ETV Bharat / sukhibhava

വിഷാദമുള്ള യുവാക്കളില്‍ ഹൃദ്രോഗ സാധ്യത കൂടുതലായിരിക്കുമെന്ന് പഠനം

ഹൃദ്രോഗവും മാനസികാരോഗ്യവും പരസ്‌പരം ബന്ധപ്പെട്ട് കിടക്കുന്നുവെന്നാണ് ജോണ്‍സ്‌ ഹോപ്‌കിന്‍സ് മെഡിസിനിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്

Study finds link between depression and risk of heart disease in young adults  ഹൃദ്രോഗ സാധ്യത  ഹൃദ്രോഗവും മാനസികാരോഗ്യവും  ഹൃദ്രോഗവും മാനസികാരോഗ്യവും തമ്മിലുള്ള ബന്ധം  link between depression and risk of heart disease  Johns Hopkins University study on hear disease  ജോണ്‍ഹോപ്പ്കിന്‍സ് റിസര്‍ച്ച്
വിഷാദമുള്ള യുവാക്കളില്‍ ഹൃദ്രോഗ സാധ്യത കൂടുതലായിരിക്കുമെന്ന് പഠനം
author img

By

Published : Jan 31, 2023, 8:41 PM IST

വാഷിങ്‌ടണ്‍ : വിഷാദം അനുഭവിക്കുന്ന യുവാക്കള്‍ക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തല്‍. 18നും 49നും ഇടയില്‍ പ്രായമുള്ള അഞ്ച് ലക്ഷത്തിലധികം ആളുകളുടെ ആരോഗ്യ വിവരങ്ങള്‍ വിശകലനം ചെയ്‌ത് ജോണ്‍സ്‌ ഹോപ്‌കിന്‍സ് മെഡിസിനിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. വിഷാദ രോഗമുള്ളവരുടെ ഹൃദയാരോഗ്യം മോശമായിരിക്കും.

വിഷാദമുള്ളതോ മാനസിക ആരോഗ്യം കുറഞ്ഞവരോ ആയ യുവാക്കള്‍ക്ക് ഹൃദയാഘാതവും പക്ഷാഘാതവും ഉണ്ടാവാനുള്ള സാധ്യത മാനസികാരോഗ്യ പ്രശ്‌നങ്ങളില്ലാത്ത സമപ്രായക്കാരേക്കാള്‍ കൂടുതലായിരിക്കുമെന്ന് പഠനം പറയുന്നു. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

ഹൃദയസംബന്ധമായ രോഗങ്ങളും മാനസികാരോഗ്യവുമായും ബന്ധം ഉണ്ടെന്നുള്ളതിന് കൂടുതല്‍ തെളിവാണ് പഠനം നല്‍കുന്നത്. പ്രായപൂര്‍ത്തിയാവുന്നതിന്‍റെ ആരംഭഘട്ടത്തില്‍ തന്നെ ഇവ രണ്ടും തമ്മിലുള്ള ബന്ധം തുടരുമെന്നും പഠനം വ്യക്തമാക്കുന്നു. 'നമ്മള്‍ സമ്മര്‍ദത്തിലോ ഉത്‌കണ്ഠയിലോ ആയിരിക്കുമ്പോള്‍ ഹൃദയമിടിപ്പും രക്തസമ്മര്‍ദവും വര്‍ധിക്കുന്നു. കൂടാതെ ഒരാള്‍ക്ക് വിഷാദം അനുഭവപ്പെടുമ്പോള്‍ ആ വ്യക്തി പല അനാരോഗ്യകരമായ ജീവിത രീതിയും പിന്തുടരുന്നു. പുകവലി, മദ്യപാനം, കുറച്ച് ഉറങ്ങുക തുടങ്ങിയവ. കൂടാതെ വ്യായാമം ഇല്ലാത്ത അവസ്ഥയുമുണ്ടാകുന്നു. ഇതൊക്കെ ഹൃദയാരോഗ്യം നശിപ്പിക്കുന്നു' - ജോണ്‍ ഹോപ്‌കിന്‍സ് മെഡിസിനിലെ അസോസിയേറ്റ് പ്രൊഫസറും പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകയുമായ ഗരിമ ശര്‍മ പറഞ്ഞു.

