സ്‌ത്രീകളുടെ ജീവിതത്തിലെ അഭിമാനകരമായ ഘട്ടമാണ് ഗര്‍ഭകാലം. ഇക്കാലയളവില്‍ മാനസികമായും ശാരീരികമായുമുള്ള പല തരത്തിലുള്ള വ്യത്യസങ്ങള്‍ അനുഭവപ്പെടുന്നു. വയറിനകത്ത് കാര്യമായ എന്തൊക്കൊയോ അസുഖങ്ങളുള്ളത് പോലെ തോന്നിപ്പിക്കുന്ന ലക്ഷണങ്ങള്‍ വരെ കാണപ്പെടാന്‍ സാധ്യതയുണ്ട്. ഇക്കാലയളവില്‍ മാതാവിലുണ്ടാകുന്ന എന്ത് മാറ്റങ്ങളും ഗര്‍ഭസ്ഥ ശിശുവിലുമുണ്ടാകും.
ഗര്‍ഭസ്ഥ ശിശുവിന്‍റെ സ്വഭാവ രൂപീകരണവും ആരോഗ്യവുമടക്കം കുഞ്ഞിന്‍റെ വളര്‍ച്ചയെ ബാധിക്കും. സമകാലിക സമൂഹത്തില്‍ ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു പ്രശ്‌നമാണ് പെണ്ണത്തടി അഥവ ഒബിസിറ്റി. ഇത്തരത്തില്‍ പൊണ്ണത്തടിയുള്ളവര്‍ ഗര്‍ഭം ധരിക്കുമ്പോളത് ഗര്‍ഭസ്ഥ ശിശുവിനെ പ്രതികൂലമായി ബാധിക്കും.
അമിത വണ്ണമുള്ള സ്‌ത്രീകള്‍ ഗര്‍ഭം ധരിക്കുമ്പോള്‍ അത് ഭ്രൂണത്തിന്‍റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുന്നു. ഇത്തരം തകരാറുകള്‍ പിന്നീട് കുഞ്ഞിന്‍റെ ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് 'ദ ജേർണൽ ഓഫ് ഫിസിയോളജി' എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പൊണ്ണത്തടിയുള്ള ശരീരത്തില്‍ ജീനുകളുടെ പ്രവര്‍ത്തനം കൃത്യമായി നടക്കാതിരിക്കുന്നത് കാരണം മാതാവ് കഴിക്കുന്ന ഭക്ഷണങ്ങളിലൂടെ ലഭിക്കുന്ന കൊഴുപ്പുകളും കാർബോഹൈഡ്രേറ്റുകളും രക്തചംക്രമണത്തിലൂടെയും അല്ലാതെയും കുഞ്ഞിലേക്കെത്തുന്നു.
ഇത്തരത്തില്‍ ഗര്‍ഭസ്ഥ ശിശുവിലേക്കെത്തുന്ന ഇവ കുഞ്ഞിന്‍റെ ഹൃദയത്തിലെത്തുന്നു. വളര്‍ന്ന് തുടങ്ങുന്ന സമയത്ത് ഇവ ഹൃദയത്തില്‍ അടിയുന്നു.ഇത് ഹൃദയത്തിന് കൂടുതല്‍ ഭാരം നല്‍കുന്നു.
മാത്രമല്ല ചില ശിശുക്കളിലത് വീക്കമായി മാറുകയും ചെയ്യാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഹൃദയത്തിന് വികസിയ്ക്കുവാനും ചുരുങ്ങുവാനും കഴിയാതെ വരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കാതാവുന്നത് ശരീരത്തിലെ രക്ത ചംക്രമണത്തെ ബാധിക്കുന്നു. സംഭവത്തെകുറിച്ച് യുഎസിലെ കൊളറാഡോ സർവകലാശാലയിലെ ഗവേഷകര്‍ പഠനം നടത്തിയിരുന്നു.
