ETV Bharat / sukhibhava

ഓണ്‍ലൈൻ വിദ്യാഭ്യാസം കുട്ടികളിലെ ശ്രദ്ധിക്കുവാനുള്ള കഴിവിനെ ബാധിക്കുന്നു

author img

By

Published : Feb 15, 2021, 1:44 PM IST

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ ശ്രദ്ധയ്ക്കുള്ള പങ്ക് മനസിലാക്കുന്നതിനും അത് എങ്ങനെ മെച്ചപ്പെടുത്താമെന്നറിയുന്നതിനും മുംബൈയിലെ മൈന്‍ഡ് സൈറ്റ്, മൈന്‍ഡ് ആര്‍ട്ട് ആന്‍റ് കോഫി കോണ്‍വെര്‍സേഷനിലെ മനശാസ്ത്രജ്ഞയും പ്ലേ തെറാപിസ്റ്റുമായ കാജല്‍ യുദാവെയുമായി വിവരങ്ങൾ പങ്ക് വെക്കുന്നു

Online learning and attention in kids  online learning in india  how to reduce stress in kids during online class  ഓൺലൈൻ ക്ലാസുകൾ കുട്ടികളെ എങ്ങനെ ബാധിക്കുന്നു
ഓണ്‍ലൈൻ വിദ്യാഭ്യാസം കുട്ടികളിലെ ശ്രദ്ധിക്കുവാനുള്ള കഴിവിനെ ബാധിക്കുന്നു

കൊവിഡ് മൂലം വീട്ടിലകപ്പെട്ട് ഏതാണ്ട് ഒരു വര്‍ഷം കടന്നു പോയപ്പോഴേക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഇനിയും തുടരാന്‍ പോകുകയാണെന്നുള്ള കാര്യം നമ്മള്‍ തിരിച്ചറിഞ്ഞിരിക്കുകയാണ്. ഓൺലൈൻ ഉപകരണങ്ങളുടെ വര്‍ദ്ധിച്ചതോടെ വായന, ഉള്‍ക്കൊള്ളല്‍, അറിവാര്‍ജ്ജിക്കല്‍, പ്രചോദനം നല്‍കല്‍ എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വന്നു.

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ ശ്രദ്ധയ്ക്കുള്ള പങ്ക് മനസിലാക്കുന്നതിനും അത് എങ്ങനെ മെച്ചപ്പെടുത്താമെന്നറിയുന്നതിനും വേണ്ടി ഇടിവി ഭാരതിന്‍റെ സുഖിഭാവ മുംബൈയിലെ മൈന്‍ഡ് സൈറ്റ്, മൈന്‍ഡ് ആര്‍ട്ട് ആന്‍റ് കോഫി കോണ്‍വെര്‍സേഷനിലെ മനശാസ്ത്രജ്ഞയും പ്ലേ തെറാപിസ്റ്റുമായ കാജല്‍ യുദാവെയുമായി സംസാരിച്ചു.

അറിവാര്‍ജ്ജിക്കുകയും അത് ഓര്‍മ്മയില്‍ സൂക്ഷിക്കുകയും ചെയ്യുന്ന കാര്യങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ് ശ്രദ്ധ. ശ്രദ്ധയുടെ ദൈര്‍ഘ്യം എത്രത്തോളം കുറയുന്നുവോ അത്രത്തോളം അറിവാര്‍ജ്ജിക്കലിലൂടെ ഉണ്ടാകുന്ന ഗുണഫലവും കുറയും എന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഓണ്‍ലൈനിലൂടെയുള്ള സ്‌കൂള്‍ വിദ്യാഭ്യാസം തുടങ്ങുന്നതിനു മുന്‍പ് തങ്ങളുടെ കുട്ടികള്‍ സ്‌കൂളില്‍ കൃത്യമായി പഠിക്കുന്നുണ്ടെന്നും വീട്ടില്‍ അവര്‍ അതിന് തയ്യാറാവുന്നില്ലെന്നും മാതാപിതാക്കൾ ഉത്കണ്ഠപ്പെട്ടിരുന്നു. ഇപ്പോഴിതാ ഓണ്‍ലൈനിലൂടെയുള്ള വിദ്യാഭ്യാസം ഒരു സാധാരണ കാര്യമായി മാറിയിരിക്കുന്നു. വീട്ടീല്‍ ഒരു വശത്ത് നടന്നു കൊണ്ടിരിക്കുന്ന മറ്റ് ഗാര്‍ഹിക പ്രവര്‍ത്തനങ്ങള്‍ കുട്ടികളുടെ ശ്രദ്ധ തെറ്റിക്കുന്നുണ്ട്. കുടുംബാംഗങ്ങള്‍ സംസാരിക്കുന്നതും ടെലിവിഷന്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതും അല്ലെങ്കില്‍ കുട്ടികളെ ശ്രദ്ധിക്കുവാന്‍ ആരും ഇല്ലാതാകുന്നതും അവര്‍ ഓണ്‍ലൈനില്‍ മറ്റ് കാര്യങ്ങള്‍ ചെയ്യുന്നതിലേക്ക് നയിക്കാന്‍ ഇടയുണ്ട്. ഇതിനൊക്കെ ഇടയില്‍ എന്താണ് പഠിപ്പിക്കുന്നത് എന്ന കാര്യം ശ്രദ്ധിക്കുവാന്‍ അവർ ഒട്ടും തന്നെ തയ്യാറാകുന്നുമില്ല. കൂടാതെ കുട്ടികളില്‍ കടുത്ത ക്ഷീണവും വര്‍ദ്ധിച്ചു വരുന്നുണ്ട്.

