ETV Bharat / sukhibhava

കുഞ്ഞിക്കാലെന്ന സ്വപ്‌നത്തിന് ഷിഫ്‌റ്റ് വര്‍ക്ക് വില്ലനാകുമോ; സ്‌ത്രീകള്‍ ജോലി സമയം ക്രമീകരിക്കുന്നത് ഉത്തമമെന്ന് പഠനം - how shift work may influence fertility

കൃത്യമല്ലാത്ത ജോലി സമയം സ്‌ത്രീകളില്‍ പ്രത്യുത്‌പാദന ശേഷി കുറക്കുമെന്ന് പഠനങ്ങള്‍. ക്രമരഹിതമല്ലാത്ത ജീവിതം അണ്ഡോത്‌പാദനത്തെ ബാധിക്കുമെന്ന് യൂറോപ്യന്‍ സൊസൈറ്റി ഓഫ് എന്‍ഡ്രോക്രൈനോളജിയുടെ റിപ്പോര്‍ട്ട്.

Research explains how shift work may influence fertility  കുഞ്ഞിക്കാലെന്ന സ്വപ്‌നം മിഴി തുറക്കാന്‍  ഷിഫ്‌റ്റ് വര്‍ക്ക് വില്ലനാകുമോ  സ്‌ത്രീകള്‍ ജോലി സമയം ക്രമീകരിക്കുക  കൃത്യമല്ലാത്ത ജോലി സമയം  യൂറോപ്യന്‍ സൊസൈറ്റി ഓഫ് എന്‍ഡ്രോക്രൈനോളജി  കുഞ്ഞിനായുള്ള കാത്തിരിപ്പിലാണോ  സ്‌ത്രീകളില്‍ വന്ധ്യത  shift work may influence fertility  how shift work may influence fertility  reasons of infertility
ഷിഫ്‌റ്റ് വര്‍ക്ക് വില്ലനാകുമോ
author img

By

Published : May 18, 2023, 6:43 PM IST

വാഷിങ്ടണ്‍: നിങ്ങള്‍ ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പിലാണോ? വന്ധ്യതയെന്ന പ്രശ്‌നം വില്ലനാകുന്നുണ്ടോ? സമകാലിക സമൂഹത്തില്‍ അടുത്തിടെ വര്‍ധിച്ച് വന്ന പ്രയാസങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് സ്‌ത്രീ-പുരുഷന്മാരിലെ വന്ധ്യത. വന്ധ്യതയെന്നാല്‍ ഇപ്പോള്‍ സാധാരണമാണ്. ആറ് ദമ്പതികളെ പരിശോധനയ്‌ക്ക് വിധേയമാക്കിയാല്‍ അതില്‍ ഒരാള്‍ക്ക് വന്ധ്യതയുണ്ടാകുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതിന് കാരണമാകുന്നത് ഇപ്പോഴത്തെ ജീവിത രീതി തന്നെയാണ്.

ജോലി ചെയ്യുന്ന ദമ്പതികളാണെങ്കില്‍ ഒരു ദിവസത്തില്‍ അധിക സമയവും ജോലിക്കായി മാറ്റി വയ്‌ക്കപ്പെടുന്നു. ചിട്ടയില്ലാത്ത ജീവിതവും വന്ധ്യതയ്‌ക്ക് പ്രധാന കാരണമാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഭക്ഷണ രീതിയും വന്ധ്യതയ്‌ക്ക് കാരണമാകുന്നുണ്ട്. പുറത്ത് നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്‌ത് കഴിക്കുക, ഹോട്ടലുകളില്‍ നിന്ന് അധികമായി കഴിക്കുന്ന ഭക്ഷണം എന്നിവയെല്ലാം വന്ധ്യതക്കുള്ള സാധ്യത വര്‍ധിപ്പിക്കും.

