ETV Bharat / sukhibhava

മുഖ സംരക്ഷണത്തിന് ഷീറ്റ് മാസ്‌കുകൾ; ഉപയോഗം, ഗുണങ്ങൾ എന്നിവ അറിയാം - മുഖ സംരക്ഷണത്തിന് ഷീറ്റ് മാസ്‌കുകൾ

മുഖ ചർമ്മത്തിന് ആവശ്യമായ വിറ്റാമിനുകൾ, പ്രകൃതിദത്ത എണ്ണകൾ, മറ്റ് പോഷകങ്ങൾ എന്നിവ ഉൾപ്പെടുത്തി ചർമ്മത്തിന് ഈർപ്പവും പോഷണവും നൽകുന്ന രീതിയിലാണ് ഷീറ്റ് മാസ്‌കിൽ ഉപയോഗിച്ചിരിക്കുന്ന സെറം നിർമിച്ചിരിക്കുന്നത്.

sheet masks help in keeping your skin hydrated  sheet masks  ഷീറ്റ് മാസ്‌ക്  ഫേസ് മാസ്‌കുകൾ  മുഖ സംരക്ഷണം  മുഖ സൗന്ദര്യത്തിന് ഫേസ് മാസ്‌കുകൾ  മുഖ സംരക്ഷണത്തിന് ഷീറ്റ് മാസ്‌കുകൾ  സെറം
മുഖ സംരക്ഷണത്തിന് ഷീറ്റ് മാസ്‌കുകൾ
author img

By

Published : Apr 25, 2023, 8:29 PM IST

ഹൈദരാബാദ്: ആരോഗ്യമുള്ള തിളങ്ങുന്ന മുഖം എന്നത് ഏവരും ആഗ്രഹിക്കുന്ന ഒന്നാണ്. സാധാരണയായി മുഖത്തെ കൂടുതൽ സൗന്ദര്യമുള്ളതാക്കാൻ സലൂണുകളിൽ പോയി ഫേഷ്യൽ ചെയ്യുകയോ, സ്‌കിൻ സ്‌പെഷ്യലിസ്റ്റിനോട് ചികിത്സ തേടുകയോ, അതുമല്ലെങ്കിൽ പ്രകൃതിദത്തമായ മാർഗങ്ങൾ ഉപയോഗിക്കുകയോ ഒക്കെയാണ് നാം ചെയ്യാറുള്ളത്. ഇത് കൂടാതെ ചർമ്മത്തിന്‍റെ ആരോഗ്യം നിലനിർത്താൻ സ്‌ത്രീകൾക്കും പുരുഷൻമാർക്കും വിവിധ തരം സൗന്ദര്യ വർധക ഉത്പന്നങ്ങളും ഇന്ന് വിപണിയിൽ ലഭ്യമാണ്.

ഒട്ടേറെ ചർമ സംരക്ഷണ ഉത്‌പന്നങ്ങൾ വിപണിയിലുണ്ടെങ്കിലും കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്‌ത്രീകളും പുരുഷൻമാരും ഏറ്റവുമധികം ഉപയോഗിക്കുന്ന ഒന്നാണ് ഷീറ്റ് മാസ്‌കുകൾ. സെറത്തിൽ മുക്കിയ ഷീറ്റ് മാസ്‌കുകൾ ചർമ്മത്തെ മോയ്‌സ്‌ചറൈസ് ചെയ്യുന്നു എന്ന് മാത്രമല്ല, ചർമ്മത്തിന് കൂടുതൽ തിളക്കം നൽകുകയും ചെയ്യുന്നു. എളുപ്പത്തിൽ ഉപയോഗിക്കാം എന്നതിനാൽ തന്നെ ഇന്ന് ഏറ്റവുമധികം പേർ മുഖ സംരക്ഷണത്തിന് ഷീറ്റ് മാസ്‌കുകൾ ഉപയോഗിച്ച് വരുന്നുണ്ട്.

