ലോകം കൊവിഡ് മഹാമാരിയെ അതിജീവിക്കാനുള്ള ശ്രമം തുടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഭീഷണിയായി ഷിഗല്ലയുടെ വരവ്. കോഴിക്കോട് ജില്ലയിലാണ് ഷിഗല്ല രോഗ ബാധ സ്ഥിരീകരിച്ചത്. മേഖലയില്‍ മുമ്പും ഷിഗല്ല റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും അത് നിയന്ത്രണ വിധേയമായിരുന്നു. പുതിയാപ്പയിലെ ഏഴ് വയസുക്കാരിയിലാണ് ഏറ്റവും ഒടുവിലായി ഷിഗല്ല രോഗ ബാധ കണ്ടെത്തിയത്.
കുട്ടിയുടെ ആരോഗ്യ നിലയില്‍ ആശങ്കകളില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു. കൊവിഡില്‍ നിന്ന് പൂര്‍ണമായും മുക്തമാകുന്നതിന് മുമ്പ് ഇത്തരമൊരു പ്രതിസന്ധി കൂടി നമ്മള്‍ക്ക് താങ്ങാനാവുമോ? രോഗം വന്ന് ചികിത്സിക്കുന്നതിനെക്കാള്‍ നല്ലതാണ് രോഗം വരാതെ നോക്കുകയെന്നത്.
കൊവിഡ് ദുരിതം വിതച്ചത് പോലെ ഒരിക്കലും ഷിഗല്ല കൂടി ഒരു നാശം വിതക്കരുത്. എന്താണ് ഷിഗല്ല? എന്തൊക്കെയാണ് അതിന്‍റെ ലക്ഷണങ്ങള്‍? എങ്ങനൊയൊക്കെ നമ്മുക്ക് ഷിഗല്ലയെ പ്രതിരോധിക്കാം ? എന്നീ കാര്യങ്ങളാണ് താഴെ പറയുന്നത്.
എന്താണ് ഷിഗല്ല? 1897 ല്‍ ജപ്പാനീസ് മൈക്രോബയോളജീസ്റ്റ് ആയ കിയോഷി ഷിഗയാണ് ഇത്തരമൊരു രോഗാണുവിനെ തിരിച്ചറിഞ്ഞത്. ഇ കോളി അഥവ മനുഷ്യരടക്കമുള്ള ചുവന്ന രക്താണുക്കളുള്ള മുഴുവന്‍ ജീവികളിലെ കുടലുകളിലുണ്ടാവുന്ന ഒരു തരം അണുബാധയാണ് ഷിഗല്ല. ജപ്പാനില്‍ ചുവന്ന വയറിളക്കം എന്ന പേരില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പകര്‍ച്ച വ്യാധിയുണ്ടായിരുന്നു. ഇത് സംബന്ധിച്ച് നടത്തിയ പഠനങ്ങളിലാണ് ഇത്തരം ഒരു ബാക്‌ടീരിയയെ തിരിച്ചറിയാനായത്. ഷിഗല്ല വിഭാഗത്തിൽപെടുന്ന ബാക്ടീരിയകളാണ് ഷിഗല്ലോസിസ് ഇതാണ് രോഗാണുബാധയ്ക്ക് കാരണമാകുന്നത്.
ഷിഗല്ലയെ പകരുന്നത് എങ്ങനെ? മലിനമായ വെള്ളത്തിലൂടെയും ഭക്ഷണ പദാര്‍ഥങ്ങളിലൂടെയുമാണ് ബാക്‌ടീരിയ ശരീരത്തിലെത്തുന്നത്. മറ്റുള്ള തരത്തിലുള്ള വയറിളക്ക രോഗങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ അലവില്‍ ബാക്‌ടീരിയ അകത്തെത്തിയാല്‍ മതി രോഗം പകരാന്‍.
എന്തൊക്കെയാണ് ഷിഗല്ല രോഗ ബാധയുടെ ലക്ഷണങ്ങള്‍? ഷിഗല്ല ബാക്‌ടീരിയ പ്രാധാനമായും ബാധിക്കുന്നത് കുടലിനെ ആയതുകൊണ്ട് തന്നെ വയറിളക്കവും വയറുവേദനയുമാണ് പ്രാധനാമായും കാണപ്പെടുന്നത്. വയറിളക്കമുണ്ടാവുമ്പോള്‍ മലത്തോടൊപ്പം രക്തവും പുറന്തള്ളപ്പെടുന്നു. പനി, ഛര്‍ദി, ക്ഷീണം എന്നിവയുമുണ്ടാകും. വൈറസുകള്‍, ബാക്ടീരിയകള്‍, പരാദജീവികള്‍ തുടങ്ങിയ ജൈവാണുക്കള്‍ കുടിവെള്ളത്തിലൂടെയോ ആഹാരത്തിലൂടെയോ ശരീരത്തിനകത്തെത്തിയാലുണ്ടാവുന്ന വയറിലക്കത്തിന്‍റെ ഒരു കാരണമാണ് ഷിഗല്ല ബാക്‌ടീരിയ.
