ETV Bharat / sukhibhava

സ്‌തനാർബുദ ചികിത്സയ്ക്ക് മഞ്ഞൾ ഫലപ്രദമെന്ന് പഠനങ്ങൾ

സ്‌തനാർബുദ ചികിത്സമൂലമുണ്ടാകുന്ന സന്ധി വേദനയും അസ്വസ്ഥതയും തടയാൻ മഞ്ഞൾ സഹായകരമെന്നാണ് കാലിഫോർണിയയിലെ യുസി ഡേവിസ് കോംപ്രിഹെൻസീവ് കാൻസർ സെന്‍ററിലെ ശാസ്‌ത്രജ്ഞർ നടത്തിയ ഗവേഷണത്തിലെ കണ്ടെത്തൽ.

സ്‌തനാർബുദം  സ്‌തനാർബുദ ചികിത്സ  സ്‌തനാർബുദ ചികിത്സയ്ക്ക് മഞ്ഞൾ  കാൻസറിന് മഞ്ഞൾ  സാക്രമെന്‍റോ  കാലിഫോർണിയ  UC Davis Comprehensive Cancer Center  breast cancer treatment  research about turmeric for breast cancer  breast cancer  turmeric
സ്‌തനാർബുദ ചികിത്സയ്ക്ക് മഞ്ഞൾ
author img

By

Published : Jan 2, 2023, 10:14 AM IST

സാക്രമെന്‍റോ (കാലിഫോർണിയ): സ്‌ത്രീകളില്‍ ഏറ്റവുമധികം കാണപ്പെടുന്ന അർബുദങ്ങളില്‍ ഒന്നാണ് സ്‌തനാർബുദം‍. തുടക്കത്തില്‍ത്തന്നെ കണ്ടെത്തിയാല്‍ ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുന്ന ഒന്നാണിത്. എന്നാല്‍, സമയം വൈകിയാല്‍ സ്‌തനങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യേണ്ടി വരുന്ന അവസ്ഥയും ഇതുമൂലമുണ്ടാകും.

ഏകദേശം 70 ശതമാനം രോഗികളിലും ഹോർമോണുകളിലെ വ്യതിയാനമാണ് സ്‌തനാർബുദത്തിന് കാരണം. സ്‌തനാർബുദത്തിനുള്ള പ്രധാന ചികിത്സയാണ് ഓറൽ ഈസ്ട്രജൻ ബ്ലോക്കറുകൾ. എന്നാൽ വീര്യം കൂടിയ മരുന്നുകൾ വളരെയധികം പാർശ്വഫലങ്ങൾക്ക് കാരണമാകും. സ്‌റ്റിറോയിഡുകളുടെ ഉപയോഗം മിക്ക രോഗികളിലും സന്ധിവേദനക്ക് കാരണമാകും.

അതിനാൽ ഡോസ് പൂർണമാക്കാതെ പലരും മരുന്ന് ഉപയോഗിക്കുന്നത് പാതിവഴിയിൽ ഉപേക്ഷിക്കുകയാണ്. ഇത് കാൻസർ വീണ്ടും വരുന്നതിനുള്ള സാധ്യതാണ് വർധിപ്പിക്കുന്നത്. എന്നാൽ സ്‌തനാർബുദം തടയാന്‍ മഞ്ഞളിന് കഴിയുമെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. സ്‌തനാർബുദ ചികിത്സയിൽ മഞ്ഞളിനുള്ള പ്രാധാന്യത്തെകുറിച്ച് കാലിഫോർണിയയിലെ യുസി ഡേവിസ് കോംപ്രിഹെൻസീവ് കാൻസർ സെന്‍ററിലെ ശാസ്‌ത്രജ്ഞരാണ് പഠനം നടത്തിയത്.

ഈസ്ട്രജൻ ബ്ലോക്കറുകൾ മൂലമുണ്ടാകുന്ന സന്ധിവേദന തടയാൻ മഞ്ഞളിന് സാധിക്കുമെന്നാണ് പഠനത്തിൽ വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ഗവേഷണങ്ങൾ നടക്കുകയാണ്. ഈ പഠനത്തിന് യുസി ഡേവിസ് കോംപ്രിഹെൻസീവ് കാൻസർ സെന്‍ററിന് സേഫ്‌വേ ഫൗണ്ടേഷൻ 50,000 ഡോളർ ഗ്രാന്‍റ് നൽകിയിരിക്കുകയാണ്.

സ്‌തനാർബുദ രോഗികളുടെ സന്ധിവേദന കുറയ്ക്കാൻ മഞ്ഞളിന് കഴിയുമോ എന്ന ഗവേഷണത്തിലാണ് ഞങ്ങൾ. അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ മഞ്ഞളിന് കഴിയുന്നുണ്ടോയെന്ന് അന്വേഷിക്കുകയും ചെയ്യും എന്നതാണ് ലക്ഷ്യം. സേഫ്‌വേ ഫൗണ്ടേഷനിൽ നിന്ന് ഇപ്പോൾ ലഭിച്ചിരിക്കുന്ന ഗ്രാന്‍റ് ഗവേഷണത്തിന് ഏറെ സഹായകരമാണ്. മരുന്നുകളുടെ പാർശ്വഫലത്തെതുടർന്ന് സ്‌തനാർബുദ രോഗികളിൽ ഉണ്ടാകുന്ന സന്ധിവേദന കുറക്കാൻ മഞ്ഞളിന് സഹായിക്കുമോ എന്ന് വിശദമായ പഠനം നടത്തുമെന്നും യുസി ഡേവിസ് ഹെമറ്റോളജി ആൻഡ് ഓങ്കോളജി അസോസിയേറ്റ് പ്രൊഫസർ മിലി അറോറ പറഞ്ഞു.

