ETV Bharat / sukhibhava

World No-Tobacco Day: എന്തിന് പുകയില ഉപേക്ഷിക്കണം? വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ - പുകയില ഉപയോഗം

'പുകയില ഉപേക്ഷിക്കാൻ പ്രതിജ്ഞാബദ്ധം' എന്ന തലക്കെട്ടിലാണ് ഈ വർഷത്തെ പുകയില വിരുദ്ധ ദിനാചരണം

Smoking may lead to severe vision loss  side effects of smoking  how smoking affects health  tobacco consumption  how is tobacco bad for health  World No Tobacco Day  World No Tobacco Day 2022  ഇന്ന് ലോക പുകയില വിരുദ്ധ ദിനം  പുകയില ഉപയോഗം കണ്ണിനെ നശിപ്പിച്ചേക്കാം  പുകയില ഉപയോഗം  പുകയില കണ്ണിന് ഹാനികരം
പുകയില കണ്ണിന് ഹാനികരം
author img

By

Published : May 31, 2022, 3:04 PM IST

സമകാലിക ലോകത്ത് ഏറ്റവും കൂടുതല്‍ ഗവേഷണങ്ങളും പഠനങ്ങളും നടത്തുന്ന പ്രധാനപ്പെട്ട വിഷയങ്ങളില്‍ ഒന്നാണ് പുകയിലയും പുകയില ഉത്പന്നവും. പുകയില ഉപയോഗം മനുഷ്യന്റെ ആരോഗ്യത്തെ പൂർണമായും പ്രതികൂലമായി ബാധിക്കുമെന്ന് അതിന്‍റെ നിര്‍മാതാക്കള്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ അറിയാം. പുകയിലയുടെ ആരോഗ്യപരമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കയ്ക്ക് ഒരു നീണ്ട ചരിത്രം തന്നെയുണ്ട്.

പുകയിലയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനാണ് മെയ് 31 ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നത്. 1987ല്‍ ലോകാരോഗ്യ സംഘടനയാണ് പുകവലി ഉപയോഗം മൂലമുണ്ടാകുന്നരോഗങ്ങളെ കുറിച്ച് ആളുകളെ ബോധവത്കരിക്കാനായി ഈ ദിനം ആചരിച്ച് തുടങ്ങിയത്. 'പുകയില ഉപേക്ഷിക്കാൻ പ്രതിജ്ഞാബദ്ധം' എന്ന തലക്കെട്ടിലാണ് ഈ വർഷത്തെ പുകയില വിരുദ്ധ ദിനാചരണം.

പുകയിലയില്‍ ഏകദേശം 70 ല്‍പരം രാസവസ്‌തുക്കള്‍ അടങ്ങിയിട്ടുണ്ട്. പ്രധാനമായും ഇതില്‍ ഉപയോഗിക്കുന്നത് നിക്കോട്ടിന്‍ എന്ന രാസവസ്‌തുവാണ്. നിക്കോട്ടിന്‍ വളരെ ആസക്തിയുള്ള സൈക്കോ ആക്‌ടീവ് മരുന്നാണ്.

പുകവലിക്കുമ്പോള്‍ ശരീരത്തിന് അകത്ത് പ്രവേശിക്കുന്ന നിക്കോട്ടിന്‍ ശാരീരികവും മാനസികവുമായ അസന്തുലിതാവസ്ഥക്ക് കാരണമാകുന്നു. പുകയിലയുടെ ഉപയോഗവും അതിന്‍റെ പ്രത്യാഘാതങ്ങളെ കുറിച്ചുമുള്ള പഠനത്തില്‍ അത് ശരീരത്തിനും ഒപ്പം മാനസികമായ രോഗങ്ങള്‍ക്കും കാരണമാകുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. പുകവലിക്കുന്ന എല്ലാവര്‍ക്കും അറിയുന്ന ഒരു കാര്യമാണ് പുകവലി ക്യാൻസർ, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ എന്നിവക്ക് കാരണമാകുന്ന കാര്യം.

പുകയിലുയുടെ ഉപയോഗം കണ്ണിന്‍റെ കാഴ്‌ചയേയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് പഠനങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഗ്ലോബൽ അഡൾട്ട് ടുബാക്കോ സർവേ ഇന്ത്യയുടെ കണക്കനുസരിച്ച് ഏകദേശം 267 ദശലക്ഷം പേര്‍ പുകയില ഉപയോഗിക്കുന്നവരാണ്. ഇത്തരത്തില്‍ പുകവലിക്കുന്നവര്‍ക്ക് മാക്യുലാര്‍ ഡീജനറേഷന്‍(എഎംഡി) എന്ന നേത്ര രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ഒരു വ്യക്തിയുടെ കണ്ണിന്‍റെ കാഴ്‌ചയെ ഇല്ലാതാക്കുന്ന നേത്ര രോഗമാണ് എഎംഡി. ഇത് മാത്രമല്ല പുകവലി കാരണം കണ്ണിന് ഉണ്ടാകാന്‍ സാധ്യതയുള്ള മറ്റ് രോഗങ്ങളാണ് തിമിരം, ഗ്ലോക്കോമ എന്നിവ. പുകവലിക്കുന്നവരിലെ കണ്ണിന്‍റെ റെറ്റിന്ക്ക് തകരാറുകള്‍ സംഭവിക്കാന്‍ സാധ്യത കൂടുതലാണ്.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയിൽ മരണത്തിനും രോഗത്തിനും കാരണമാകുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് പുകയിലയുടെ ഉപയോഗം. ഇത് പ്രതിവർഷം 1.35 ദശലക്ഷം മരണങ്ങൾക്ക് കാരണമാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലോകത്ത് പുകയില ഉല്‍പന്നങ്ങള്‍ ഉല്‍പാദിപ്പിക്കുന്നതില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്.

