ETV Bharat / sukhibhava

ഗർഭം അലസുന്നത് എങ്ങനെ തടയാം ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ - Pregnancy

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ അനുസരിച്ച് ഓരോ വർഷവും രണ്ട് ദശലക്ഷത്തിലധികം ശിശുമരണങ്ങളാണ് ലോകത്ത് റിപ്പോർട്ട് ചെയ്യുന്നത്

Pregnancy and Infant Loss Remembrance Month 2022  Pregnancy and Infant Loss Remembrance Month  October  Stillbirth  Miscarriage  Mental Health  Physical Health  Well Being  ഗർഭം അലസുന്നത് തടയാം  ലോകാരോഗ്യ സംഘടന  abortion causes  infant loss  ഗർഭം അലസുന്നതിന്‍റെ കാരങ്ങൾ  അബോർഷന്‍റെ ലക്ഷണങ്ങൾ  ഫോളിക് ആസിഡ് ​ഗുളികകളുടെ ആവശ്യകത  ഗർഭഛിദ്രം  തൈറോയ്‌ഡ്  പ്രമേഹം  ഹോർമോൺ സംബന്ധമായ പ്രശ്‌നങ്ങൾ  മാനസിക സമ്മര്‍ദം
ഗർഭം അലസുന്നത് തടയാം; എന്തൊക്കെ ശ്രദ്ധിക്കണം
author img

By

Published : Oct 1, 2022, 4:29 PM IST

സ്‌ത്രീകളുടെ ജീവിതത്തിലെ മനോഹര കാലമെന്ന് കരുതപ്പെടുന്ന ഗർഭകാലം ആശങ്കകളുടേതുമാണ്. അമ്മയും കുഞ്ഞും തമ്മിലുള്ള പങ്കുവയ്ക്കല്‍ കൂടിയാണ് ഗർഭകാലം. ഗർഭാവസ്ഥയിൽ അമ്മ അഭിമുഖീകരിക്കുന്ന ചെറിയ പ്രശ്‌നങ്ങൾ പോലും (അത് ശാരീരികമായാലും മാനസികമായാലും) കുഞ്ഞിനെയും ബാധിക്കും.

ഒക്‌ടോബർ 15 ലോകമെമ്പാടും ഗർഭധാരണം - ശിശുമരണം സംബന്ധിച്ച ദിനമായി ആചരിക്കുന്നു. ഗർഭാവസ്ഥയിലോ ജനിച്ചയുടനെയോ മരിച്ച കുഞ്ഞുങ്ങളെ കുറിച്ച് ഓർക്കുന്ന മാസമാണ് ഒക്‌ടോബർ. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ അനുസരിച്ച് ഓരോ വർഷവും രണ്ട് ദശലക്ഷത്തിലധികം നവജാതശിശു മരണങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.

ഒരു വർഷത്തെ മരണനിരക്ക് എടുക്കുകയാണെങ്കില്‍, 2015ൽ ഏകദേശം 2.6 ദശലക്ഷം ശിശുമരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്. അതായത് ഒരു ദിവസം പൊലിഞ്ഞത് 7,178 കുരുന്നുകളുടെ ജീവനുകള്‍. വികസ്വര രാജ്യങ്ങളിലാണ് ശിശുമരണങ്ങൾ കൂടുതലും റിപ്പോർട്ട് ചെയ്‌തത്.

ശിശുമരണത്തെ കുറിച്ച് ഓർക്കാന്‍ ഒരു ദിവസം : അമേരിക്കയും കാനഡയുമാണ് ആദ്യമായി ശിശുമരണങ്ങളെക്കുറിച്ച് ഓർക്കാന്‍ ഒരു ദിവസം ആരംഭിച്ചത്. 1988 ഒക്‌ടോബർ 25നാണ് അമേരിക്കന്‍ പ്രസിഡന്‍റ് റൊണാൾഡ് റീഗൻ ഒക്‌ടോബറിനെ 'ഗർഭധാരണം, ശിശുമരണം' ബോധവത്കരണ മാസമായി പ്രഖ്യാപിക്കുന്നത്.

2000ൽ, റോബിൻ ബെയർ, ലിസ ബ്രൗൺ, ടാമി നൊവാക് എന്നിവർ ഒക്‌ടോബർ 15 'ഗർഭധാരണം, ശിശുമരണം' അനുസ്‌മരണ ദിനമായി അംഗീകരിക്കണമെന്ന് ഗവൺമെന്‍റിനോട് അഭ്യര്‍ഥിച്ചു. അന്നുമുതൽ എല്ലാ വർഷവും അമേരിക്കയില്‍ ഒക്‌ടോബർ 15 ഗർഭാവസ്ഥയിലോ ജനിച്ചയുടനെയോ മരണമടഞ്ഞ കുഞ്ഞുങ്ങളെ അനുസ്‌മരിക്കുന്നതിനുള്ള ദിനമായി ആചരിക്കാൻ തുടങ്ങി.