സര്‍ക്കേഡിയന്‍ ഡിസ്‌റ്റര്‍ബന്‍സസ് സ്‌ത്രീകളില്‍ വന്ധ്യതക്ക് കാരണമാകുന്നു: സമൂഹത്തിലെ സ്‌ത്രീകളില്‍ വലിയൊരു ശതമാനം പേരും ഇപ്പോള്‍ ജോലി ചെയ്യുന്നവരാണ്. എന്നാല്‍ ജോലി ചെയ്യുന്ന മുഴുവന്‍ സ്‌ത്രീകള്‍ക്ക് അവരുടെ ജോലി സമയം കൃത്യമായിരിക്കണമെന്നില്ല. പ്രത്യേകിച്ചും വലിയ കമ്പനികളൊക്കെയാണെങ്കില്‍ 24 മണിക്കൂറും അവിടെ വര്‍ക്ക് നടക്കേണ്ടതായിട്ടുണ്ടാകും.

അതുകൊണ്ട് തന്നെ ജീവനക്കാര്‍ക്ക് ജോലി ചെയ്യേണ്ടി വരിക അവരുടെ ഷിഫ്‌റ്റ് അനുസരിച്ചായിരിക്കും. അത് ഉറക്കം അടക്കമുള്ള മുഴുവന്‍ കാര്യങ്ങളും ജോലി സമയത്തെ അടിസ്ഥാനപ്പെടുത്തി മാറിക്കൊണ്ടിരിക്കും. എല്ലാ ദിവസവും അത്തരക്കാര്‍ക്ക് കൃത്യ സമയത്ത് ഉറങ്ങുന്നതിനോ ഉണരുന്നതിനോ കഴിയണമെന്നില്ല. നിരന്തരം ഈ സാഹചര്യം തുടരുന്നത് സ്‌ത്രീകളിലെ പ്രത്യുത്‌പാദന ശേഷിയെ ഇല്ലാതാക്കുമെന്ന് യൂറോപ്യന്‍ സൊസൈറ്റി ഓഫ് എന്‍ഡ്രോക്രൈനോളജിയുടെ പഠനത്തില്‍ വ്യക്തമാക്കുന്നു.

എന്താണ് സര്‍ക്കാര്‍ഡിയന്‍ ഡിസ്‌റ്റബന്‍സസ്: ഓരോ മനുഷ്യരുടെ ശരീരത്തില്‍ ഓരോ ഘടികാരങ്ങളുണ്ടെന്ന് പറയപ്പെടുന്നു. അതായത് ദിവസവും കൃത്യ സമയത്ത് കിടന്നുറങ്ങുന്ന ഒരാള്‍ക്ക് രാവിലെ ദിവസവും കൃത്യ സമയത്ത് ഉണരാന്‍ സാധിക്കും. ഭക്ഷണ ക്രമത്തിലും കൃത്യത പാലിക്കുന്നവരാണെങ്കില്‍ കൃത്യ സമയത്ത് അവര്‍ക്ക് വിശപ്പ് അനുഭവപ്പെടും. അവരിലെ ദഹന പ്രക്രിയകളെല്ലാം വളരെ കൃത്യമായി നടക്കും.

അത്തരത്തില്‍ ജീവിതത്തിലെ മുഴുവന്‍ കാര്യങ്ങളിലുമുണ്ടാകുന്ന ക്രമമായ രീതിയാണ് സര്‍ക്കാര്‍ഡിയന്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ക്രമഹരിതമായ ജീവിത സാഹചര്യങ്ങള്‍ കൊണ്ട് ഇവ മാറ്റിമറിക്കപ്പെടുന്നു. ഇത്തരത്തില്‍ മാറ്റിമറിക്കപ്പെടുന്ന സാഹചര്യത്തെയാണ് സര്‍ക്കാര്‍ഡിയന്‍ ഡിസ്‌റ്റര്‍ബന്‍സസ് എന്ന് പറയുന്നത്.

