ഹെല്‍സിങ്കി: ദിവസവും നില്‍ക്കുന്നത് പ്രമേഹ ബാധിതര്‍ക്ക് ഗുണം ചെയ്യുമെന്ന് പഠനം. ഫിന്‍ലാന്‍ഡിലെ തുര്‍ക്ക് പിഇടി സെന്‍ററിലേയും യുകെകെ ഇന്‍സ്റ്റിറ്റ്യൂട്ടിലെയും ഗവേഷകര്‍ സംയുക്തമായി നടത്തിയ പഠനത്തിലാണ് നിര്‍ണായക കണ്ടെത്തല്‍. ദിവസവും നില്‍ക്കുന്നത് ഇന്‍സുലിന്‍ പ്രതിരോധവുമായി (സംവേദനക്ഷമത) ബന്ധപ്പെട്ടിരിക്കുന്നുവെന്നും നില്‍ക്കുന്നതിന്‍റെ സമയം വർധിപ്പിക്കുന്നത് വിട്ടുമാറാത്ത രോഗങ്ങൾ തടയാൻ സഹായിക്കുമെന്നും ജേർണൽ ഓഫ് സയൻസ് ആൻഡ് മെഡിസിൻ ഇൻ സ്പോർട്‌സിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ ചൂണ്ടികാട്ടുന്നു.
നില്‍പ്പ് ഗുണം ചെയ്യും
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് ഇന്‍സുലിനാണ്. അമിതഭാരം ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ മൂലം ഇൻസുലിൻ പ്രതിരോധം ശരീരത്തില്‍ കുറയുകയും ടൈപ്പ് 2 പ്രമേഹവും ഹൃദയ സംബന്ധമായ അസുഖങ്ങളും ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.
ജീവിതശൈലിയ്ക്ക് ഇൻസുലിൻ പ്രതിരോധത്തിലും ടൈപ്പ് 2 പ്രമേഹം ഉണ്ടാകുന്നതിലും ശക്തമായ സ്വാധീനമുണ്ട്. ടൈപ്പ് 2 പ്രമേഹവും ഹൃദയ സംബന്ധമായ അസുഖങ്ങളും ഉണ്ടാകാന്‍ സാധ്യത കൂടുതലുള്ള പ്രായപൂര്‍ത്തിയായവരില്‍ ഇന്‍സുലിന്‍ പ്രതിരോധവും ഉദാസീനമായ പെരുമാറ്റം, ശാരീരിക പ്രവര്‍ത്തനം, ശാരീരിക ക്ഷമത എന്നിവയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ഗവേഷകർ നിരീക്ഷിച്ചത്.
ഇരിപ്പിനേക്കാള്‍ നല്ലത് നില്‍പ്പ് തന്നെ
നില്‍ക്കുന്നത് മെച്ചപ്പെട്ട ഇൻസുലിൻ പ്രതിരോധത്തിന് കാരണമാകുന്നുണ്ടെന്ന് പഠനത്തിൽ ഗവേഷകർ കണ്ടെത്തി. ഇരിയ്ക്കുന്നതിനേക്കാള്‍ കൂടുതല്‍ നില്‍ക്കുന്നതിനെ പ്രോത്സാഹനം ചെയ്യുന്നതാണ് പഠന ഫലം സൂചിപ്പിക്കുന്നതെന്ന് തുർക്കു സർവകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥി തരു ഗാർത്ത്‌വൈറ്റ് പറഞ്ഞു. ദിവസേന നിൽക്കുന്നത് ജീവിതശൈലി രോഗങ്ങൾ തടയാൻ സഹായിക്കുമെന്നാണ് പഠന ഫലം സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also read: വ്യായാമവും ഫിറ്റ്‌നസുമുണ്ടായിട്ടും ഹൃദയാഘാതം ; സിദ്ധാർഥ് ശുക്ലയുടെ മരണം സൂചിപ്പിക്കുന്നതെന്ത് ?