ETV Bharat / sukhibhava

സസ്യാഹാരം മാത്രം കഴിക്കുന്ന സ്ത്രീകള്‍ സൂക്ഷിക്കുക, വാര്‍ധക്യത്തില്‍ ഇടുപ്പ് എല്ലിന് ക്ഷതമേല്‍ക്കാൻ സാധ്യത - സ്ത്രീകള്‍ സൂക്ഷിക്കുക

സസ്യാഹാരികളായ വാര്‍ധക്യ ജീവിതം നയിക്കുന്ന സ്‌ത്രീകള്‍ക്ക് ഇടുപ്പിന് ക്ഷതമേല്‍ക്കാന്‍ സാധ്യത കൂടുതലെന്ന പഠനം, യു.കെയിലെ ലീഡ്‌സ് സര്‍വകലാശാലയാണ് നടത്തിയത്. 26,000ത്തിലധികം സ്ത്രീകളെയാണ് ഈ ഗവേഷണത്തിനായി വിധേയമാക്കിയത്

Vegetarian women more likely to fracture hips in later life  സസ്യാഹാരികളായ സ്‌ത്രീകള്‍ക്ക് വാര്‍ധകൃത്തില്‍ ഇടുപ്പിന് ക്ഷതമേല്‍ക്കുമെന്ന് പഠനം  യുകെയിലെ ലീഡ്‌സ് സര്‍വകലാശാലയുടെ പഠനം  സസ്യാഹാരികളായ വയോധികര്‍ക്ക് സംഭവിക്കുന്നത്  Vegetarian women hips fracture in later life  ഇടുപ്പിന് ക്ഷതമേല്‍ക്കുന്ന വയോധികള്‍ക്ക് ഇടുപ്പിന് ക്ഷതമേല്‍ക്കുമെന്ന് ദി ഗാര്‍ഡിയന്‍  University of Leeds new research
സസ്യാഹാരികളായ സ്‌ത്രീകള്‍ക്ക് വാര്‍ധകൃത്തില്‍ ഇടുപ്പിന് ക്ഷതമേല്‍ക്കാന്‍ കൂടുതല്‍ സാധ്യത; അവകാശവാദവുമായി പഠനം
author img

By

Published : Aug 16, 2022, 6:44 AM IST

സസ്യാഹാരം സ്ഥിരമായി കഴിക്കുന്ന സ്ത്രീകൾക്ക് വാര്‍ധകൃത്തില്‍ ഇടുപ്പിന് ക്ഷതമേല്‍ക്കാനുള്ള സാധ്യത കൂടുതലെന്ന അവകാശവാദമുയര്‍ത്തി പഠനം. യു.കെയിലെ ലീഡ്‌സ് സര്‍വകലാശാലയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം അവകാശപ്പെടുന്നതെന്ന് പ്രമുഖ അന്താരാഷ്‌ട്ര മാധ്യമമായ ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്‌തു. 26,000ത്തിലധികം സ്ത്രീകളെയാണ് ഗവേഷണത്തിന് വിധേയമാക്കിയത്. അവരുടെ ആരോഗ്യ, ഭക്ഷണ രീതികള്‍ വിശകലനം ചെയ്‌തായിരുന്നു പഠനം.

22 വർഷത്തിനിടെ സ്ഥിരമായി മാംസം കഴിക്കുന്നവരും സസ്യാഹാരികളുമായ സ്‌ത്രീകളെ രണ്ടായി തരംതിരിച്ചാണ് പഠനം നടത്തിയത്. ഇതില്‍ മാംസാഹാരികളായവരെക്കാള്‍ സസ്യാഹാരികളായ സ്‌ത്രീകള്‍ക്കാണ് ഇടുപ്പിന് ബലക്ഷയമുണ്ടാവാനുള്ള സാധ്യത മൂന്നിലൊന്ന് കൂടുതലെന്ന് പഠനം കണക്കുകള്‍ നിരത്തി വാദിക്കുന്നു. ഇതുമായി ബന്ധപ്പെട്ട വലിയ അപകടസാധ്യതയെക്കുറിച്ചുള്ള കാരണങ്ങൾ വ്യക്തമല്ല.

എന്നാൽ, സസ്യാഹാരികൾക്ക് എല്ലുകളും പേശികളും ബലപ്പെടുത്തുന്നതിന് ആവശ്യമായ പോഷകങ്ങൾ ലഭിച്ചേക്കില്ലെന്ന് ഗവേഷകർ കണ്ടെത്തുകയുണ്ടായി. ഇതാണ് മറ്റുള്ളവരെ അപേക്ഷിച്ച് ചെറിയ വീഴ്‌ചയില്‍പ്പോലും വാര്‍ധകൃത്തിലുള്ള സ്‌ത്രീകള്‍ക്ക് ഇടുപ്പുകള്‍ പെട്ടെന്ന് ഒടിവുകൾ സംഭവിക്കാന്‍ ഇടയാക്കുന്നത്.

