ETV Bharat / sukhibhava

ഇന്‍റര്‍മിറ്റന്‍റ് ഫാസ്‌റ്റിങ് ആരോഗ്യത്തിന് ഗുണം ചെയ്യുമോ; പഠനങ്ങൾ പറയുന്നതിങ്ങനെ

Eating Within 10 Hour Window : ഒരു ദിവസത്തിൽ ഭക്ഷണം കഴിക്കുന്നത് 10 മണിക്കൂർ ഇടവേളക്കുള്ളിൽ ആക്കുകയും, ബാക്കി 14 മണിക്കൂർ ഉപവസിക്കുകയും ചെയ്യുന്നതാണ് രീതിയാണ് ഇന്‍റര്‍മിറ്റന്‍റ് ഫാസ്‌റ്റിങ്. ശരീരഭാരം കുറയ്ക്കാൻ ഇന്ന് വ്യാപകമായി അവലംബിച്ചു കാണുന്ന ഒരു രീതിയാണിത്.

author img

By ETV Bharat Kerala Team

Published : Dec 9, 2023, 5:39 PM IST

Intermittent Fasting Is Good For Health  Intermittent Fasting Benefits  Intermittent Fasting Merits and demerits  Intermittent Fasting adverse effects  Intermittent Fasting side effects  Intermittent Fasting study  ഇന്‍റര്‍മിറ്റന്‍റ് ഫാസ്‌റ്റിങ് ആരോഗ്യത്തിന് നല്ലതോ  Eating Within 10 Hour Window  ഇന്‍റര്‍മിറ്റന്‍റ് ഫാസ്‌റ്റിങ്
Study Finds Intermittent Fasting Is Good For Health

ലണ്ടൻ : ഇന്‍റര്‍മിറ്റന്‍റ് ഫാസ്‌റ്റിങ് ശരീരത്തിനും മനസിനും ഗുണം ചെയ്യുമെന്ന് പഠനം (Study Finds Intermittent Fasting Is Good For Health). ഇന്‍റര്‍മിറ്റന്‍റ് ഫാസ്‌റ്റിങ് രീതിയിലൂടെ ഭക്ഷണം കഴിക്കാനുള്ള സമയം പത്ത് മണിക്കൂറായി കുറയ്ക്കുന്നത് ഒരു വ്യക്തിയുടെ മാനസികാവസ്ഥയും ഊർജ്ജവും വിശപ്പും മെച്ചപ്പെടുത്തും എന്നാണ് പഠനം പഠനം പറയുന്നത്. യുകെയിലെ ഏറ്റവും വലിയ കമ്യൂണിറ്റി റിസേർച് പ്രൊജക്റ്റിന്‍റെ ഭാഗമായാണ് (Largest Uk Community Research Project) പഠനം നടന്നത്. ലണ്ടനിലെ കിങ്‌സ് കോളജിലെ ഗവേഷകരാണ് കമ്യൂണിറ്റി റിസേർച് പ്രൊജക്റ്റിനു പിന്നില്‍ (King's College London).

24 മണിക്കൂറുള്ള ഒരു ദിവസത്തിൽ ഭക്ഷണം കഴിക്കുന്നത് 10 മണിക്കൂർ ഇടവേളക്കുള്ളിൽ ആക്കുകയും ബാക്കി 14 മണിക്കൂർ ഉപവസിക്കുകയും ചെയ്യുന്ന രീതിയാണ് ഇന്‍റര്‍മിറ്റന്‍റ് ഫാസ്‌റ്റിങ്. ശരീരഭാരം കുറയ്ക്കാൻ ഇന്ന് വ്യാപകമായി അവലംബിച്ചു കാണുന്ന ഒരു രീതിയാണിത്. ഒരാൾ രാവിലെ 9 മണിക്ക് ആദ്യ ഭക്ഷണം കഴിച്ചാൽ അന്ന് രാത്രി 7 മണിക്ക് അത്താഴം കഴിക്കുമ്പോൾ 10 മണിക്കൂർ സമയക്രമം പൂർത്തിയാകുന്നു. സമാന രീതിയിന്‍ രാവിലെ ഏഴ് മണിക്ക് ആദ്യ ഭക്ഷണം കഴിച്ചാൽ 5 മണിക്ക് അത്താഴം കഴിക്കുമ്പോളാണ് 10 മണിക്കൂർ പൂർത്തിയാകുന്നത്.

