ETV Bharat / sukhibhava

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ-യോഗ കാമ്പയിനുകള്‍ ജനകീയമാക്കിയ മാധ്യമങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം - ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം

മാതൃഭൂമിയുടെ ശതാബ്‌ദി വർഷത്തിന്‍റെ ആഘോഷങ്ങൾ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

Narendra Modi  Narendra Modi news  Narendra Modi schemes  'Beti Bachao Beti Padhao' campaign.  Beti Bachao Beti Padhao  top news  trending news  Modi news  Modi schemes  BJP and media  മാധ്യമങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം  പ്രധാനമന്ത്രി നരേന്ദ്ര മോദി  മാതൃഭൂമി ദിനപത്രം  യോഗ  ബേട്ടി ബച്ചാവോ ബേട്ടി പഠാവോ  ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം  ആത്‌മനിര്‍ഭാര്‍
മാധ്യമങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം
author img

By

Published : Mar 18, 2022, 3:53 PM IST

ന്യൂഡല്‍ഹി: യോഗ, ഫിറ്റ്നസ്, 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' എന്നീ കാമ്പയിനുകള്‍ ജനകീയമാക്കുന്നതിൽ മാധ്യമങ്ങള്‍ വഹിച്ച പങ്കിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. മാതൃഭൂമിയുടെ ശതാബ്‌ദി വർഷത്തിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

"മഹാത്മാഗാന്ധിയുടെ ആദർശങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തെ ശക്തിപ്പെടുത്താനാണ് മാതൃഭൂമി പിറന്നത്. കൊളോണിയൽ ഭരണത്തിനെതിരെ നമ്മുടെ രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കാൻ ഇന്ത്യയിലുടനീളം സ്ഥാപിതമായ പത്രങ്ങളുടെയും ആനുകാലികങ്ങളുടെയും മഹത്തായ പാരമ്പര്യത്തിന്റെ പ്രധാന ഭാഗമാണ് മാതൃഭൂമി," എന്നും അദ്ദേഹം വ്യക്‌തമാക്കി.

രാഷ്ട്രീയത്തിനും രാഷ്ട്രീയ പാർട്ടികൾക്കും അതീതമായ വിഷയങ്ങള്‍

"സ്വരാജ്യത്തിനു വേണ്ടിയുള്ള സ്വാതന്ത്ര്യ സമരകാലത്ത് ജീവൻ ബലിയർപ്പിക്കാൻ ഞങ്ങൾക്ക് അവസരമുണ്ടായിരുന്നില്ല. എന്നാലും, ശക്തവും വികസിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഇന്ത്യയ്ക്കായി പ്രവർത്തിക്കാൻ ഈ അമൃത് കാല്‍ ഞങ്ങളെ അനുവദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതുപോലെ, യോഗ, ഫിറ്റ്‌നസ്, ബേഠി ബച്ചാവോ ബേഠി പഠാവോ എന്നിവ ജനങ്ങള്‍ക്കിടയില്‍ എത്തിക്കുന്നതില്‍ മാധ്യമങ്ങൾ വളരെ പ്രോത്സാഹജനകമായ പങ്ക് വഹിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിനും രാഷ്ട്രീയ പാർട്ടികൾക്കും അതീതമായ വിഷയങ്ങളാണിവ. വരും വർഷങ്ങളിൽ ഒരു മികച്ച രാഷ്ട്രം സൃഷ്‌ടിക്കുക എന്നാണ് അവയിലൂടെ ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

Also read: "അരങ്ങുണർന്നു... പഴയ പൊലിമയോടെ": ചലച്ചിത്രമേളയ്ക്ക് തുടക്കമായി

മാധ്യമങ്ങളുടെ സ്വാധീനം

"മാധ്യമങ്ങൾക്ക് നല്ല സ്വാധീനം ചെലുത്താന്‍ കഴിയുന്ന പല സാഹചര്യവും ഞാൻ കണ്ടു. സ്വച്ഛ് ഭാരത് മിഷൻ എല്ലാവർക്കും അറിയാവുന്ന ഒരു മികച്ച ഉദാഹരണമാണ്. എല്ലാ മാധ്യമസ്ഥാപനങ്ങളും വളരെ ആത്മാർത്ഥതയോടെയാണ് ഈ ദൗത്യം ഏറ്റെടുത്തതെന്നും അദ്ദേഹം വ്യക്‌തമാക്കി. കൊവിഡ്-19 മഹാമാരി വന്നപ്പോള്‍ ഇന്ത്യക്ക് കാര്യങ്ങൾ നന്നായി കൈകാര്യം ചെയ്യാൻ കഴിയില്ലെന്ന് പലരും ഊഹിച്ചെങ്കിലും ഈ വിമർശനങ്ങള്‍ തെറ്റാണെന്ന് ഇന്ത്യയിലെ ജനങ്ങൾ തെളിയിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്നത്തെ കാലഘട്ടത്തിൽ ലോകരാഷ്‌ട്രങ്ങള്‍ ഇന്ത്യയിൽ നിന്ന് ഒരുപാട് കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

രാജ്യത്തെ ആഗോള സാമ്പത്തിക ശക്‌തിയാക്കി ഉയര്‍ത്താന്‍ ആത്‌മനിര്‍ഭര്‍ ഭാരത്

യുവാക്കളിലെ കഴിവുകളെ ശക്തിപ്പെടുത്തുന്നിലൂടെ രാജ്യം ആത്മനിർഭർത്തിലേക്കോ സ്വാശ്രയത്തിലേക്കോ നീങ്ങുകയാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. “ആഭ്യന്തരവും ആഗോളവുമായ ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു സാമ്പത്തിക ശക്തിയായി ഇന്ത്യയെ മാറ്റുക എന്നതാണ് ഈ തത്വത്തിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി വ്യക്‌തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.