കൊവിഡ് ബാധിച്ച സമയത്തും കൊവിഡാനന്തരവും ശാരീരിക പ്രയാസങ്ങള്‍ നേരിടുന്നവർക്ക് ഫലപ്രദമായ ഒന്നാണ് ഫിസിയോതെറാപ്പി. കൊവിഡ് ശ്വസനാവയവങ്ങളെ ബാധിക്കുന്ന അസുഖമായതുകൊണ്ട് ശ്വസനപ്രക്രിയയെ ഉത്തേജിപ്പിക്കാനും സുഗമമാക്കാനും ഫിസിയോതെറാപ്പി സഹായിക്കും. ഡീപ്പ് ബ്രീത്തിങ് വ്യായാമം, തെറാപ്പിക് എക്സ്പാൻഷൻ, സെഗ്‌മെന്‍റല്‍ ബ്രീത്തിങ് തുടങ്ങിയവ ശ്വസനത്തെ സഹായിക്കുന്ന വ്യായാമരീതികളാണ്.
ശ്വസന പ്രവർത്തനങ്ങളിൽ ശരീരത്തിലെ ഓക്സിജന്‍റെ അളവ് ഉയര്‍ത്താനും ശ്വസനത്തിന്‍റെ ശക്തി വർധിപ്പിക്കാനും ശ്വാസകോശത്തിന്‍റെ ശേഷി മെച്ചപ്പെടുത്താനും ഈ പ്രവര്‍ത്തികള്‍ കൊണ്ടു കഴിയും. ലളിതമായി ചെയ്യാവുന്ന ധാരാളം ശ്വസന വ്യായമങ്ങളുണ്ട്.
ശ്വാസം പിടിച്ച് സുഖം നേടാം
- മനസില്‍ എണ്ണമെടുത്ത് (1… 2… 3…) കഴിയുന്നത്ര പതുക്കെ ശ്വാസമെടുക്കുക.
- പിന്നെ, പതുക്കെ പുറത്തോട്ടുവിടുക.
- ഈ വ്യായാമം എളുപ്പത്തില്‍ ചെയ്യാവുന്നതും വേഗത്തില്‍ റിലാക്സ് ലഭിക്കുന്നതുമാണ്.
സ്വച്ഛന്തമായ ശ്വസനം
- മുന്‍പ് ചെയ്തതിനു സമാനമായി സാവധാനം എണ്ണമെടുത്ത് (1… 2… 3…) ഹോൾഡ് ചെയ്യാതെ ശ്വാസം പിടിക്കുക.
- പിന്നീട് വളരെ തുടര്‍ച്ചയായി ചെയ്യാവുന്ന സ്വച്ഛന്തമായുള്ള ശ്വസന രീതി ഉത്തമമാണ്.
ശ്വസനം ഉദരത്തിനു വേണ്ടിയും
- രണ്ട് കൈകളും വയറില്‍ വെച്ച് പതുക്കെ വെയ്ക്കുക.
- സാവധാനം അകത്തേക്കും പുറത്തേക്കും ശ്വസിക്കുക.
- വയറിലെ പേശികളുടെ ചലനങ്ങൾ കഴിയുന്നത്ര നിരീക്ഷിച്ച് ചെയ്യുക.
- ഇതു കൂടുതല്‍ ഉന്മേഷം നല്‍കും.
ശ്വസനം ഞെഞ്ചിനും
- കൈകൾ നെഞ്ചിന്‍റെ വശത്തുവെച്ച്, മിടിപ്പുകള്‍ നിരീക്ഷിച്ച് അകത്തേക്കും പുറത്തേക്കും സാവധാനം ശ്വസിക്കുക.
- ഓരോ തവണയും നെഞ്ചിനെ പരമാവധി വികസിപ്പിക്കാന്‍ ശ്രദ്ധപുലര്‍ത്തുക.
- ഇതു ചെയ്യുന്നത് ഞെഞ്ചില്‍ കൂടുതല്‍ ഉണര്‍വ് ലഭിക്കും.
തോളുകള്‍ ഉപയോഗിച്ച് ശ്വസനം
- തോളിൽ ഇരുവശത്തും എതിർ രീതിയില്‍ കൈകൾ വയ്ക്കുക.
- ഒപ്പം ശ്വസനമെടുക്കുമ്പോള്‍ തോളിലെ പേശികളുടെ ഉയർച്ചയും താഴ്ചയും നിരീക്ഷിക്കുക.
- ഓരോ ശ്വാസത്തിലും അകത്തും പുറത്തും വായുസഞ്ചാരം വർധിപ്പിക്കാൻ ശ്രമിക്കുക.
ബലൂൺ വ്യായാമം
- ബലൂണിലേക്ക് ശ്വാസം നിറയ്ക്കുക.
- ഒപ്പം ഓരോ ശ്വാസത്തിനുശേഷവും വായു പിടിക്കുകയും ചെയ്യുക.
- ബലൂണില്‍ നിന്ന് വായു തിരികെ വരുന്നത് തടയാൻ ബലൂൺ പിടിച്ച് മൂക്കിലൂടെ സാവധാനം ശ്വസിക്കുക.
- ഇങ്ങനെ തുടര്‍ച്ചയായി ചെയ്യുന്നത് ഉത്തമമാണ്.
ALSO READ: കൊവിഡ് മൂന്നാം തരംഗം 3 മാസത്തിനകം ; മുന്നറിയിപ്പുമായി എയിംസ് മേധാവി