പഠന രീതി : 5.9 ലക്ഷം പേരാണ് പഠനത്തില്‍ പങ്കെടുത്തത്. 2017നും 2020നും ഇടയിലുള്ള ഇവരുടെ ആരോഗ്യ വിവരങ്ങളാണ് പരിശോധിച്ചത്. വിഷാദ രോഗത്തിനനുസൃതമായ പെരുമാറ്റങ്ങള്‍ ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ ? കഴിഞ്ഞ മാസം എത്ര ദിവസം നിങ്ങള്‍ മോശം മാനസിക ആരോഗ്യം അനുഭവിച്ചിട്ടുണ്ട് ? ഹൃദയാഘാതം, നെഞ്ചുവേദന, പക്ഷാഘാതം എന്നിവ ഉണ്ടായിട്ടുണ്ടോ ? ഹൃദ്രോഗത്തിന് കാരണമാകുന്ന ജീവിത ശൈലീപരമായ കാര്യങ്ങളോ ആരോഗ്യ പ്രശ്‌നങ്ങളോ ഉണ്ടോ ? എന്നിവയായിരുന്നു പഠനത്തില്‍ പങ്കെടുത്തവരോടുള്ള ചോദ്യങ്ങള്‍.

ഉയര്‍ന്ന കൊളസ്‌ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദം, അമിതഭാരം, പുകവലി, പ്രമേഹം, വ്യായാമക്കുറവ്, അനാരോഗ്യ ഭക്ഷണ ക്രമം എന്നിവയാണ് ഹൃദ്രോഗത്തിനുള്ള കാരണങ്ങളുടെ ഗണത്തില്‍പ്പെടുത്തിയത്. ഈ കാരണങ്ങളില്‍ രണ്ടിലധികം ഘടകങ്ങളുള്ള വ്യക്തിയുടെ ഹൃദയാരോഗ്യം മോശമാണെന്ന് പഠനം വിലയിരുത്തുന്നു.

മാനസികാരോഗ്യം കുറവായവര്‍ക്ക് ഹൃദ്രോഗം വരാനുള്ള സാധ്യതകള്‍ : പഠനത്തില്‍ പങ്കെടുത്ത അഞ്ച് പേരില്‍ ഒരാള്‍ക്ക് വിഷാദം അനുഭവപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്‌തു. കൂടുതല്‍ ദിവസം വിഷാദമോ മാനസിക സംഘര്‍ഷങ്ങളോ ഉണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്‌തവര്‍ക്ക് ഹൃദ്രോഗങ്ങള്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. കഴിഞ്ഞ 30 ദിവസത്തിനിടെ ഒരു പ്രശ്‌നങ്ങളും റിപ്പോര്‍ട്ട് ചെയ്യാത്ത ആളുമായി താരതമ്യം ചെയ്യുമ്പോള്‍ 13 ദിവസം വരെ മാനസികാരോഗ്യം മോശമാണെന്ന് റിപ്പോര്‍ട്ട് ചെയ്‌ത ആളുകള്‍ക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത 1.5 ശതമാനം കൂടുതലാണെന്ന് കണ്ടെത്തി.

പതിനാലോ അതില്‍ കൂടുതലോ ദിനങ്ങള്‍ മാനസികമായി മോശം ആരോഗ്യം റിപ്പോര്‍ട്ട് ചെയ്‌ത വ്യക്തിക്ക് ഹൃദ്രോഗത്തിനുള്ള സാധ്യത രണ്ട് മടങ്ങ് കൂടുതലാണെന്നും കണ്ടെത്തി. ഹൃദ്രോഗവും മോശം മാനസികാരോഗ്യവും തമ്മിലുള്ള ബന്ധം ഗ്രാമ നഗര വ്യത്യാസം, ലിംഗ വ്യത്യാസം എന്നിവയ്‌ക്ക് അനുസരിച്ച് മാറുന്നില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

ഹൃദയാരോഗ്യ ചികിത്സ സമഗ്രമാകണം : 'വിഷാദവും ഹൃദ്രോഗവും തമ്മിലുള്ള ബന്ധം പരസ്‌പര പൂരകമാണ്. അതായത് വിഷാദമുള്ളവര്‍ക്ക് ഹൃദ്രോഗ സാധ്യത കൂടുതലാണ്. ഹൃദ്രോഗമുള്ളവര്‍ക്ക് വിഷാദത്തിനുള്ള സാധ്യതയും കൂടുതലാണ്' - ഗവേഷകയായ അഡോമ ക്വാപോങ് പറഞ്ഞു. യുവാക്കളുടെ മാനസികാരോഗ്യത്തിന് പ്രാധാന്യം കൊടുക്കണമെന്നാണ് തങ്ങളുടെ പഠനം സൂചിപ്പിക്കുന്നത്.

കൂടാതെ വിഷാദ രോഗമുള്ളവരില്‍ ഹൃദ്രോഗം ഉണ്ടോ എന്നുള്ളതിന്‍റെ പരിശോധനയും നടത്തേണ്ടതുണ്ട്. ഹൃദയാരോഗ്യം നിലനിര്‍ത്തുന്നതിന് മാനസികാരോഗ്യം കണക്കിലെടുത്തുള്ള ചികിത്സാരീതികള്‍ വികസിപ്പിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.