ETV Bharat / sukhibhava

ആരോഗ്യകരമായ ജീവിതശൈലി പ്രമേഹ രോഗികളില്‍ മറവി രോഗം വരാനുള്ള സാധ്യത കുറയ്‌ക്കുമെന്ന് പഠനം

അനാരോഗ്യ ജീവിതശൈലി മറവി രോഗം വരാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് യുകെയിലെ ഗ്ലാസ്‌ഗോ സര്‍വകലാശാല നടത്തിയ പഠനത്തില്‍ കണ്ടെത്തി

author img

By

Published : Sep 19, 2022, 7:46 AM IST

University of Glasgow study on dementia risk  study on dementia risk in diabetic patients  പ്രമേഹ രോഗികളില്‍ മറവി രോഗം വരാനുള്ള സാധ്യത  അനാരോഗ്യ ജീവിതശൈലി മറവിരോഗം വരാനുള്ള സാധ്യത  dementia  മറവിരോഗസാധ്യത പ്രമേഹ രോഗികളില്‍
ആരോഗ്യകരമായ ജീവിത ശൈലി പ്രമേഹ രോഗികളില്‍ മറവി രോഗം വരാനുള്ള സാധ്യത കുറയ്‌ക്കുമെന്ന് പഠനം

ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്ന ടൈപ്പ് 2 പ്രമേഹ രോഗികള്‍ക്ക് മറവി രോഗം (Dementia) വരാനുള്ള സാധ്യത കുറവായിരിക്കുമെന്ന് പഠനം. അനാരോഗ്യകരമായ ജീവിതശൈലിയുള്ള ടൈപ്പ് 2 പ്രമേഹ രോഗികള്‍ക്ക് മറവി രോഗം വരാനുള്ള സാധ്യത, ടൈപ്പ് 2 പ്രമേഹ രോഗം ഇല്ലാത്തവരേക്കാളും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നവരേക്കാളും കൂടുതലായിരിക്കുമെന്നും യുകെയിലെ ഗ്ലാസ്‌ഗോ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി.

ടൈപ്പ് 2 പ്രമേഹമുള്ളവര്‍ക്ക് ആരോഗ്യകരമായ ജീവിതശൈലിയിലൂടെ മറവി രോഗം വരാനുള്ള സാധ്യത പകുതിയായി കുറയ്‌ക്കാം. "ആരോഗ്യകരമായ ജീവിതശൈലിക്ക് നിര്‍ദേശിക്കപ്പെടുന്ന രീതിയിലുള്ള ഭക്ഷണരീതി, ഉറക്കം, വ്യായാമം എന്നിവ പ്രമേഹമുള്ളവരില്‍ മറവി രോഗം വരാനുള്ള സാധ്യത കുറയ്‌ക്കും," പഠന സംഘത്തിലുള്ള കാര്‍ലോസ് സെലിസ് മൊറലെസ് പറഞ്ഞു. പ്രമേഹമുള്ളവര്‍ക്ക് മറവി രോഗം വരാനുള്ള സാധ്യത താരതമ്യേന കൂടുതലാണ്.

യൂറോപ്യന്‍ പ്രമേഹ പഠന കൂട്ടായ്‌മയുടെ സ്റ്റോക്ക്ഹോമില്‍ നടന്ന വാര്‍ഷിക സമ്മേളനത്തിലാണ് പഠനം അവതരിപ്പിക്കപ്പെട്ടത്. മറവി രോഗം വരുന്നതുമായി ബന്ധപ്പെട്ട്‌ പഠനം നടത്തുന്ന യുകെ ബയോബാങ്കില്‍ പങ്കെടുത്ത 4,50,000 പേരുടെ ആരോഗ്യ വിവരങ്ങള്‍ വര്‍ഷങ്ങളോളം നിരീക്ഷിച്ചാണ് പഠനം നടത്തിയത്.

കണ്ടെത്തലിന്‍റെ വിശദാംശങ്ങള്‍: പഠനത്തില്‍ ഉള്‍പ്പെട്ടവരില്‍ 54.6 ശതമാനം സ്ത്രീകളാണ്. 55.6 വയസാണ് ഇവരുടെ ശരാശരി പ്രായം. ശരാശരി 9.1 വര്‍ഷമാണ് ഇവരെ നിരീക്ഷിച്ചത്. പഠനം തുടങ്ങിയതിന്‍റെ ആരംഭത്തില്‍ ഇവര്‍ക്ക് ആര്‍ക്കും മറവി രോഗം ഉണ്ടായിരുന്നില്ല.

ടൈപ്പ് 2 പ്രമേഹ രോഗമുള്ളവര്‍ക്ക് മറവി രോഗം വരാനുള്ള സാധ്യത മറ്റുള്ളവരേക്കാള്‍ 33 ശതമാനം കൂടുതലാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. എന്നാല്‍ അനാരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നവര്‍ക്ക് മറവി രോഗം വരാനുള്ള സാധ്യത ഇതിലും കൂടുതലാണ്.

ആരോഗ്യത്തെ സംബന്ധിച്ച് ഏറ്റവും മോശം ജീവിതശൈലി പിന്തുടരുന്നവര്‍ക്ക് ഏറ്റവും നല്ല ജീവിതശൈലി പിന്തുടരുന്നവരേക്കാള്‍ മറവി രോഗം വരാനുള്ള സാധ്യത 65 ശതമാനം കൂടുതലാണ്. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്ന പ്രമേഹ രോഗികള്‍ക്ക് ആരോഗ്യകരമല്ലാത്ത ജീവിത ശൈലിയുള്ള പ്രമേഹ രോഗികളേക്കാള്‍ മറവി രോഗം വരാനുള്ള സാധ്യത 45 ശതമാനം കുറവാണെന്നും പഠനത്തില്‍ കണ്ടെത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.