യുസി ഡേവിസ് കോംപ്രിഹെൻസീവ് കാൻസർ സെന്‍ററിന്‍റെ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു ബഹുമതിയാണ്. സെന്‍ററിന്‍റെ പ്രവർത്തനം രോഗികൾക്ക് വളരെയധികം പ്രയോജനകരമാണ്. സ്‌തനാർബുദ രോഗികൾക്ക് ഓറൽ ആന്‍റി ഈസ്ട്രജൻ തെറാപ്പിക്കൊപ്പം മഞ്ഞൾ ഉപയോഗിക്കുന്നതിലെ ഗുണങ്ങളെകുറിച്ചുള്ള സുപ്രധാന വിവരങ്ങൾ നൽകാൻ ഡോ അറോറയെയും സംഘത്തെയും ഈ പഠനം അനുവദിക്കുമെന്നും സേഫ്‌വേ പബ്ലിക് അഫയേഴ്‌സ് ഡയറക്‌ടർ വെൻഡി ഗട്ട്‌ഷാൽ പറഞ്ഞു.

മഞ്ഞളിന്‍റ പ്രാധാന്യം: ഏറെ ആരോഗ്യഗുണങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് മഞ്ഞള്‍. വീടുകളിലെ നിത്യോപയോഗവസ്‌തുവാണ് മഞ്ഞള്‍. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ബാക്‌ടീരിയല്‍, ആന്‍റി വൈറല്‍, ആന്‍റി ഫംഗല്‍ ഘടകങ്ങള്‍ ശരീരത്തിന്‍റെ രോഗ പ്രതിരോധശേഷിയെ വര്‍ധിപ്പിക്കുന്നു.

മഞ്ഞളിൽ അടങ്ങിയ കുർകുമിൻ എന്ന സംയുക്തമാണ് അർബുദകോശങ്ങളെ നശിപ്പിക്കുന്നത്. ത്വക്ക് കാന്‍സര്‍, സ്‌തനാര്‍ബുദം, ശ്വാസകോശം, ഉദരം എന്നിവിടങ്ങളില്‍ ഉണ്ടാകുന്ന കാന്‍സറിന് മികച്ച പ്രതിരോധമാണ് മഞ്ഞള്‍ നല്‍കുന്നത്. കുർകുമിനെ അതിസൂക്ഷ്‌മ കണികകൾ ആക്കി മാറ്റുക വഴിയാണ് ഇത് സാധ്യമാകുന്നത്.

മഞ്ഞള്‍ ആന്‍റി സെപ്റ്റിക് കൂടിയാണ്. മുറിവുകള്‍, പൊളളലുകള്‍ എന്നിവയെ സുഖപ്പെടുത്താന്‍ ഇതിനാകും. നാരുകള്‍, വിറ്റമിന്‍ സി, ബി6, മാംഗനീസ്, ഇരുമ്പ്, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.

മുന്‍പും കാന്‍സറിനെ തടയാന്‍ മഞ്ഞളിനാകുമെന്ന് പഠനങ്ങള്‍ സൂചിപ്പിച്ചിരുന്നു. യുഎസിലെ സെൻട്രൽ ഫ്ലോറിഡ സർവകലാശാലയിലെയും നെമോർസ് ചിൽഡ്രൻസ് ഹോസ്പിറ്റലിലെയും ഗവേഷർ നടത്തിയ പഠനത്തില്‍ കുർകുമിൻ അടങ്ങിയ അതിസൂക്ഷ്‌മ കണികകൾ ന്യൂറോബ്ലാസ്‌റ്റോമ ബാധിച്ച കോശങ്ങളെ നശിപ്പിക്കും എന്നു തെളിഞ്ഞിരുന്നു.

സത്നാർബുദം ആർക്കൊക്കെ: സത്നാർബുദവുമായി ബന്ധപ്പെട്ട ചില സര്‍വേകളുടെ വ്യക്തമാക്കുന്നത് 50% ഇന്ത്യൻ സ്ത്രീകളും സ്‌തനാർബുദം കാരണം ദുരിതമനുഭവിയ്ക്കുന്നവരാണ്. അന്‍പത് വയസോ അതിൽ കൂടുതലോ പ്രായമുള്ള സ്ത്രീകളിലാണ് സത്നാർബുദം കൂടുതലായും കണ്ടു വരുന്നത്. ചുരുക്കം ചില പുരുഷന്മാരിലും സത്നാർബുദം ബാധിക്കും.

ആരോഗ്യകരമായ ഭക്ഷണക്രമം, പതിവായുള്ള വ്യായാമം,ആവശ്യമായ ഭാരം നിലനിർത്തുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കുന്നതും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതും സത്നാർബുദത്തിൽ നിന്ന് അകറ്റി നിർത്തും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.