ETV Bharat / sukhibhava

ആശുപത്രിവാസത്തിന് ശേഷം കൊവിഡ് രോഗികൾ അറിയേണ്ടതെല്ലാം - ഹോസ്‌പിറ്റലൈസേഷന് ശേഷം കൊവിഡ്

കൊവിഡിനെ കുറിച്ചുള്ള വിവരങ്ങൾ ഇപ്പോഴും പുതിയതാണ്. കൊവിഡ് മുക്തരായി ആശുപത്രി വിട്ട ശേഷം രോഗികൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇടിവി ഭാരതിനോട് പങ്കുവയ്ക്കുകയാണ് ഡോ. രാജേഷ് വക്കല.

covid  post covid care  post covid hospitalization  oxygen levels  etvbharat sukhibhava health  covid hypertension  post covid hyperglycemia  കൊവിഡ് രോഗികൾക്ക് ആവശ്യമായ പരിചരണം  ഹോസ്‌പിറ്റലൈസേഷന് ശേഷം കൊവിഡ്  പോസ്റ്റ് കൊവിഡ് ചികിത്സ
ഹോസ്‌പിറ്റലൈസേഷന് ശേഷം കൊവിഡ് രോഗികൾക്ക് ആവശ്യമായ പരിചരണം; അറിയേണ്ടതെല്ലാം
author img

By

Published : Jun 20, 2021, 10:35 PM IST

ത് രോഗമായാലും ആശുപത്രി വിട്ട ശേഷമുള്ള ശ്രദ്ധയും ചികിത്സയും പരമപ്രധാനമാണ്. കൊവിഡ് കാലഘട്ടത്തിൽ ഇതിന് കൂടുതൽ പ്രാധാന്യം കൈവരുന്നതുമാണ്. സാധാരണ നിലയിൽ ആശുപത്രിയിൽ നിന്നും വീടുകളിലേക്ക് പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ മതിയായ വിവരങ്ങൾ ആശുപത്രിയിൽ നിന്നും ലഭിച്ചിട്ടില്ലെങ്കിൽ ആളുകൾ അവയ്ക്ക് വലിയ പ്രധാന്യം കൊടുക്കാൻ സാധ്യതയില്ല. കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുമ്പോളും അതിന് ശേഷം വീട്ടിൽ എത്തിയാലും ശരീരത്തിലെ ഓക്‌സിജൻ അളവ് കൃത്യമായി നോക്കേണ്ടത് അനിവാര്യമാണ്.

ശ്രദ്ധിക്കേണ്ടത് ഓക്‌സിജന്‍റെ അളവ്

ശരീരത്തിലെ ഓക്‌സിജന്‍റെ അളവ് 90 മുതൽ 92 ശതമാനം എത്തുമ്പോഴാണ് സാധാരണ ഗതിയിൽ ആശുപത്രിയിൽ നിന്നും ഡിസ്‌ചാർജ് ചെയ്യുക. ശേഷം വീട്ടിൽ എത്തിയാലും ശരീരത്തിലെ ഓക്‌സിജൻ അളവ് സൂക്ഷ്‌മമായി നിരീക്ഷിക്കേണ്ടതുണ്ട്. ഓക്‌സിജൻ അളവ് ആവശ്യമുള്ളതിലും താഴെയെത്തുമ്പോൾ തലച്ചോറിന്‍റെ പ്രവർത്തനത്തിൽ നിർണായക പങ്ക് വഹിക്കുന്ന ഹൈപ്പോക്‌സീമിയ വികസിപ്പിക്കുന്ന പ്രവണത കാണിക്കുന്നു. ഈ ഹൈപ്പോക്‌സീമിയ മയക്കം, വ്യാകുലത, തുടങ്ങിയവയിലേക്കും നയിക്കും.

പ്രമേഹ നിയന്ത്രണം

കൊവിഡ് മുക്തരിൽ കണ്ടുവരുന്ന മറ്റൊരു വെല്ലുവിളി പ്രമേഹ നിയന്ത്രണമാണ്. കൊവിഡ് സാഹചര്യങ്ങൾ കൂടുതൽ സങ്കീർണമാക്കാൻ പ്രമേഹത്തിന് സാധിക്കും എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതും കുറയുന്നതും തലച്ചോറിന്‍റെ സാന്ദ്രത നിലയെ ബാധിക്കുന്നതാണ്. കൊവിഡ് ചികിത്സയുടെ ഭാഗമായി സ്റ്റിറോയിഡുകൾ കുത്തിവയ്ക്കുന്നതിനാൽ പ്രമേഹത്തിന്‍റെ അളവും കൃത്യമായി പരിപാലിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ശരീരത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാൻ പരാജയപ്പെടുന്നതിലൂടെ ഹൈപ്പോഗ്ലൈസീമിയ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.