അതുപോലെ തന്നെ ഉപഭോക്താക്കളുടെ കണക്ക് നോക്കുകയാണെങ്കിലും ഇന്ത്യക്കുള്ള സ്ഥാനം രണ്ടാണ്. പലതരത്തിലുള്ള പുകയില ഉൽപന്നങ്ങൾ വളരെ കുറഞ്ഞ വിലയ്ക്ക് രാജ്യത്ത് ലഭ്യമാണ്. സാധാരണയായി ഉപയോഗിക്കുന്ന ഉല്‍പന്നങ്ങളാണ് ഖൈനി, ഗുട്ഖ, വെറ്റില, ബീഡി,സിഗരറ്റ്, ഹുക്ക എന്നിവ.

പുകവലി ശരീരത്തിന്റെ മറ്റ് ഭാഗങ്ങൾക്കുള്ളതുപോലെ കാഴ്ചയ്ക്കും ദോഷകരമാണെന്ന് മുമ്പ് സൂചിപ്പിച്ചല്ലോ. ഇത്തരത്തില്‍ രോഗ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ കൃത്യമായ ചികിത്സ തേടുകയും പുകയില ഉല്‍പന്നങ്ങള്‍ ഉപേക്ഷിക്കുകയും വേണം. ഇല്ലെങ്കില്‍ ഗുരുതരമായ കാഴ്ച നഷ്ടത്തിനും കാരണമാകുമെന്ന് എ എസ് ജി മെഡിക്കൽ ഡയറക്ടറും കൺസൾട്ടന്റുമായ ഡോ. ഗണേഷ് പിള്ള പറയുന്നു.

കൂടാതെ സ്ഥിരമായി ഇത് ഉപയോഗിക്കുന്നവരില്‍ കണ്‍പോളകളിലെ അസുഖങ്ങള്‍ ഉണ്ടാകാനിടയുണ്ട്. മാത്രമല്ല കണ്ണിന് താഴെയുള്ള വീക്കത്തിനും കാരണമാകുന്നു. റെറ്റിന രോഗങ്ങൾ മൂലമുണ്ടാകുന്ന കാഴ്ച നഷ്ടം പൂർണമായും സുഖപ്പെടുത്താൻ കഴിയില്ലെന്നും അത്തരം കേസുകളിൽ ഭൂരിഭാഗവും സ്ഥിരമായ അന്ധതയ്ക്കും കാരണമാകുമെന്നും പൂനെയിലെ ഇൻസൈറ്റ് വിഷൻ ഫൗണ്ടേഷനിലെ മെഡിക്കൽ ഡയറക്ടർ ഡോ. നിതിൻ പ്രഭുദേശായി പറഞ്ഞു.

മാത്രമല്ല ഇത് പ്രമേഹ രോഗങ്ങള്‍ വരുന്നതിനും കാരണമാകുന്നുണ്ട്. നിക്കോട്ടിന്‍ ശരീരത്തില്‍ പ്രവേശിക്കുന്നതിലൂടെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കാന്‍ ഇടയാവുന്നു. പുകവലിക്കുന്ന പ്രമേഹരോഗികൾക്ക് ശരീരത്തില്‍ രക്തം നിലനിർത്താൻ ഇൻസുലിൻ ഉയർന്ന അളവിൽ ആവശ്യമാണ്.

മാത്രമല്ല ഇത് പ്രമേഹം നിയന്ത്രിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കുന്നതോടൊപ്പം ഡയബറ്റിക് റെറ്റിനോപ്പതിക്ക് കാരണമാകുന്നു. എന്നിരുന്നാലും, കൃത്യസമയത്ത് രോഗനിർണയം നടത്തിയാൽ, പുകവലി മൂലമുണ്ടാകുന്ന റെറ്റിന രോഗങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാൻ കഴിയുമെന്ന് വിദഗ്ധർ പറയുന്നു. ആദ്യം ചെയ്യേണ്ടത് "പുകവലി ഉപേക്ഷിക്കുക" എന്നതാണ്.

ഇത്തരം രോഗികള്‍ പതിവ് നേത്ര പരിശോധനയ്ക്ക് വിധേയരാകുകയും ചികിത്സകള്‍ തേടുകയും വേണം. പച്ചക്കറി, ഇലക്കറികള്‍,പഴങ്ങള്‍, വിറ്റാമിന്‍ സി, ബീറ്റാ കരോട്ടിന്‍ എന്നിവ അടങ്ങിയ ധാരാളം ഭക്ഷണങ്ങള്‍ ദിവസം തോറും ഉപയോഗിക്കാനായി ശ്രദ്ധിക്കുക. രക്തസമ്മർദവും കൊളസ്ട്രോളും നിയന്തിക്കുന്നതിലും ശ്രദ്ധചെലുത്തുക.

also read: മലേറിയയെ പ്രതിരോധിക്കാം ജീന്‍ തെറാപ്പിയിലൂടെ ; നൂതന മാര്‍ഗം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.