ETV Bharat / sukhibhava

നിസാരമല്ല ആര്‍ത്തവ ശുചിത്വം: വളർത്തിയെടുക്കാം ഈ ആരോഗ്യ ശീലങ്ങൾ

Tips to maintain menstrual hygiene: അസഹനീയമായ വേദന, രക്തസ്രാവം, ക്ഷീണം തുടങ്ങീ പല അസ്വസ്ഥതകളാണ് ഈ ദിനങ്ങളില്‍ സ്‌ത്രീകള്‍ അനുഭവിക്കുന്നത്. ആര്‍ത്തവ സമയത്ത് സ്‌ത്രീകളുടെ ശരീരം കൂടുതല്‍ ദുര്‍ബലമാകുന്നു.

maintain menstrual hygiene  ആർത്തവ ശുചിത്വം  അണുബാധ ഒഴിവാക്കാന്‍ 6 വിദ്യകള്‍  Tips to maintain menstrual hygiene
https://www.etvbharat.com/malayalam/kerala/sukhibhava/sukhibhava-news/male-infertility-rising-due-to-tight-clothing-climate-experts/kerala20220704185850317317644
author img

By

Published : Jul 16, 2022, 5:34 PM IST

ആര്‍ത്തവ ദിനങ്ങള്‍ ഒരു സ്‌ത്രീയെ സംബന്ധിച്ച് വളരെ അധികം വെല്ലുവിളി നിറഞ്ഞ സമയമാണ്. നിരവധി മാനസികവും ശാരീരികവുമായ മാറ്റങ്ങളിലൂടെയാണ് ആര്‍ത്തവ സമയത്ത് സ്‌ത്രീകള്‍ കടന്ന് പോവുന്നത്. സ്‌ത്രീകള്‍ വളരെയധികം ശുചിത്വം പാലിക്കേണ്ട സമയം കൂടിയാണിത്‌. ഈ ദിനങ്ങളിലെ ശുചിത്വ കുറവ് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുണ്ട്.

അസഹനീയമായ വേദന, രക്തസ്രാവം, ക്ഷീണം തുടങ്ങീ പല അസ്വസ്ഥതകളാണ് ഈ ദിനങ്ങളില്‍ സ്‌ത്രീകള്‍ അനുഭവിക്കുന്നത്. ആര്‍ത്തവ സമയത്ത് സ്‌ത്രീകളുടെ ശരീരം കൂടുതല്‍ ദുര്‍ബലമാകുന്നു. ഇത് അണുബാധയ്‌ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ആര്‍ത്ത ശുചിത്വം പാലിച്ചില്ലെങ്കില്‍, സര്‍വിക്‌സിന്‍റെ തുറസിലൂടെ ബാക്‌ടീരിയകള്‍ ഗര്‍ഭാഷയത്തിലേയ്‌ക്കും പെല്‍വിക് അറയിലേയ്‌ക്കും പ്രവേശിച്ച് അണുബാധയ്‌ക്ക് കാരണമാകും.

Tips to maintain menstrual hygiene: അതിനാല്‍ ആര്‍ത്തവ സമയത്ത് അത്തരം അണുബാധകള്‍ ഒഴിവാക്കാനും ശുചിത്വം പാലിക്കാനും ശ്രദ്ധിക്കണം.

1. വൃത്തിയുള്ള ടാംപണുകള്‍ മാത്രം ഉപയോഗിക്കുക: നിങ്ങള്‍ ടാംപണുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ അത്‌ വൃത്തിയുള്ളതാണെന്ന് ഉറപ്പ് വരുത്തുക. അത് ബയോഡീഗ്രേഡബിള്‍ ആണെങ്കിലും ഡിസ്‌പോസിബിള്‍ ആണെങ്കിലും ഉപയോഗിക്കുന്നതിന് മുമ്പ് വൃത്തിയുള്ളതാണോ എന്ന് ഉറപ്പ് വരുത്തണം. ഉപയോഗിക്കുന്നതിന് മുമ്പ് നിങ്ങളുടെ കൈകള്‍ വൃത്തിയുള്ളതാണെന്നും ഉറപ്പു വരുത്തുക.

