്ധങ്ങളിൽ നിന്നും പിൻമാറുന്നതും മനുഷ്യസഹജമാണ്. എന്നാൽ ഈ ഒറ്റപെടലിന് കോട്ടങ്ങളും ഏറെയാണ്.

ആരോഗ്യത്തിന്‌ ഭീഷണിയോ?: ഗവേഷണമനുസരിച്ച് പ്രായമായ നാലിൽ ഒരാൾക്കിടയിലും അഞ്ച് മുതൽ 15 ശതമാനം വരെ കൗമാരക്കാർക്കിടയിലും സാമൂഹിക ഒറ്റപ്പെടൽ സാധാരണമാണ്. ഒറ്റപ്പെടലും ഏകാന്തതയും ആരോഗ്യത്തിനും ക്ഷേമത്തിനും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ട്. ശക്തമായ സാമൂഹിക ബന്ധങ്ങളില്ലാത്ത ആളുകൾക്ക് പക്ഷാഘാതം, ഉത്കണ്‌ഠ, ഡിമെൻഷ്യ, വിഷാദം, ആത്മഹത്യ എന്നിവയ്ക്കുളള സാധ്യതകൾ കൂടുതലാണെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്‌ടർ ജനറൽ ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പ്രസ്‌താവനയിൽ പറഞ്ഞു.

ഒറ്റപ്പെടൽ അനുഭവിക്കുന്നവരുടെ ആരോഗ്യം ദിവസം 15 സിഗരറ്റ്‌ വലിക്കുന്നതിലൂടെ ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾക്ക് തുല്യമാണെന്ന് പഠനങ്ങൾ പറയുന്നു. പുകവലി, അമിതമായ മദ്യപാനം, വ്യായാമ കുറവ്‌, പൊണ്ണത്തടി, വായു മലിനീകരണം എന്നിവ അകാല മരണത്തിന് ഇടയാക്കാം എന്ന പോലെ സാമൂഹിക ബന്ധത്തിന്‍റെ അഭാവവും അകാലമരണത്തിന് കാരണമാവാം എന്ന് പഠനങ്ങൾ കാണിക്കുന്നു.

സാമൂഹികമായ ഒറ്റപ്പെടൽ ശാരീരികവും മാനസികവുമായ ആരോഗ്യത്തിൽ ഗുരുതരമായ സ്വാധീനം ചെലുത്തുന്നുണ്ട്. ഇത് ഉത്കണ്‌ഠ, വിഷാദം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഹൃദ്രോഗ സാധ്യത 30 ശതമാനം വർധിപ്പിക്കുമെന്നും പഠനങ്ങൾ ചൂണ്ടികാണിക്കുന്നു.

അതേസമയം ഡബ്ല്യൂഎച്ച്‌ഒയുടെ നേതൃത്വത്തിൽ രൂപീകരിച്ച സോഷ്യൽ കണക്ഷൻ കമ്മിഷന്‍റെ ആദ്യ നേതൃതല യോഗം ഡിസംബർ 6 മുതൽ 8 വരെ നടത്തുമെന്ന് ഡബ്ല്യൂഎച്ച്‌ഒ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.