ഷിഗല്ല അപകടകാരിയോ? രോഗാരംഭത്തില്‍ തന്നെ ചികിത്സ തേടിയില്ലെങ്കില്‍ ഇത് അപകടങ്ങള്‍ക്ക് കാരണമായേക്കാം. ഇതിന്‍റെ പ്രധാന ലക്ഷണമായ തുടര്‍ച്ചയായുണ്ടാവുന്ന വയറിളക്കത്തിലൂടെ ശരീരത്തിലുള്ള മുഴുവന്‍ ജലവും ലവണങ്ങളും നഷ്‌ടമാവുന്നു. ഇത് നിര്‍ജലീകരണത്തിന് കാരണമാകുന്നു. ഇതോടൊപ്പം തന്നെ ജീവന്‍ നിലനിര്‍ത്തുന്നതിനാവശ്യമായ പോഷണങ്ങളും പൊട്ടാസിയം, സോഡിയെ, പൊട്ടാസ്യം ബെകാര്‍ബണേറ്റ് തുടങ്ങിയവയും നഷ്‌ടപ്പെടുന്നു. ഒപ്പം ബാക്‌ടീരിയ ഉത്പാദിപ്പിക്കുന്ന ഷിഗ ഡോക്സിന്‍ കുടലിനേയും മറ്റവയവങ്ങളെയും ബാധിക്കുന്നത് മരണത്തിന് കാരണമാകുന്നു.
ഷിഗല്ലയെ എങ്ങനെയൊക്കെ പ്രതിരോധിക്കാം? തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. നമ്മള്‍ക്കുണ്ടാകുന്ന ഏതൊരു വയറിളക്കവും അപകടം നിറഞ്ഞതാണ്. അതുകൊണ്ട് തന്നെ രോഗരംഭ ഘട്ടത്തില്‍ തന്നെ ധാരാളമായി വെള്ളം കുടിക്കണം. കുടിക്കാനായി തെരഞ്ഞെടുക്കുന്ന വെള്ളം ശുദ്ധിയുളളതാണെന്ന് ഉറപ്പ് വരുത്തുക. ഇത്തരത്തില്‍ വെള്ളം കുടിച്ചാല്‍ നിര്‍ജലീകരണം ഇല്ലാതാക്കാം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം, ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങവെള്ളം, ഉപ്പിട്ട മോരിന്‍ വെള്ളം എന്നിങ്ങനെ വീടുകളില്‍ നിന്നുള്ള വെള്ളെ കുടിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.
- ഭക്ഷണത്തിന് മുമ്പും മലവിസര്‍ജനത്തിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക.
- വ്യക്തിശുചിത്വം പാലിക്കുക.
- തുറസായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം ചെയ്യാതിരിക്കുക.
- കുഞ്ഞുങ്ങളുടെ ഡയപ്പറുകള്‍ ശരിയായ വിധം സംസ്‌കരിക്കുക.
- രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ആഹാരം പാകംചെയ്യാതിരിക്കുക.
- പഴകിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക.
- ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ശരിയായ രീതിയില്‍ മൂടിവെക്കുക.
- വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപെടുത്താതിരിക്കുക.
- കക്കൂസും കുളിമുറിയും അണുനശീകരണം നടത്തുക.
- വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഇടപഴകാതിരിക്കുക.
- രോഗിയുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക.
- പഴങ്ങളും പച്ചക്കറികളും കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
- രോഗ ലക്ഷണമുള്ളവര്‍ ഒ.ആര്‍.എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം എന്നിവ കഴിക്കുക.
- കുടിവെള്ള സ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്യുക.
എപ്പോഴാണ് ഡോക്ടറെ സമീപിക്കേണ്ടത്? രോഗ ബാധിതരിലുണ്ടാകുന്ന അമിതമായ വയറിളക്കം, കൂടുതലായി അനുഭവപ്പെടുന്ന ദാഹം, നിര്‍ജലീകരണ ലക്ഷണങ്ങള്‍, വെള്ളം കുടിക്കാന്‍ കഴിയാത്ത അവസ്ഥ, കഴിഞ്ഞ ആറു മണിക്കൂറില്‍ മൂത്രം ഒഴിക്കാതിരിക്കുക, കുഴിഞ്ഞുതാണ കണ്ണുകള്‍, വായയു നാക്കും വരണ്ടതായി തോന്നുക എന്നീ ലക്ഷണങ്ങളില്‍ എതെങ്കിലും കാണ്ടാല്‍ ഉടനെ ഡോക്ടരെ സമീപിക്കുക. ആശുപത്രിയില്‍ കൊണ്ടു പോകുമ്പോള്‍ ഒ ആര്‍ എസ് ലായനി കുടിക്കുന്നത് നല്ലതാണ്.
also read:സംസ്ഥാനത്ത് വീണ്ടും ഷിഗല്ല രോഗബാധ; സ്ഥിരീകരിച്ചത് കോഴിക്കോട് ഏഴുവയസുകാരിയിൽ