എലികളിലാണ് ഗവേഷകര്‍ ഇത്തരം പരീക്ഷണങ്ങള്‍ നടത്തിയത്. ഇതിനായി ഒരുക്കൂട്ടം എലികള്‍ക്ക് ദിവസംതോറും പഞ്ചസാര പാനീയവും മറ്റ് ഫാസ്റ്റ് ഫുഡുകളും നല്‍കി. ഇത് മനുഷ്യന്‍ കഴിക്കുന്ന 1500 കിലോറിയിക്ക് തുല്യമാണ്. എലികളില്‍ പൊണ്ണത്തടിയുണ്ടാകുന്നത് വരെ ഇതേ ഭക്ഷണ ക്രമം തുടര്‍ന്നു.
എന്നാല്‍ മറ്റ് 50 എലികള്‍ക്ക് സാധാരണ ഭക്ഷണവും നല്‍കി. ഇത്തരത്തില്‍ നടത്തിയ പരീക്ഷണങ്ങളില്‍ പൊണ്ണത്തടിയില്ലാത്ത എലികള്‍ക്ക് ജനിച്ച കുഞ്ഞുങ്ങളുടെ ആരോഗ്യം വളരെ മെച്ചപ്പെട്ടതായിരുന്നെന്ന് കണ്ടെത്തി.സന്തതികളിലെ കാര്‍ഡിയാക് മെറ്റബോളിസത്തിലെ മാറ്റങ്ങള്‍ മാതാപിതാക്കളിലെ ലൈംഗികതയെ ആശ്രയിച്ചിരിക്കുന്നു.
also read: അമേരിക്കയും ആഫ്രിക്കയും ഒഴികെ എല്ലായിടത്തും കൊവിഡ് കുറയുന്നു: ലോകാരോഗ്യ സംഘടന
അമിതവണ്ണമുള്ള അമ്മമാര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ ആണായാലും പെണ്ണായാലും ഹൃദയാരോഗ്യം തകരാറിലാകും. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ആണ്‍കുട്ടികളില്‍ തുടക്കം മുതലും പെണ്‍കുട്ടികളില്‍ പ്രായം കുടുന്നതിനനുസരിച്ചും ഹൃദയത്തിന്‍റെ പ്രവര്‍ത്തനം തകരാരിലാവാറുണ്ട്. അടുത്ത തലമുറയിലെ മാതൃ പൊണ്ണത്തടിയെ കാർഡിയോമെറ്റബോളിക് രോഗവുമായി ബന്ധിപ്പിക്കുന്ന ഒരു സംവിധാനത്തെയാണ് ഇത്തരം ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്.
സമകാലിക ലോകത്ത് പൊണ്ണത്തടി അതിവേഗം വർദ്ധിക്കുകയും ഏകദേശം മൂന്നിലൊന്ന് ജനങ്ങളെ ബാധിക്കുകയും ചെയ്യുന്നതിനാല്‍ ഇത്തരം ഗവേഷണങ്ങള്‍ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം സാഹചര്യങ്ങളെ നേരിടുന്നതിനും ഇത്തരം രോഗാവസ്ഥകള്‍ തടയുന്നതിന് ഉപയോഗിക്കാവുന്ന പോഷകാഹാരങ്ങള്‍ നിര്‍ദേശിക്കാനും കഴിയും. കൂടാതെ ഹൃദയത്തിന്‍റെ മെറ്റബോളിസം വര്‍ധിപ്പിക്കുന്നതിനുള്ള മരുന്നുകള്‍ വികസിപ്പിക്കുവാനും സാധിക്കുമെന്നും യുഎസിലെ കൊളറാഡോ സർവകലാശാലയിലെ പ്രമുഖ എഴുത്തുകാരൻ ഡോ ഓവൻ വോൺ പറയുന്നു.
എന്നിരുന്നാലും എലികള്‍ക്ക് കുറഞ്ഞ ഗര്‍ഭ ധാരണകാലയളവും കൂടുതല്‍ സന്താനങ്ങളുണ്ടാവുകയും ഭക്ഷണ രീതികള്‍ മനുഷ്യരില്‍ നിന്ന് വ്യത്യസ്ഥവുമായതിനാല്‍ സംഭവത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടത് അനിവാര്യമാണെന്നും വിദഗ്ധര്‍ പറയുന്നു.