ETV Bharat / sukhibhava

Type 1 Diabetes In Children ടൈപ്പ് 1 പ്രമേഹം കുട്ടികളില്‍ അപകടമുണ്ടാക്കിയേക്കാം; അറിയേണ്ടതെല്ലാം - പ്രമേഹം കുട്ടികളില്‍ അപകടമുണ്ടാക്കിയേക്കാം

Diabetes Causes and treatments : കുട്ടികളിലെ പ്രമേഹം ചികിത്സയിലൂടെ പൂര്‍ണമായും മാറ്റിയെടുക്കാമെന്ന് ഡോക്‌ടര്‍മാര്‍. പ്രമേഹത്തിന്‍റെ ലക്ഷണങ്ങളെ കുറിച്ച് അറിയാം. പ്രമേഹം 1നും 2നും കാരണം ഇന്‍സുലിന്‍റെ അഭാവം.

Sukhibhava  Type 1 Diabetes Causes and treatments  Type 1 Diabetes  Diabetes  Diabetes Causes and treatments  ടൈപ്പ് 1 പ്രമേഹം  പ്രമേഹം കുട്ടികളില്‍ അപകടമുണ്ടാക്കിയേക്കാം  പ്രമേഹം
Type 1 Diabetes
author img

By ETV Bharat Kerala Team

Published : Aug 31, 2023, 1:23 PM IST

ഹൈദരാബാദ് : മാറിയ ജീവിത ശൈലികളും ആഹാര ക്രമവുമെല്ലാം മനുഷ്യന്‍റെ ശാരീരിക പ്രക്രിയകളെ താളം തെറ്റിക്കുന്നതാണ്. നിരന്തരമായി നടക്കുന്ന ഇത്തരം സംഭവങ്ങള്‍ ശാരീരിക പ്രക്രിയകളെ താളം തെറ്റിക്കുക മാത്രമല്ല. മറിച്ച് നിരവധി രോഗങ്ങള്‍ക്കും കാരണമാകുന്നു. അതുകൊണ്ട് ജീവിത സാഹചര്യങ്ങളും ശൈലിയും മാറുന്നതിന് അനുസരിച്ച് ജീവിതശൈലി രോഗങ്ങളും കടന്ന് വരുന്നു. സമകാലിക സമൂഹത്തില്‍ മിക്ക ആളുകളിലും കാണപ്പെടുന്ന ഒരു രോഗമാണ് പ്രമേഹം (type 1 Diabetes).

ശരീരത്തിലെ ഇന്‍സുലിന്‍റെ അളവിലോ ഗുണത്തിലോ കുറവുണ്ടായാല്‍ ഗ്ലൂക്കോസ് ശരീരകലകളിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത് കുറയും. ഇത് കാരണം രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് വര്‍ധിക്കും. രക്തത്തിലെ ഗ്രൂക്കോസിന്‍റെ അളവ് ക്രമാധീതമായി വര്‍ധിച്ചാല്‍ മൂത്രത്തിലും ഗ്ലൂക്കോസിന്‍റെ അളവ് കൂടും. ശരീരത്തില്‍ സംഭവിക്കുന്ന ഈ അവസ്ഥയാണ് പ്രമേഹം. ഇന്ന് പ്രമേഹം മിക്ക ആളുകളിലും കാണപ്പെടുന്നുണ്ട്. അതുകൊണ്ട് എല്ലാവരും പ്രമേഹത്തെ ഒരു സാധാരണ രോഗമായി കാണുന്നു.

കുഞ്ഞുങ്ങളില്‍ പോലും ഇപ്പോള്‍ പ്രമേഹം കണ്ടുവരുന്നുണ്ട്. കുഞ്ഞുങ്ങളില്‍ കണ്ടുവരുന്ന പ്രമേഹം ടൈപ്പ് 1 പ്രമേഹമെന്നോ അല്ലെങ്കില്‍ ജുവനൈല്‍ പ്രമേഹം (Juvenile Diabetes) എന്നൊക്കൊയാണ് അറിയപ്പെടുന്നത്. കുട്ടികളില്‍ കാണപ്പെടുന്ന ഈ അവസ്ഥ ലോകമെമ്പാടുമുള്ള ഒരു പ്രശ്‌നം തന്നെയാണ്. പ്രമേഹം സാധാരണമാണെങ്കിലും അശ്രദ്ധമായ ജീവിത സാഹചര്യം കാരണം വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും.