അതുപോലെ, രോഗിക്ക് പ്രമേഹം ഉള്ളതായി തിരിച്ചറിയുന്നതിൽ പരാജയപ്പെട്ടാൽ, ഹൈപ്പർ ഗ്ലൈസീമിയ ഉണ്ടായേക്കാം. ഇതും തലച്ചോറിൽ പ്രശ്‌നങ്ങൾക്ക് കാരണമാകും. ബ്രെയിൻ സ്ട്രോക്കിനും കാരണമായേക്കും. താഴ്‌ന്ന സോഡിയം അളവാണ് മറ്റൊരു കാര്യം. മരുന്നുകൾ കാരണവും തലച്ചോറിലെ ജലാംശത്തിൽ വരുന്ന മാറ്റങ്ങൾ കാരണവും ഇതുണ്ടായേക്കാം. പരിഗണിക്കേണ്ട മറ്റൊരു വസ്തുത എന്തെന്നാൽ രോഗികളിൽ രക്തസമ്മർദ്ദം, അപസ്മാരം, ന്യൂറോപ്പതി തുടങ്ങിയ ധാരാളം രോഗികളുമുണ്ടായേക്കാം. രോഗി ചിലപ്പോൾ ദീർഘകാലമായി മരുന്നുകൾ കഴിക്കുന്നവരുമാകാം. രോഗിയെ ഡിസ്‌ചാർജ് ചെയ്യുമ്പോൾ ഈ മരുന്നുകൾ പുനസ്ഥാപിക്കേണ്ടത് പ്രധാനമായ ഒരു കാര്യമാണ്.

രോഗിയെ ഡിസ്‌ചാർജ് ചെയ്യുമ്പോൾ ഉചിതമായ വിലയിരുത്തൽ നടത്തേണ്ടതുണ്ട്, അതനുസരിച്ച് ഉപദേശം നൽകേണ്ടതും അനിവാര്യമാണ്

ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ടായവരിൽ മിക്കവാറും പേർക്ക് വെന്‍റിലേറ്റർ സഹായം വേണ്ടിവന്നിരിക്കും. ദിവസങ്ങളോളം വെന്‍റിലേറ്റർ ട്യൂബ് സഹോയത്തോടെ ശ്വസിച്ചതിനാൽ ഇവരുടെ ശബ്‌ദത്തിലും പ്രശ്‌നങ്ങൾ കണ്ടേക്കാം. ശബ്‌ദം വീണ്ടെടുക്കുന്നതിൽ കാലതാമസം ഉണ്ടായോലോ അവസ്ഥ കൂടുതൽ സങ്കീർണമായാലോ വൈദ്യ സഹായം തേടേണ്ടതും അനിവാര്യമാണ്.

ലോകാരോഗ്യ അനുശാസിക്കുന്ന കൊവിഡിന് ശേഷമുള്ള വോയ്‌സ് കെയർ

സ്പീച്ച് തെറാപ്പിസ്റ്റിന്‍റെ ഉപദേശപ്രകാരം ശബ്‌ദത്തെ ഗ്രേഡ് ചെയ്‌ത് ഉപയോഗിക്കുന്നതാകും നല്ലത്. തീവ്രമായ സ്‌പിറോമെട്രി വോക്കൽ കോഡുകളെ ശക്തിപ്പെടുത്താൻ സഹായിക്കും. അതുപോലെ തന്നെ ആവി പിടിക്കുന്നതും നല്ലതാണ്. ചില അക്ഷരങ്ങളുടെ ഉച്ഛാരണത്തിൽ രോഗികൾ ചില ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം. ഗ്രേഡുചെയ്‌ത സമീപനം ഒരു നിശ്ചിത കാലയളവിൽ ശബ്‌ദം വീണ്ടെടുക്കാൻ അവരെ സഹായിച്ചേക്കും.

നിങ്ങളുടെ ദിനചര്യയുമായി പൊരുത്തപ്പെടാൻ സമയമെടുക്കുമെന്ന വസ്‌തുത അംഗീകരിക്കേണ്ടതുണ്ട്. ശ്വാസോച്ഛ്വാസത്തിന് ബുദ്ധിമുട്ടുണ്ടാകാതെ പ്രവർത്തനങ്ങൾ ചെയ്യാൻ രോഗികൾക്ക് ആറ് ആഴ്‌ച വരെ വേണ്ടിവന്നേക്കാം.

ആരോഗ്യകരമായ ചില ശീലങ്ങൾ നിലനിർത്തേണ്ടതും പ്രധാനം

  • ദിവസവും ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങുക. കഴിവതും 10നും പതിനൊന്നിനും ഇടയിൽ ഉറങ്ങി രാവിലെ ആറ് മണിക്കുള്ളിൽ ഉണരുക.
  • ചെറിയ വ്യായാമങ്ങളും ആവാം. കട്ടിയുള്ള വ്യായാമങ്ങൾ കുറച്ച് കാലത്തേക്ക് ഒഴിവാക്കുന്നതാണ് നല്ലത്.
  • ദിവസവും കുറഞ്ഞത് രണ്ട് മുതൽ മൂന്ന് ലിറ്റർ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്.
  • നല്ല അളവിൽ പ്രഭാതഭക്ഷണം, പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുക. കൊഴുപ്പ് കാർബോഹൈഡ്രേറ്റുകൾ എന്നിവ കുറഞ്ഞവയായിരിക്കും ഉത്തമം. ഭക്ഷണ ക്രമീകരണത്തിൽ ഡോക്‌ടറുടെ ഉപദേശം തേടാവുന്നതാണ്.
  • നിങ്ങളുടെ ഭക്ഷണക്രമം ആസൂത്രണം ചെയ്യുന്നതിന് ഒരു പ്രൊഫഷണൽ പോഷകാഹാര വിദഗ്‌ധന്‍റെ സഹായം സ്വീകരിക്കാം.
  • വെറുതെ ഇരിക്കാതെ ചെറിയ നടത്തങ്ങളും നല്ലതാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.