ജനീവ: മങ്കിപോക്‌സിനെ 'എംപോക്‌സ്' (MPOX) എന്ന് പുനർനാമകരണം ചെയ്യാൻ പദ്ധതിയിട്ട് ലോകാരോഗ്യ സംഘടന. വിഷയത്തെക്കുറിച്ച് അറിവുള്ള ആളുകളെ ഉദ്ധരിച്ച് പൊളിറ്റിക്കോ ചൊവ്വാഴ്‌ച റിപ്പോർട്ട് ചെയ്‌തു. പേര് മാറ്റാൻ ലോകാരോഗ്യ സംഘടനയോട് സ്വകാര്യമായി ആവശ്യപ്പെട്ട മുതിർന്ന ബൈഡൻ ഒഫിഷ്യൽസിന്‍റെ സമ്മർദത്തിന് പിന്നാലെയാണ് പേര് മാറ്റുന്നതിനെക്കുറിച്ചുള്ള ആലോചന.
2022 മെയ് ആദ്യവാരം മുതൽ മങ്കിപോക്‌സ് രോഗബാധിതമല്ലാത്ത രാജ്യങ്ങളിലും രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടു. സെന്‍റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഡാറ്റ പ്രകാരം യുഎസിൽ ഏകദേശം 30,000 അണുബാധകൾ രേഖപ്പെടുത്തിയിരുന്നു. രോഗം ബാധിച്ചതിൽ ഭൂരിഭാഗവും ആഫ്രിക്കയ്ക്ക് പുറത്താണ്. പതിറ്റാണ്ടുകളായി മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ പ്രാദേശികമാണ് ഈ രോഗം.
1958ൽ ഡെൻമാർക്കിലെ ഗവേഷണ കുരങ്ങുകളിലാണ് വസൂരിക്ക് സമാനമായ രോഗം കണ്ടെത്തിയത്. അതുകൊണ്ടാണ് ഈ രോഗത്തിന് മങ്കിപോക്‌സ് എന്ന് പേര് നല്‍കിയതും. ലോകാരോഗ്യ സംഘടന ജൂലൈയിൽ മങ്കിപോക്‌സിന്‍റെ ആഗോള വ്യാപനം അന്താരാഷ്ട്ര അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുകയും, യുഎസ് ഈ മാസം ആദ്യം ദേശീയ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുകയും ചെയ്‌തു.
Also read: 'വംശീയ ഘടകങ്ങളുണ്ട്', മങ്കിപോക്‌സിന്‍റെ പേര് മാറ്റാനൊരുങ്ങി ലോകാരോഗ്യ സംഘടന