ചർമ സംരക്ഷണ മേഖല എല്ലാ കാലത്തും വളരെ പുരോഗമനപരമായാണ് പരിഗണിക്കപ്പെടുന്നതെന്നും എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ദേശീയ തലത്തിൽ നിന്ന് അന്തർദേശീയ തലത്തിലേക്ക് ചർമ്മസംരക്ഷണത്തിന്‍റെ വ്യാപ്‌തി വർധിച്ചിട്ടുണ്ടെന്നും ഓർഗാനിക് ബ്യൂട്ടി പ്രൊഡക്റ്റ് കമ്പനിയുടെ സിഇഒയും സൗന്ദര്യ വിദഗ്‌ധയുമായ നന്ദിത പറയുന്നു. ലോകത്തിന്‍റെ ഏത് കോണിലുള്ള സൗന്ദര്യ സംരക്ഷണ ഉത്പന്നങ്ങളുടെയും പൂർണമായ വിവരങ്ങൾ ഇന്ന് നമുക്ക് ലഭ്യമാകുന്നുണ്ട്. അതുപോലെ കൊറിയൻ-ജാപ്പനീസ് സൗന്ദര്യ ചികിത്സയുടെ ഭാഗമായി കണക്കാക്കപ്പെടുന്ന ഷീറ്റ് മാസ്‌കുകൾ ഇന്ന് ലോകമെമ്പാടും വളരെ പ്രചാരത്തിലുണ്ട്.

പ്രത്യേക തരം ഫൈബർ അല്ലെങ്കിൽ ജെൽ ഉപയോഗിച്ച് നിർമ്മിച്ച പേപ്പറുകളിലാണ് ഷീറ്റ് മാസ്‌കുകൾ നിർമ്മിച്ചിരിക്കുന്നത്. മുഴുവനായും സെറത്തിൽ മുക്കിയിട്ടുള്ള മാസ്‌ക് മുഖത്തിന്‍റെ ആകൃതിയിലാണ് തയ്യാറാക്കിയിട്ടുള്ളത്. മുഖ ചർമ്മത്തിന് ആവശ്യമായ വിറ്റാമിനുകൾ, പ്രകൃതിദത്ത എണ്ണകൾ, മറ്റ് പോഷകങ്ങൾ എന്നിവ ഉൾപ്പെടുത്തി ചർമ്മത്തിന് ഈർപ്പവും പോഷണവും നൽകുന്ന രീതിയിലാണ് ഈ സെറം നിർമ്മിച്ചിരിക്കുന്നത്.

യൂസ് & ത്രോ: ഒറ്റത്തവണ മാത്രം ഉപയോഗിക്കാൻ സാധിക്കുന്നതാണ് ഈ മാസ്‌കുകൾ. മാസ്‌ക് മുഖത്ത് ഏകദേശം 15 മിനിട്ടെങ്കിലും പതിപ്പിക്കണം. മാസ്‌ക് നീക്കം ചെയ്‌ത ശേഷം മുഖം കഴുകരുത്. മാസ്‌ക് നീക്കം ചെയ്‌ത ശേഷം ചർമ്മത്തിൽ അവശേഷിക്കുന്ന സെറം ആഗിരണം ചെയ്യുന്നതിനായി മൃദുവായി മസാജ് ചെയ്യണം. ഇതിലൂടെ ചർമ്മത്തിന് സെറത്തിന്‍റെ ഗുണം ലഭിക്കും. നിലവിൽ എല്ലാ തരം ചർമ്മങ്ങൾക്കുമുള്ള ഷീറ്റ് മാസ്‌കുകൾ വിപണിയിൽ ലഭ്യമാണ്.