ജീവിത രീതിയിലുണ്ടാകുന്ന തുടര്‍ച്ചയായ ഇത്തരം മാറ്റങ്ങള്‍ ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനത്തിന് കാരണമാകുന്നു. കൂടാതെ ദഹനത്തെയും പ്രതികൂലമായി ബാധിക്കുന്നു. ഇതെല്ലാം തുടര്‍ച്ചയായുണ്ടായാല്‍ പിന്നീട് അത് വിഷാദം പോലുള്ള മാനസിക പ്രയാസങ്ങളിലേക്ക് നയിച്ചേക്കാം.

ശാരീരിക പ്രക്രിയകള്‍ കൃത്യമല്ലാതിരിക്കുമ്പോള്‍ സ്‌ത്രീകളിലെ അണ്ഡ വളര്‍ച്ചയും കൃത്യമായി നടക്കണമെന്നില്ല. അതുകൊണ്ട് ഗര്‍ഭം ധരിക്കുകയെന്നത് ചിലരില്‍ പ്രയാസങ്ങള്‍ സൃഷ്‌ടിക്കാനിടയുണ്ട്. യൂറോപ്യന്‍ സൊസൈറ്റി ഓഫ് എന്‍ഡ്രോക്രൈനോളജി പെണ്‍ എലികളില്‍ നടത്തിയ പരീക്ഷണങ്ങളിലാണ് സര്‍ക്കാര്‍ഡിയന്‍ ഡിസ്‌റ്റബന്‍സസ് സ്‌ത്രീകളിലെ പ്രത്യുത്‌പാദന ശേഷിയെ ബാധിക്കുമെന്ന് കണ്ടെത്തിയത്.

കൃത്യമല്ലാത്ത ഉറക്കവും ഉണര്‍ച്ചയുമെല്ലാം തലച്ചോറിന്‍റെ മധ്യഭാഗത്തുള്ള ഹൈപ്പോതലാമസ് എന്ന ചെറിയ ഭാഗത്തെയാണ് ബാധിക്കുക. ഇത് പ്രത്യുത്‌പാദന പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന പിറ്റ്യൂട്ടറി ഗ്രന്ഥിയേയും ബാധിക്കും. അതോടെ അണ്ഡാശയ പ്രവര്‍ത്തനങ്ങളും അണ്ഡോത്‌പാദനവുമെല്ലാം ക്രമരഹിതമാകും. ഇത് സ്‌ത്രീകളിലെ പ്രത്യുത്‌പാദന ശേഷിയെ ബാധിക്കുന്നുമെന്നുമാണ് റോപ്യന്‍ സൊസൈറ്റി ഓഫ് എന്‍ഡ്രോക്രൈനോളജിയുടെ റിപ്പോര്‍ട്ട്.

ഇത്തരം പഠന റിപ്പോര്‍ട്ടുകള്‍ നേരത്തെയും: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെല്ലുലാർ ആൻഡ് ഇന്‍റഗ്രേറ്റീവ് ന്യൂറോ സയൻസസ് (ഐഎൻസിഐ), സ്ട്രാസ്ബർഗ് സർവകലാശാല എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകർ വിഷയത്തില്‍ നടത്തിയ പഠനത്തിലും ഫലം ലഭിച്ചത് ഇത് തന്നെയായിരുന്നു. ആഴ്‌ചകളോളം സമയക്രമമില്ലാതെ ജോലി ചെയ്യേണ്ടി വരുന്ന സ്‌ത്രീകളില്‍ പ്രത്യുത്‌പാദന ശേഷി കുറയുമെന്ന് ഗവേഷകനായ മറൈൻ സിമോണോക്‌സ് പറഞ്ഞു. അതുകൊണ്ട് അവയെല്ലാം കൃത്യമായി പരിശോധിച്ചതിന് ശേഷം മാത്രം സ്‌ത്രീകള്‍ ജോലി തെരഞ്ഞെടുക്കുന്നത് നന്നായിരിക്കുമെന്ന് മറൈൻ സിമോണോക്‌സ് പറഞ്ഞു. വിഷയത്തില്‍ ഇപ്പോഴും പഠനങ്ങള്‍ നടന്ന് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.