ഒരു സ്ഥലത്ത് അടങ്ങിയിരിക്കുവാനുള്ള കഴിവ് കുട്ടികള്‍ക്ക് നഷ്ടപ്പെടുന്നു. അധ്യാപകരുടെ സാന്നിദ്ധ്യത്തില്‍ പഠിച്ചു കൊണ്ടിരുന്ന കുട്ടികള്‍ക്ക് ഇപ്പോഴത്തെ അവസ്ഥയോട് പൊരുത്തപ്പെടാന്‍ പറ്റുന്നില്ല. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ പാഠ്യ പദ്ധതികള്‍ ഒട്ടേറെ നടപടി ക്രമങ്ങള്‍ പാലിച്ചു കൊണ്ടാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളതെങ്കിലും വായനയിലൂടെ മാത്രം അറിവാര്‍ജ്ജിക്കുവാന്‍ കഴിയുമായിരുന്ന കുട്ടികള്‍ക്ക് ശാരീരിക പ്രവര്‍ത്തനങ്ങളിലൂടെ വിദ്യാഭ്യാസം ചെയ്യുക എന്നുള്ളത് വലിയ പ്രയാസമായി കൊണ്ടിരിക്കുകയാണ്. എഴുന്നേറ്റ് നിന്ന് മൊത്തം ക്ലാസിനു വേണ്ടി ഉച്ചത്തില്‍ പാഠ പുസ്തകം വായിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഉണ്ട്. അതുപോലെ അധ്യാപകര്‍ ക്ലാസിനു മുന്നിലേക്ക് വിളിച്ചു വരുത്തി പാഠപുസ്തകം വായിപ്പിക്കുന്ന പ്രചോദന പരിപാടികള്‍ക്കും സാധ്യത ഇല്ലാതായിരിക്കുന്നു. ഒട്ടേറെ ശ്രദ്ധ തെറ്റിക്കുന്ന ഘടകങ്ങള്‍ക്കിടയില്‍ വളരെ കുറച്ച് ശ്രദ്ധ മാത്രമേ കൊടുക്കുവാന്‍ കഴിയുന്നുള്ളൂ എന്നതിനാല്‍ അറിവ് നേടുന്നവരെ പിടിച്ചിരുത്തുവാന്‍ പറ്റാതായിരിക്കുന്നു. ഓണ്‍ലൈനില്‍ ഇത്തരം കാര്യങ്ങള്‍ക്കൊന്നും ബദല്‍ വഴികളുമില്ല. ഒന്നിലധികം കാര്യങ്ങള്‍ ഒരുമിച്ച് ചെയ്യാന്‍ കഴിയാത്ത കുട്ടികള്‍ക്ക് ഒരേസമയം കേട്ടു കൊണ്ട് ഉത്തരങ്ങള്‍ എഴുതി എടുക്കുകയോ അല്ലെങ്കില്‍ വൈറ്റ് ബോര്‍ഡുകള്‍ ഉപയോഗിക്കുകയോ, അതേസമയം തന്നെ പഠിപ്പിച്ചതെന്താണെന്ന് മനസിലാക്കുകയോ ചെയ്യുക പ്രയാസമായിരിക്കുന്നു. കുറച്ച് കുട്ടികള്‍ക്ക് ഇയര്‍ ഫോണുകള്‍ ഉപയോഗിക്കുന്നതും സുഖകരമല്ലാതായിരിക്കുന്നു. ഇയര്‍ ഫോണുകള്‍ ഉപയോഗിച്ചില്ലെങ്കില്‍ പശ്ചാത്തലത്തിലുള്ള ശബ്ദങ്ങള്‍ ശ്രദ്ധ തെറ്റിക്കുകയും ചെയ്യുന്നു.

ഓണ്‍ലൈന്‍ വിദ്യാഭ്യാസം കൂടുതല്‍ ഫലപ്രദമാക്കുന്നതിനുള്ള ചില വഴികള്‍:

1. ക്ലാസുകള്‍ക്കിടയില്‍ ഇടവേളകള്‍ നല്‍കാന്‍ കഴിഞ്ഞാല്‍ ശ്രദ്ധ കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിയും.