കുട്ടികളില്‍ വളര്‍ച്ചയെ പോലു ബാധിക്കുന്ന തരത്തില്‍ ഗുരുതര പ്രശ്‌നങ്ങളാണ് പ്രമേഹമം ഉണ്ടാക്കുന്നതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍ കുട്ടികളില്‍ കാണാറുള്ള ടൈപ്പ് 1 പ്രമേഹം കൃത്യമായ ജീവിത ചിട്ടകളിലൂടെയും ചികിത്സയിലൂടയും മാറ്റിയെടുക്കാന്‍ സാധിക്കും. നടനും ഗായകനുമായി നിക്ക് ജൊനാസ് (Singer and actor Nick Jonas), പ്രശസ്‌ത ഇന്ത്യന്‍ ചലചിത്ര നടന്‍ കമല്‍ ഹാസന്‍ (Kamal Haasan), നടി സോനം കപൂര്‍ (Sonam Kapoor), പാകിസ്ഥാനി ക്രിക്കറ്റ് താരം വസീം അക്രം (Pakistani cricketer Wasim Akram ) തുടങ്ങിയവര്‍ക്കെല്ലാം ടൈപ്പ് 1 പ്രമേഹം ഉണ്ടായിരുന്നു. കൃത്യമായ ചികിത്സയിലൂടെ ഈ പ്രമേഹത്തെ മാറ്റിയെടുക്കാന്‍ സാധിക്കുമെന്നാണ് വിദഗ്‌ധര്‍ പറയുന്നത്. ഇതൊരു ഓട്ടോഇമ്മ്യൂണ്‍ (Autoimune) അഥവ സ്വയം പ്രതിരോധ രോഗമാണ്.

ടൈപ്പ് 1 പ്രമേഹം (type 1 Diabetes): ശരിയായ ചികിത്സയിലൂടെ മാറ്റിയെടുക്കാന്‍ കഴിയുന്ന ഒന്നാണ് ടൈപ്പ് 1 പ്രമേഹമെന്ന് ഇൻഡോര്‍ കോകിലാബെനിലെ ഡോ. സഞ്ജയ്‌ ജെയ്‌ന്‍ പറഞ്ഞു. പ്രമേഹം 1, 2 എന്നിവ ശരീരത്തിലെ ഇന്‍സുലിന്‍റെ അഭാവം മൂലം ഉണ്ടാകുന്നതാണ്. എന്നാല്‍ ഇതിന് പുറമെ ശാരീരികമായ രോഗങ്ങള്‍, അസുഖങ്ങള്‍ക്ക് നല്‍കുന്ന ചികിത്സകള്‍ എന്നിവയും പ്രമേഹത്തിന് കാരണമാകാറുണ്ട്. ഇതിന് പുറമെ മറ്റൊരു പ്രധാന കാരണങ്ങളിലൊന്നാണ് ജനിതകപരമായിട്ടുള്ളത്. മാതാപിതാക്കള്‍ക്ക് പ്രമേഹം 1 ഉണ്ടെങ്കില്‍ കുട്ടികളിലും അത്തരം അവസ്ഥ കണ്ടുവരാറുണ്ട്. പിതാവിന് പ്രമേഹം 1 ഉണ്ടെങ്കില്‍ മക്കളില്‍ പ്രമേഹത്തിന് 10 ശതമാനം സാധ്യതയുണ്ട്. മാതാവിനുണ്ടെങ്കില്‍ മക്കളില്‍ 8 മുതല്‍ 10 ശതമാനം വരെ പ്രമേഹം 1നുള്ള സാധ്യതയുണ്ടെന്നും ഡോക്‌ടര്‍ ജെയ്‌ന്‍ പറഞ്ഞു.

പ്രമേഹത്തിന്‍റെ ലക്ഷണങ്ങള്‍: സാധാരണയായി 5 വയസ് മുതല്‍ 10 വയസ് വരെയുള്ള കുട്ടികളിലാണ് ഇതിന്‍റെ പ്രകടമായ ലക്ഷണങ്ങള്‍ കണ്ടുവരുന്നത്. എന്നാല്‍ ചിലരില്‍ ഇത് 25 വയസ് വരെ കാണാറുണ്ട്. പ്രമേഹമുള്ള കുട്ടികളില്‍ അമിത വണ്ണം കാണപ്പെടാറുണ്ട്. എന്നാല്‍ സാധാരണ കുട്ടികളെ പേലെ ശരീരിക വളര്‍ച്ച ഉണ്ടാകില്ല. അമിത ദാഹം, ഇടക്കിടയ്‌ക്ക് മൂത്രമൊഴിക്കാന്‍ തോന്നല്‍, മുറിവുകളുണ്ടായാല്‍ ഉണങ്ങാതിരിക്കുക എന്നിവയെല്ലാം ഇതിന്‍റെ ലക്ഷണങ്ങളാണ്. എന്നാല്‍ തക്ക സമയത്ത് ചികിത്സ നല്‍കിയാല്‍ പൂര്‍ണമായും മാറ്റിയെടുക്കാന്‍ കഴിയുന്ന രോഗമാണ് പ്രമേഹം 1 എന്നും ഡോക്‌ടര്‍ ജെയ്‌ന്‍ പറയുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.