Also Read: ഭക്ഷണം കഴിക്കുന്നതില്‍ എത്ര നേരത്തെ ഇടവേളയാകാം ; പുതുപഠനം പറയുന്നത് ഇങ്ങനെ

ഈ സമയബന്ധിത ഭക്ഷണക്രമം എല്ലാവർക്കും അനായാസം പിന്തുടരാവുന്നതാണെന്നും, ഇത് ചെയ്‌തവരിൽ പോസിറ്റീവ് ഫലങ്ങൾ കണ്ടതായും കിംഗ്‌സ് കോളജിലെ അസോസിയേറ്റ് പ്രഫസറും 'സോ' (ZOE) എന്ന ഗവേഷണ സ്ഥാപനത്തിലെ ചീഫ് സയന്‍റിസ്റ്റുമായ ഡോ. സാറ ബെറി പറഞ്ഞു. 'ഇന്‍റര്‍മിറ്റന്‍റ് ഫാസ്‌റ്റിങ് നിത്യജീവിതത്തിൽ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് കാണിക്കാനുള്ള ഏറ്റവും വലിയ പഠനമാണിത്. കണ്ടെത്തലുകൾ ശരിക്കും ആവേശകരമാണ്. പോസിറ്റീവായ ഫലങ്ങൾ കാണാൻ നിങ്ങൾ അധികം നിയന്ത്രണങ്ങൾ പാലിക്കേണ്ടതില്ല, മിക്ക ആളുകൾക്കും കൈകാര്യം ചെയ്യാവുന്ന ഒരു പത്ത് മണിക്കൂർ ഭക്ഷണക്രമം ആളുകൾക്ക് മെച്ചപ്പെട്ട മാനസികാവസ്ഥ, ഊർജ നില, വിശപ്പ് എന്നിവ പ്രദാനം ചെയ്‌തു' -സാറ ബെറി പറഞ്ഞു

'സോ'യുടെ ഹെൽത്ത് ആപ്പിലൂടെ 37,545 പേർ പഠനത്തിന്‍റെ ഭാഗമായി. ഇവരെല്ലാം മൂന്നാഴ്‌ചത്തെ പരീക്ഷണ കാലയളവ് പൂർത്തിയാക്കി. പഠനത്തിന്‍റെ ഭാഗമായവരോട് ആദ്യ ആഴ്‌ച സാധാരണ പോലെ ഭക്ഷണം കഴിക്കാനും തുടർന്ന് രണ്ടാഴ്‌ചത്തേക്ക് പത്ത് മണിക്കൂർ ഇടവേളില്‍ ഇന്‍റര്‍മിറ്റന്‍റ് ഫാസ്‌റ്റിങ് രീതി അവലംബിക്കാനുമാണ് ആവശ്യപ്പെട്ടത്. പഠനത്തില്‍ പങ്കെടുക്കും മുന്‍പ് വളരെ ദൈർഘ്യമേറിയ ഇടവേളയില്‍ ഭക്ഷണം കഴിച്ചിരുന്നവരില്‍ പഠന കാലയളവില്‍ പോസിറ്റീവായ മാറ്റങ്ങള്‍ ദൃശ്യമായി.

നമ്മൾ എല്ലായ്‌പ്പോഴും ഭക്ഷണം കഴിക്കേണ്ടതില്ല എന്നാണ് പഠനം തെളിയിക്കുന്നതെന്നും. എന്താണ് കഴിക്കുന്നത് എന്നതിനെക്കാള്‍ എപ്പോഴാണ് കഴിക്കുന്നത് എന്നതാണ് പ്രധാനമെന്നും കിങ്‌സ് കൊളജിലെ ഗവേഷക കേറ്റ് ബെർമിങ്ഹാം പറഞ്ഞു.

Also Read: പ്രമേഹ രോഗികള്‍ക്ക് മുന്തിരി പുളിക്കും ; മധുരമുള്ളതൊക്കെയും പുളിക്കുമെന്ന് പുതിയ പഠനം

'ഭക്ഷണത്തിന്‍റെ ആരോഗ്യപരമായ ആഘാതം നിങ്ങൾ എന്താണ് കഴിക്കുന്നത് എന്നതില്‍ മാത്രമല്ല, നിങ്ങൾ കഴിക്കാന്‍ തെരഞ്ഞെടുക്കുന്ന സമയത്തെ കൂടി അടിസ്ഥാനമാക്കിയാണ്. ഭക്ഷണം കഴിക്കുന്ന സമയക്രമം ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒരു പ്രധാന ഘടകമാണ്. കണ്ടെത്തലുകൾ കാണിക്കുന്നത് നമ്മൾ എല്ലായ്‌പ്പോഴും ഭക്ഷണം കഴിക്കേണ്ടതില്ല എന്നാണ്. പത്ത് മണിക്കൂറിലേക്ക് ഭക്ഷണക്രമം പരിമിതപ്പെടുത്തിയ പലർക്കും സംതൃപ്‌തി അനുഭവപ്പെടുകയും ശരീരഭാരം കുറയുകയും ചെയ്‌തു' -കേറ്റ് ബെർമിങ്ഹാം ചൂണ്ടിക്കാട്ടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.