മരണമടഞ്ഞ കുഞ്ഞുങ്ങളെ ഓർക്കുന്നതിന് വേണ്ടി മാത്രമല്ല ഈ ദിനം ആചരിക്കുന്നത്. പ്രസവകാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, നവജാതശിശുക്കളുടെ ആരോഗ്യം, ഗർഭം അലസിപ്പോകുന്നതിന്‍റെ കാരണങ്ങൾ, ഗർഭം അലസൽ എങ്ങനെ തടയാം എന്നിവയെക്കുറിച്ച് അവബോധം സൃഷ്‌ടിക്കുകയും ഈ ദിനത്തിന്‍റെ ലക്ഷ്യങ്ങളാണ്.

ഗർഭം അലസുന്നതിന്‍റെ കാരണങ്ങൾ : അബോർഷൻ അഥവാ ഗർഭഛിദ്രം ഒരു സ്‌ത്രീയെ ശാരീരികമായും മാനസികമായും ബാധിക്കുന്ന ഒന്നാണ്.​ ഭ്രൂണം രൂപപ്പെട്ട ശേഷം 20 ആഴ്‌ചയ്ക്കുള്ളിലാണ് സാധാരണയായി ഗര്‍ഭം അലസല്‍ സംഭവിക്കുന്നത്. ഗര്‍ഭധാരണത്തിന്‍റെ ആദ്യത്തെ പതിമൂന്ന് ആഴ്‌ചകളിലാണ് കൂടുതലായും ഗര്‍ഭം അലസിപ്പോകുന്നത് എന്നതിനാല്‍ ഈ കാലയളവില്‍ പ്രത്യേകം ശ്രദ്ധ നൽകണം.

കുട്ടിയുടെ ക്രോമസോമുകളിലെ തകരാറോ അമ്മയുടെ രോഗങ്ങളോ ഗര്‍ഭം അലസലിന് കാരണമാകാം. ജീനുകളിലെ അസാധാരണത്വം, ഹോർമോൺ സംബന്ധമായ പ്രശ്‌നങ്ങൾ, ഗർഭകാലത്തെ അണുബാധ, തൈറോയ്‌ഡ്, പ്രമേഹം, അമിതമായ പുകവലി, മദ്യപാനം അല്ലെങ്കിൽ മയക്കുമരുന്ന് ഉപയോഗം എന്നിവയെല്ലാം ഗർഭം അലസാനുള്ള കാരണങ്ങളാണ്.

വിശ്രമമില്ലാതിരിക്കുക, ക്രമമല്ലാത്ത ഭക്ഷണ രീതി, അമിതമായ മാനസിക സമ്മര്‍ദം, ഗര്‍ഭപാത്രത്തിലെ ഫൈബ്രോയിഡ്, ശാരീരികവും മാനസികവുമായ അസ്വസ്ഥതകള്‍ എന്നിവയും ​ഗർഭം അലസിപ്പോകുന്നതിന്‍റെ മറ്റ് കാരണങ്ങളാണ്.

എങ്ങനെ തടയാം : ഗര്‍ഭകാലത്ത് ചിട്ടയായി വൈദ്യ പരിശോധനയ്ക്ക് വിധേയമാകുന്നത് ഗര്‍ഭം അലസല്‍ ഒഴിവാക്കാന്‍ സഹായിക്കും. ഫോളിക് ആസിഡ്, പ്രോട്ടീന്‍, വിറ്റാമിനുകള്‍ എന്നിവ ശരീരത്തിനാവശ്യമായ രീതിയില്‍ കഴിക്കണം. ജങ്ക് ഫുഡ് പരമാവധി ഒഴിവാക്കുക. ആദ്യത്തെ മൂന്ന് മാസം കൂൾ ‍ഡ്രിങ്ക്സ്, ഐസ്ക്രീം പോലുള്ളവയും പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.

അബോർഷന്‍റെ ലക്ഷണങ്ങൾ : കടുത്ത പുറംവേദന, വയറ് വേദന, അസാധാരണമായ രീതിയില്‍ രക്തം വരിക എന്നിവ ഗര്‍ഭം അലസലിന്‍റെ പ്രധാന സൂചനകളാണ്. കടുത്ത മാനസിക സമ്മര്‍ദം ചില സമയങ്ങളിൽ ​ഗർഭം അലസിപ്പോകാന്‍ കാരണമായേക്കാം.

