ETV Bharat / sukhibhava

'കൊവിഡ് വൈറസ് വിട്ടൊഴിയില്ല, എന്നും നിലനില്‍ക്കും; പോരാട്ടം തുടരുമെന്ന് ഡബ്ല്യുഎച്ച്ഒ - WHO Director General Tedros Adhanom Ghebreyesus

കൊവിഡ് വൈറസിനെ ഒരിക്കലും തുടച്ച് നീക്കാനാകില്ലെന്ന് ലോകാരോഗ്യ സംഘടന. പോരാട്ടം തുടരണമെന്നും നിര്‍ദേശം. പ്രതിരോധത്തിനുള്ള ഏക മാര്‍ഗം വാക്‌സിനേഷനെന്ന് ഡബ്ല്യുഎച്ച്ഒ. കഴിഞ്ഞ എട്ടാഴ്‌ചക്കിടെ കൊവിഡ് ബാധിച്ച് മരിച്ചത് 1,70,000 പേര്‍. വാക്‌സിനേഷന്‍റെ പ്രാധാന്യത്തെ ജനങ്ങളെ ബോധവത്കരിക്കുമെന്നും ഡബ്ല്യുഎച്ച്ഒ.

WHO  കൊവിഡ് വൈറസ് വിട്ടൊഴിയില്ല  പോരാട്ടം തുടരുമെന്ന് ഡബ്യൂഎച്ച്ഒ  ഡബ്യൂഎച്ച്ഒ  ലോകാരോഗ്യ സംഘടന  WHO  global health emergency  world health organisation  കൊവിഡ് മഹാമാരി  വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍  ട്രെഡോസ് അദാനോം ഗെബ്രിയേസസ്  കൊവിഡ് എമര്‍ജന്‍സി കമ്മിറ്റി  കൊവിഡ് വൈറസിന്‍റെ തുടക്കം  covid 19  covid vaccination  Covid 19 pandemic  WHO Director General Tedros Adhanom Ghebreyesus  coronavirus disease
ട്രെഡോസ് അദനോം ഗെബ്രിയേസസ്
author img

By

Published : Jan 31, 2023, 8:01 PM IST

Updated : Jan 31, 2023, 10:19 PM IST

ജനീവ: കൊവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടം തുടരുമെന്ന് ഡബ്ല്യുഎച്ച്ഒ (വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍). കൊവിഡ് വൈറസ് പൂര്‍ണമായും വിട്ടൊഴിയില്ലെന്നും ഭാവിയില്‍ മൃഗങ്ങളിലും മനുഷ്യരിലും അത് നിലനില്‍ക്കുമെന്നും ലോകാരോഗ്യ സംഘടന ഡയറക്‌ടര്‍ ജനറല്‍ ട്രെഡോസ് അദനോം ഗെബ്രിയേസസ് പറഞ്ഞു. പാന്‍ഡെമികിനെ തുടര്‍ന്നുള്ള നാലാം വര്‍ഷത്തിലേക്കാണ് നമ്മളിപ്പോള്‍ കടന്നിരിക്കുന്നത്. എന്നാല്‍ നേരത്തെയുള്ള സാഹചര്യങ്ങളെക്കാള്‍ ഇപ്പോള്‍ സ്ഥിതി മെച്ചപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എന്നിരുന്നാലും കൊവിഡിനെതിരെയുള്ള ജാഗ്രത തുടരുമെന്ന് കൊവിഡ് എമര്‍ജന്‍സി കമ്മിറ്റി അറിയിച്ചു. വാക്‌സിനേഷനാണ് കൊവിഡ് വൈറസിനെതിരെ ചെറുക്കാനുള്ള മാര്‍ഗം. കൊവിഡ് ബാധ മൂലമുണ്ടാകുന്ന മരണത്തെ ചെറുക്കാന്‍ ഇതിന് ഒരു പരിധി വരെ കഴിയും എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. എന്നാല്‍ ഭാവിയില്‍ ഇത് മനുഷ്യരിലും മൃഗങ്ങളിലുമായി നിലനില്‍ക്കുക തന്നെ ചെയ്യും.