2. സാനിറ്ററി പാഡുകള്‍ പതിവായി മാറ്റുക: കൃത്യമായ ഇടവേളകളിൽ സാനിറ്ററി പാഡുകൾ മാറ്റാൻ മറക്കരുത്. പ്രത്യേകിച്ച് ആദ്യത്തെ രണ്ട്, മൂന്ന് ദിനങ്ങളില്‍. ഓരോ മൂന്ന് നാല് മണിക്കൂറുകളിലും പാഡുകള്‍ മാറ്റണം. രക്ത ഒഴുക്ക് കുറവാണെങ്കിലും മണിക്കൂറുകളോളം ഒരു പാഡ്‌ ധരിക്കരുത്. മണിക്കൂറുകളോളം ഒരേ പാഡ് ധരിക്കുന്നത് അണു ബാധയ്‌ക്ക് കാരണമാകും.

3. മെന്‍സ്‌ട്രല്‍ കപ്പ് കഴുകുക: മെന്‍സ്‌ട്രല്‍ കപ്പ് ഉപയോഗിക്കുന്നവര്‍ അത് ഉപയോഗിക്കുന്നതിനും ശേഷവും കപ്പുകള്‍ നന്നായി കഴുകുക. ഉപയോഗിക്കുന്നതിന് മുമ്പായി നിങ്ങളുടെ കൈകളും നന്നായി കഴുകുക. അടുത്ത ഉപയോഗത്തിന് സൂക്ഷിക്കുന്നതിന് മുമ്പായി ഉപയോഗിച്ച ശേഷം നന്നായി കഴുകുക. ഒറ്റത്തവണ ഉപയോഗിക്കുന്ന കപ്പുകള്‍ ഉപയോഗ ശേഷം തല്‍ക്ഷണം വലിച്ചെറിയുക.

4. കുളി ഒഴിവാക്കരുത്: പല പെണ്‍കുട്ടികളും/സ്‌ത്രീകളും പലപ്പോഴും വിചാരിക്കും, ആര്‍ത്തവ സമയത്ത് കുളിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമെന്നാണ്. പക്ഷേ വ്യക്തി ശുചിത്വം പാലിക്കുന്നതിനും ഫ്രഷ്‌ ആയി തുടരുന്നതിനും കുളി നിര്‍ബന്ധമാണ്. ചിലരില്‍ ഈ സമയത്ത് അതി കഠിനമായ രീതിയില്‍ ദുര്‍ഗന്ധം ഉണ്ടാവാറുണ്ട്. അത് പലപ്പോഴും അണുബാധയിലെത്തിക്കാറുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ കുളി ആവശ്യമാണ്.

5. വജൈനല്‍ വാഷും സോപ്പ് ഉപയോഗവും ഒഴിവാക്കുക: ഇന്ന് വിപണിയില്‍ പല വജൈനല്‍ വാഷുകളും ലഭ്യമാണ്. സോപ്പിന്‍റെയും വജൈനല്‍ വാഷിന്‍റെയും അമിതമായ ഉപയോഗം നിങ്ങളുടെ സ്വകാര്യ ഭാഗങ്ങളില്‍ അണുബാധയും വരള്‍ച്ചയും ഉണ്ടാക്കും. ഇവ ഉപയോഗിക്കുകയാണമെങ്കില്‍ ചെറിയ ഒരു അളവ് മാത്രമേ ഉപയോഗിക്കാവൂ. ഇത് ഒരു ഡോക്‌ടറുടെ നിര്‍ദേശ പ്രകാരം മാത്രമാണ് ഉപയോഗിക്കേണ്ടത്. ദിവസത്തില്‍ മൂന്ന് നാല് തവണയെങ്കിലും ശുദ്ധ ജലം ഉപയോഗിച്ച് സ്വകാര്യ ഭാഗങ്ങള്‍ കഴുകണമെന്ന്‌ ഡോക്‌ടര്‍മാര്‍ നിര്‍ദേശിക്കുന്നു.

6. സാറ്റിറ്ററി പാഡുകള്‍ ശരിയായി രീതിയില്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുക: ഒരു പാഡോ ടാംപണോ ഉപയോഗിക്കുമ്പോൾ, നിങ്ങൾ അത് ശരിയായ രീതിയില്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നു എന്ന് ഉറപ്പുവരുത്തുക. അവ ചവറ്റുകുട്ടയിലേയ്‌ക്ക് വലിച്ചെറിയരുത്. പകരം അവ ഒരു പേപ്പറില്‍ പൊതിഞ്ഞ് കളയുക.

Also Read: പുരുഷ വന്ധ്യത : വൃഷണത്തില്‍ ചൂടുകൂടുന്നത് ഭീഷണി, പോംവഴി ഇങ്ങനെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.