ETV Bharat / sukhibhava

പുകവലിയും കൊവിഡും...ഇരട്ടി ആഘാതം സൃഷ്‌ടിക്കുമെന്ന് പഠനം

author img

By

Published : Jan 18, 2022, 10:05 AM IST

പുകവലിക്കുന്നവരില്‍ കൊവിഡ് രോഗലക്ഷണങ്ങള്‍ കൂടുതലായിരിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍

vaping increases frequency of covid symptoms  smoking bad effects of covid patients  e cigarette and covid  പുകവലി കൊവിഡ് രോഗലക്ഷണങ്ങള്‍  പുകവലിയും കൊവിഡും  കൊവിഡ് രോഗി പുകവലി  പുകവലി കൊവിഡ് പ്രത്യാഘാതം
പുകവലിയും കൊവിഡും...ഇരട്ടി ആഘാതം സൃഷ്‌ടിക്കുമെന്ന് പഠനം

ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്‌തിട്ട് രണ്ട് വര്‍ഷം പിന്നിട്ടെങ്കിലും ലോകം ഇപ്പോഴും കൊവിഡ് ഭീതിയില്‍ നിന്ന് മുക്തരായിട്ടില്ല. ജനതിക മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന വൈറസിനെ കുറിച്ച് ശാസ്‌ത്രലോകം പഠിച്ചു കൊണ്ടിരിക്കുന്നു.

പുകവലിക്കുന്നവരില്‍ കൊവിഡ് പടരാനുള്ള സാധ്യത കൂടുതലാണെന്നാണ് പല പഠനങ്ങളും വ്യക്തമാക്കുന്നത്. പുകവലിക്കുന്നവരില്‍ കൊവിഡ് രോഗലക്ഷണങ്ങള്‍ കൂടുതലായിരിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍.

പുകവലിയും കൊവിഡും തമ്മില്‍...

പുകവലിക്കുന്നവരും അല്ലാത്തവരുമായ രോഗികളിലെ കൊവിഡ് രോഗലക്ഷണങ്ങള്‍ താരതമ്യം ചെയ്‌ത പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. പ്രൈമറി കെയർ ആന്‍ഡ് കമ്മ്യൂണിറ്റി ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ പുകവലിക്കുന്നവരില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത് താരതമ്യേനെ കൂടുതലായിരിക്കുമെന്ന് കണ്ടെത്തി.

പുകവലിക്കുന്നവരില്‍ തലവേദന, പേശിവേദന, നെഞ്ചുവേദന, ഛർദ്ദി, വയറിളക്കം, ഗന്ധം നഷ്‌ടപ്പെടൽ എന്നി കൊവിഡ് രോഗലക്ഷണങ്ങള്‍ കൂടുതലായി കണ്ടുവരുന്നു. ഇവര്‍ക്ക് ശ്വാസതടസം അനുഭവപ്പെടുകയും മറ്റുള്ളവരേക്കാള്‍ കൂടുതല്‍ തവണ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തു.

പുകവലിക്കുന്ന കൊവിഡ് രോഗികളിലും മറ്റ് കൊവിഡ് രോഗികളിലും സാധാരണ കൊവിഡ് രോഗലക്ഷണങ്ങളായ രുചിയോ മണമോ നഷ്‌ടപ്പെടല്‍, തലവേദന, പേശിവേദന, നെഞ്ച് വേദന എന്നിവ പ്രകടമാകുന്നത് താരതമ്യം ചെയ്‌തുവെന്ന് മയോ ക്ലീനിക്കില്‍ നിന്നുള്ള ഡേവിഡ് മക്‌ഫാഡൻ പറഞ്ഞു.

ആരോഗ്യസ്ഥിതിയെ ഗുരുതരമായി ബാധിക്കുന്നു

280ലധികം പുകവലിക്കുന്ന കൊവിഡ് രോഗികളുമായി അഭിമുഖം നടത്തി. ഒരേ പ്രായത്തിലും ലിംഗത്തിലുമുള്ള 1,445 കൊവിഡ് രോഗികളുമായി താരതമ്യം ചെയ്‌തു. സാധാരണ കൊവിഡ് ലക്ഷണങ്ങളെല്ലാം പുകവലിക്കുന്നവരില്‍ കൂടുതലായി കാണപ്പെട്ടുവെന്ന് ഡേവിഡ് മക്‌ഫാഡൻ പറഞ്ഞു.

കഴിഞ്ഞ ദശകത്തിൽ ഹൈസ്‌കൂള്‍ വിദ്യാർഥികളിലും യുവാക്കളിലും ഇ സിഗരറ്റിന്‍റെ ഉപയോഗം ഗണ്യമായി വർധിച്ചു. ഇ സിഗരറ്റ് ഉപയോഗം ശ്വാസകോശത്തില്‍ വീക്കമുണ്ടാക്കാമെന്നും ചില ഉപയോക്താക്കൾക്ക് ഗുരുതരമായ ശ്വാസകോശ രോഗങ്ങളുണ്ടാകാമെന്നും ധാരാളം പഠനങ്ങളുണ്ടെന്ന് മയോ ക്ലിനിക് പൾമോണോളജിസ്റ്റും ക്രിട്ടിക്കൽ കെയർ സ്പെഷ്യലിസ്റ്റുമായ റോബർട്ട് വാസല്ലോ പറഞ്ഞു.

കൊവിഡ് മൂലം ശ്വാസകോശ കോശങ്ങള്‍ക്കുണ്ടാകുന്ന വീക്കവും പുകവലി മൂലമുണ്ടാകുന്ന വീക്കവും രോഗികളുടെ ആരോഗ്യസ്ഥിതി വഷളാക്കും. പനി, പേശിവേദന, ക്ഷീണം, തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെടാനുള്ള സാധ്യതയും കൂടുതലാണെന്ന് പഠനം ചൂണ്ടികാട്ടുന്നു. കൊവിഡ് മഹാമാരി കാലത്ത് പുകവലിയും ഇ-സിഗരറ്റിന്‍റെ ഉപയോഗവും കുറയ്ക്കുകയോ നിർത്തുകയോ ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതാണെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു.

Also read: Cannabis prevent Covid19: കൊവിഡിനെ പ്രതിരോധിക്കാൻ കഞ്ചാവ്; കണ്ടെത്തലുമായി യുഎസ് ഗവേഷകർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.