സസ്യാഹാരം പാടെ നിര്‍ത്താന്‍ പുറപ്പെടേണ്ട..!: "വെജിറ്റേറിയൻ ആയിട്ടുള്ളവര്‍ ഈ പഠനം കേട്ട് നിങ്ങളുടെ ഭക്ഷണക്രമം പാടെ ഉപേക്ഷിക്കരുത്. കാരണം, ഇത് മറ്റ് ഒരുപാട് കാര്യങ്ങൾക്ക് ഗുണകരമാണെന്ന് ഓര്‍ക്കേണ്ടതുണ്ട്. ആരോഗ്യകരവും പരിസ്ഥിതി സൗഹൃദവുമാണ് സസ്യാഹാര രീതി. എന്നാൽ, ഈ ഭക്ഷണ രീതികളില്‍ അല്‍പം ക്രമീകരണങ്ങള്‍ നടത്തുന്നത് ഗുണം ചെയ്യും. മാംസം കഴിക്കാത്ത സ്ഥിതിക്ക് പോഷകങ്ങൾ നഷ്‌ടപ്പെടാതിരിക്കാന്‍ ശ്രദ്ധപുലര്‍ത്തുന്നത് നന്ന്.'' ലീഡ്‌സ് സർവകലാശാലയിലെ ഗവേഷകനായ ജെയിംസ് വെബ്‌സ്റ്റർ പറയുന്നു.

സസ്യാഹാരം ആരോഗ്യകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളത് വാസ്‌തവമാണ്. പ്രമേഹം, പൊണ്ണത്തടി, ഹൃദ്രോഗം, അർബുദം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കും എന്നുമുണ്ട്. ഇത്തരത്തിലുള്ള വസ്‌തുകളെ ആകെ തള്ളിക്കളയുന്നതല്ല തങ്ങളുടെ പഠനമെന്ന് ഗവേഷകര്‍ പറയുന്നു. ആളുകൾ എന്ത് കഴിച്ചാലും സമീകൃതാഹാരത്തിന്‍റെ പ്രാധാന്യമാണ് 'ബി.എം.സി മെഡിസിനിൽ' പ്രസിദ്ധീകരിച്ച പഠനം എടുത്തുകാണിക്കുന്നതെന്ന് ഗാർഡിയൻ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

ഇടുപ്പ് ക്ഷതങ്ങളിലേക്ക് നയിക്കുന്നത്?: "ഒരു കാരണത്താലോ മറ്റൊരു കാരണത്താലോ സസ്യാഹാരികൾക്ക് പോഷകക്കുറവ് കാരണം എല്ലുകള്‍ ദുർബലമാവും. പേശികള്‍ക്കുണ്ടാവുന്ന ബലം, ശരീര ഭാരം എന്നിവയിലുണ്ടാവുന്ന കുറവാണ് ഇടുപ്പ് ഒടിവുകൾക്ക് കാരണമാവുന്നത്''. വെബ്‌സ്റ്റർ പറയുന്നു. ഏകദേശം 90 ശതമാനം ഇടുപ്പിനേല്‍ക്കുന്ന ക്ഷതങ്ങളും വീഴ്‌ചയെ തുടര്‍ന്നുണ്ടാവുന്നതാണ്. ഇത് പ്രായമായവരിലാണ് കൂടുതലായി കാണപ്പെടുന്നതെന്നതാണ് വസ്‌തുത. പ്രായം കാരണമാണ് പ്രധാനമായും അസ്ഥികള്‍ക്ക് ബലക്ഷയം സംഭവിക്കുന്നത്''.

''ക്ഷതങ്ങളേല്‍ക്കുന്നത് ആളുകളെ പലപ്പോഴും ശാരീരികമായി കൂടുതൽ ബലഹീനതയിലേക്ക് നയിക്കും. മാംസാഹാരം കഴിക്കുന്നവരേക്കാൾ സസ്യാഹാരം കഴിക്കുന്നവര്‍ക്ക് ഭാരക്കുറവുണ്ടാകാൻ സാധ്യതയുണ്ട്. കൂടാതെ, എല്ലുകളും പേശികളും ദുർബലമായിരിക്കുന്നതിന് പുറമെ അവരുടെ ശരീരത്തില്‍ ആവശ്യം വേണ്ട കൊഴുപ്പ് കുറവായിരിക്കാം''.

''ആളുകൾ വീഴുന്ന സമയത്ത് സംരക്ഷണം തീര്‍ക്കുന്നതാണ് ശരീരത്തിന്‍റെ തടി. എന്നാല്‍, ഇത് കുറയുന്നതിനനുസരിച്ച് അപകടം സ്വാഭാവികമായുണ്ടാവും. എല്ലുകളുടെ ആരോഗ്യത്തിന് ഇരുമ്പും ബി 12 ഉം അടങ്ങിയ ധാന്യങ്ങൾ കഴിക്കുന്നത് നന്നാവും. പരിപ്പ്, പയർവർഗങ്ങൾ, ബീൻസ് തുടങ്ങിയ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇത് അവർക്ക് ആവശ്യമായ പ്രോട്ടീൻ ലഭിക്കുന്നതിന് ഇടയാക്കും''. ലീഡ്‌സ് സർവകലാശാലയിലെ ഗവേഷകനായ ജെയിംസ് വെബ്‌സ്റ്റർ വ്യക്തമാക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.