ഇക്കഴിഞ്ഞ ഡിസംബര്‍ മുതല്‍ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞ എട്ടാഴ്‌ചക്കിടെ 1,70,000 ത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്നും ട്രെഡോസ് അദനോം ഗെബ്രിയേസസ് വ്യക്തമാക്കി. 'കൊവിഡ് വൈറസിനെ നിയന്ത്രിക്കാന്‍ നമുക്കാവില്ല. പകരം ആരോഗ്യ സംവിധാനങ്ങളിലും ജനങ്ങളുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനുമുള്ള കാര്യങ്ങള്‍ മുന്‍കൂട്ടി ചെയ്യാന്‍ കഴിയും. പ്രതിരോധം എന്നത് കൊണ്ട് ഉദ്യേശിക്കുന്നത് രാജ്യത്തെ മുഴുവന്‍ ജനങ്ങളും കൊവിഡ് പ്രതിരോധ വാക്‌സിനേഷന്‍ സ്വീകരിക്കണമെന്നതാണ്.

മാത്രമല്ല കൊവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കുകയും വേണം. കൊവിഡ് വൈറസ് സ്ഥിരീകരിക്കപ്പെട്ടാല്‍ ഉടന്‍ തന്നെ ചികിത്സ തേടുകയും ചെയ്യണം. കൊവിഡ് പരിശോധനകളും മറ്റും വര്‍ധിപ്പിക്കുന്നതിന് ലബോറട്ടറികള്‍ വിപുലീകരിക്കുകയും വേണം. കൂടാതെ വൈറസുമായും പ്രതിരോധ കുത്തിവയ്‌പ്പുകളുമായും ബന്ധപ്പെട്ട തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ പോരാടണമെന്നും ട്രെഡോസ് അദനോം ഗെബ്രിയേസസ് പറഞ്ഞു.

കൊവിഡ് വൈറസിന്‍റെ തുടക്കം: 2019 ഡിസംബര്‍ 31ന് ചൈനയിലെ വുഹാനിലാണ് ആദ്യമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തത്. അതേസമയം കൊവിഡ് വൈറസ് മനുഷ്യ നിര്‍മിതമാണെന്നുമുള്ള ചര്‍ച്ചകള്‍ തുടക്കം മുതല്‍ നിലനില്‍ക്കുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച് ആഗോള തലത്തില്‍ 752.5 ദശലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് ബാധിച്ച് 6.8 ദശലക്ഷം പേര്‍ മരിച്ചുവെന്നാണ് ഡബ്ല്യുഎച്ച്ഒയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ആഗോള തലത്തില്‍ 13.1 ബില്യണ്‍ ഡോസാണ് നല്‍കിയത്. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരില്‍ 89 ശതമാനം പേരും 60 വയസിന് മുകളിലുള്ളവരില്‍ 81 ശതമാനം പേരും വാക്‌സിന്‍ സ്വീകരിച്ചവരാണ്. വരും വര്‍ഷങ്ങളില്‍ കൊവിഡ് വൈറസിന്‍റെ പിടിയില്‍ നിന്ന് ലോകം കുറച്ച് കൂടി മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ലോകാരോഗ്യ സംഘടന മേധാവി പറഞ്ഞു. വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കുറയ്‌ക്കുന്നതിനും കൊവിഡിന് എതിരെ പോരാടാനും ആരോഗ്യ സംവിധാനങ്ങള്‍ക്ക് സാധിക്കുമെന്നും ട്രെഡോസ് അദനോം ഗെബ്രിയേസസ് പറഞ്ഞു.

കൊവിഡിന് എതിരെ പോരാടുന്നത് തുടരുമെന്നും വാക്‌സിനേഷന്‍ പോരാട്ടത്തിന്‍റെ പ്രധാന ഘടകങ്ങളിലൊന്നായാണ് കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിനേഷന്‍റെ പ്രാധാന്യത്തെ കുറിച്ച് ലോക രാജ്യങ്ങളെ ബോധവാന്മാരാക്കുമെന്നും അതിനായുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ചെയ്‌ത് കൊണ്ടിരിക്കുന്നതെന്നും ട്രെഡോസ് അദനോം ഗെബ്രിയേസസ് വ്യക്തമാക്കി.

also read: കൊവിഡ് നിങ്ങളുടെ മാനസികാരോഗ്യത്തെ ബാധിച്ചോ? തിരിച്ചറിയാൻ സാധിക്കുമെന്ന് ഗവേഷകർ

Last Updated : Jan 31, 2023, 10:19 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.