2. ശ്രദ്ധ തെറ്റിക്കുന്ന പരിമിതമായ കാഴ്ചകൾ മാത്രമുള്ള നിശബ്ദമായ ഒരു സ്ഥലം കുട്ടികള്‍ക്ക് പഠിക്കാനായി തെരഞ്ഞെടുക്കുക.

3. കൂടുതൽ നേരം സ്ക്രീനിൽ കാഴ്ചയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതും ഒഴിവാക്കുന്നതിനു വേണ്ടി ബുദ്ധിമുട്ടില്ലാത്ത തരത്തില്‍ സ്‌ക്രീന്‍ അവര്‍ക്ക് മുന്നില്‍ ക്രമീകരിച്ച് വെച്ചു കൊടുക്കുക.

4. പഠിപ്പിച്ചത് എത്രത്തോളം കുട്ടികള്‍ക്ക് മനസിലായി എന്നറിയുന്നതിനു വേണ്ടി ചോദ്യോത്തര വേളകള്‍ സൃഷ്ടിക്കുക. തങ്ങള്‍ക്ക് മനസിലായി എന്ന് കുട്ടികള്‍ പറയും, പക്ഷെ എന്താണ് പഠിപ്പിച്ചത് എന്ന് ഒരാള്‍ക്ക് മനസിലാകണമെന്നുണ്ടെങ്കില്‍ ചില വിലയിരുത്തലുകള്‍ ആവശ്യമാണ്.

5. സാധ്യമെങ്കില്‍ ഓരോ പാഠങ്ങളും വീഡിയോകള്‍, പാഠപുസ്തകത്തിലെ വരികള്‍, അല്‍പ്പം ചില രസകരമായ വസ്തുതകള്‍, വീട്ടിലെ പരീക്ഷണങ്ങള്‍ എന്നിങ്ങനെയൊക്കെ ഉള്‍പ്പെടുത്തി കൊണ്ടുള്ള ഗൃഹപാഠങ്ങള്‍ നല്‍കി വേണം പഠിപ്പിക്കാന്‍. ശാസ്ത്രം അല്ലെങ്കില്‍ സാമൂഹിക പാഠ വിഷയങ്ങളിലെ ആശയങ്ങള്‍ വിശദീകരിച്ചു കൊടുക്കുവാനായി വീട്ടിലെ ഏതെങ്കിലും വസ്തുക്കള്‍ അല്ലെങ്കില്‍ അനിവാര്യ കാര്യങ്ങൾ അധ്യാപകര്‍ക്ക് ഉപയോഗിക്കാവുന്നതാണ്.

6. ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനായി (വിദ്യാര്‍ഥികള്‍ പാഠപുസ്തകത്തിലെ വരികള്‍ക്ക് താഴെ വരയിട്ട് വെക്കുന്നത് പതിവാക്കിയിരിക്കുന്നതിനാല്‍) അധ്യാപകന് പാഠത്തിലെ വരികള്‍ കുട്ടികളെ കൊണ്ട് ഹൈലൈറ്റ് ചെയ്യിപ്പിക്കുന്നതിന് സഹായിക്കാം. അങ്ങനെ പാഠത്തിലെ ഏറ്റവും പ്രധാനപ്പെട്ട വസ്തുതകള്‍ എളുപ്പം ഉള്‍കൊള്ളുവാന്‍ അവര്‍ക്ക് കഴിയും.

7. ഒരു വൈറ്റ് ബോര്‍ഡില്‍ ഒരു സംക്ഷിപ്തം എഴുതുവാന്‍ ആവശ്യപ്പെടുക. അപ്പോള്‍ വിദ്യാര്‍ഥികള്‍ എന്തൊക്കെയാണ് ഓര്‍ത്തുവെച്ചിരിക്കുന്നത് എന്ന് നേരിട്ട് കാണുവാന്‍ കഴിയും.

8. ഓരോ ആശയങ്ങളേയും ചെറിയ ടാസ്‌കുകളാക്കി ഒരു സ്‌ക്രീനില്‍ തന്നെ അല്ലെങ്കില്‍ ഒരു സ്ലൈഡില്‍ തന്നെ ഉള്‍കൊള്ളിക്കുക. ഏതാനും ചില ചിത്രങ്ങള്‍ മാത്രം അല്ലെങ്കില്‍ ചോദ്യങ്ങള്‍ മാത്രമേ ഈ സ്ലൈഡില്‍ ഉണ്ടാകാവൂ. അങ്ങനെ വന്നാല്‍ പരിമിതമായ പ്രസന്റേഷനിലൂടെ കുട്ടിക്ക് കൂടുതല്‍ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുവാന്‍ കഴിയും.

9. കുട്ടിയുടെ ചെറിയ നേട്ടങ്ങളെ പോലും അഭിനന്ദിക്കുക. അത് സഹായമാകും.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.