ഗർഭസ്ഥശിശുവിന്‍റെ മരണത്തിന് കാരണം : ഭ്രൂണം ശരിയായി വളരുന്നില്ല, ജനനസമയത്തുണ്ടാകുന്ന വൈകല്യം, ഗർഭകാലത്ത് അമ്മയ്ക്ക് രോഗം വരുന്നത്, അമ്മയിൽ രക്താതിമർദം, അമിതവണ്ണം അല്ലെങ്കിൽ പ്രമേഹം തുടങ്ങിയവയുണ്ടെങ്കിൽ ഗർഭാവസ്ഥയിൽ തന്നെ മരണം സംഭവിക്കാം.

ഗർഭകാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആഹാരം ശ്രദ്ധിക്കാം : ഗർഭിണിയായിരിക്കുമ്പോൾ കഴിക്കുന്ന ഭക്ഷണത്തിൽ ഏറെ ശ്രദ്ധ പുലർത്തണം. ഈ സമയങ്ങളിൽ പോഷകാഹാരങ്ങൾ കഴിക്കാൻ ശ്രമിക്കുക. പയർ വർഗങ്ങൾ, നട്‌സ് തുടങ്ങി ഏത് ഭക്ഷണം കഴിക്കുമ്പോഴും അത് ശരീരത്തിനും ആരോഗ്യത്തിനും ഏറ്റവും മികച്ചതെന്ന് ഉറപ്പുവരുത്തണം.

ഗർഭിണിയെ സന്തോഷിപ്പിക്കാം : ഗർഭസമയത്ത് അമ്മമാർക്ക് ഉണ്ടാകുന്ന മാനസിക പിരിമുറുക്കവും പ്രശ്‌നങ്ങളും ജനിക്കുന്ന കുട്ടികള്‍ക്ക് തൂക്കക്കുറവ്, മാസം തികയാതെയുള്ള പ്രസവം എന്നിവയ്ക്ക് കാരണമാകാം. തുടര്‍ച്ചയായി ഉണ്ടാകുന്ന മാനസിക പിരിമുറുക്കം ഗർഭസ്ഥ ശിശുവിന്‍റെ തലച്ചോറിനെ ബാധിക്കുകയും അതിന്‍റെ ഫലമായി ജനിക്കുന്ന കുട്ടികളിൽ പല തരത്തിലുള്ള സ്വഭാവ വൈകല്യങ്ങളും ഉണ്ടാകാം. അതുകൊണ്ട് ഗർഭിണിയുടെ മനസിന് ശാന്തതയും സന്തോഷവും നൽകാം.

കിടക്കുമ്പോൾ ശ്രദ്ധിക്കുക : ഏതെങ്കിലും ഒരു വശത്തേക്ക് ചരിഞ്ഞ് കിടക്കുന്നതാണ് നല്ലത്. നേരെ കിടക്കുമ്പോൾ ​ഗർഭപാത്രത്തിന്‍റെ ഭാരം കാരണം അതിലേക്കുള്ള രക്തചംക്രമണം കുറയും. മലർന്നും കമിഴ്ന്നും കിടക്കാതിരിക്കാൻ ശ്രദ്ധിക്കുക.

​സാധാരണ പ്രസവത്തിനായി : സാധാരണ പ്രസവത്തിന്‍റെ സാധ്യത കൂട്ടാനായി നിത്യേന ചെറിയ വ്യായാമങ്ങൾ ശീലിക്കാം. അത് രാവിലെയും വെെകുന്നേരവും ഇരുപത് മിനിറ്റ് കെെവീശിയുള്ള നടത്തമാകാം. യോ​ഗയും ചെയ്യാം. ബ്രീത്തിങ് എക്‌സര്‍സൈസുകളും നല്ലതാണ്. എന്നാൽ മുമ്പ് ശീലമില്ലാത്ത വ്യായാമമുറകളൊന്നും തന്നെ ​ഗർഭകാലത്ത് ചെയ്യരുത്.

ഫോളിക് ആസിഡ് ​ഗുളികകളുടെ ആവശ്യകത : കുഞ്ഞിന്‍റെ ബുദ്ധിപരമായ കഴിവുകൾ കുറേയൊക്കെ ജന്മസിദ്ധമാണ്. എന്നാൽ കുഞ്ഞിന്‍റെ തലച്ചോറിന്‍റെയും നാഡീവ്യൂഹത്തിന്‍റെയും വളർച്ചയെ ബാധിക്കാൻ സാധ്യതയുള്ള അം​ഗവെെകല്യങ്ങൾ കുറയ്ക്കാനായി ​​ഗർഭം ധരിക്കുന്നതിന് മൂന്ന് മാസം മുൻപേ തന്നെ ഫോളിക് ആസിഡ് എന്ന വിറ്റാമിൻ ​ഗുളിക കഴിക്കാം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.