ചർമ്മത്തിൽ ഈർപ്പം നിലനിർത്തുന്നു എന്നതാണ് ഷീറ്റ് മാസ്‌കുകളുടെ ഏറ്റവും വലിയ പ്രത്യേകതയെന്നും നന്ദിത പറയുന്നു. നമ്മുടെ ചുറ്റുപാടിലുള്ള പൊടിപടലങ്ങൾ, ചൂടുള്ള വെയിലിന്‍റെ ആഘാതം, എസിയുടെ അമിതമായ ഉപയോഗം, അമിതമായ മേക്കപ്പ് എന്നിവ ചർമത്തിന്‍റെ സ്വാഭാവിക ഈർപ്പം കുറയ്‌ക്കുകയും ചർമ്മം വരണ്ടതാക്കുകയും ചെയ്യുന്നു. ഇത് മുഖത്തിന്‍റെ തിളക്കം കുറയ്‌ക്കുക മാത്രമല്ല മുഖത്ത് കുരുക്കളും ചുളിവുകളും ഉണ്ടാക്കുകയും ചെയ്യും.

അതിനാൽ തന്നെ ഒരു ഷീറ്റ് മാസ്‌ക് ഉപയോഗിക്കുന്നതിലൂടെ ചർമ്മത്തിൽ കൂടുതൽ ജലാംശം നിലനിർത്തുകയും ചർമ്മം വൃത്തിയാക്കുകയും ചെയ്യുന്നു. ഇതിലൂടെ ചർമവുമായി ബന്ധപ്പെട്ട പലതരത്തിലുള്ള പ്രശ്‌നങ്ങൾക്കും പരിഹാരം കാണാനും സാധിക്കും. ഡീടോക്‌സിഫൈയിങ് മാസ്‌കുകൾ, ടാൻ, പാടുകൾ എന്നിവ മാറ്റുന്നതിനുള്ള മാസ്‌കുകൾ തുടങ്ങി വിവിധ ഉപയോഗത്തിനുള്ള മാസ്‌കുകൾ വിപണിയിൽ ലഭ്യമാണ്.

ഷീറ്റ് മാസ്‌കുകൾ ഉപയോഗിക്കുമ്പോൾ ഇനിപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:

  • ഷീറ്റ് മാസ്‌ക് ഉപയോഗിക്കുന്നതിന് മുൻപ് ഫേസ് വാഷോ ക്ലെൻസറോ ഉപയോഗിച്ച് നിങ്ങളുടെ ചർമ്മം നന്നായി വൃത്തിയാക്കുക.
  • ചർമ്മം വൃത്തിയാക്കിയ ശേഷം മാത്രം മാസ്‌ക് ഉപയോഗിക്കുക.
  • ചർമത്തിന്‍റെ സ്വഭാവമനുസരിച്ചുള്ള ഷീറ്റ് മാസ്‌കുകൾ മാത്രം തെരഞ്ഞെടുക്കുക.
  • ഷീറ്റ് മാസ്‌ക് മുഖത്ത് 15 മുതൽ 20 മിനിറ്റ് വരെ വയ്ക്കുക. പാക്കറ്റിൽ അവശേഷിക്കുന്ന സെറം കഴുത്തിലും കൈകളിലും മസാജ് ചെയ്യാം.
  • മാസ്‌ക് നീക്കം ചെയ്‌ത ശേഷം വിരലുകൾ കൊണ്ട് വൃത്താകൃതിയിൽ നിങ്ങളുടെ മുഖം മസാജ് ചെയ്യുക. ഇതിലൂടെ ചർമ്മത്തിന്‍റെ പുറത്ത് അവശേഷിക്കുന്ന സെറം ചർമ്മത്തിൽ ആഗിരണം ചെയ്യപ്പെടും.
  • ഷീറ്റ് മാസ്‌ക് നീക്കം ചെയ്‌ത ശേഷം മുഖം കഴുകരുത്.
  • രാത്രി ചർമ്മത്തിൽ ഷീറ്റ് മാസ്‌ക് ഉപയോഗിച്ച് കൊണ്ട് ഉറങ്ങരുത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.