കൊവിഡ് മഹാമാരിക്ക് കാരണമായ സാര്‍സ്- സി ഒ വി-2 എന്ന വൈറസ് വായിലെ കോശങ്ങളെയും ബാധിക്കുന്നു എന്നതിനുള്ള തെളിവുകള്‍ കണ്ടെത്തിയിരിക്കുകയാണ് അന്താരാഷ്ട്ര ശാസ്ത്രജ്ഞ സംഘം. ശ്വാസകോശത്തിന്‍റെ മുകള്‍ ഭാഗത്തെ വായു നാളിയും ശ്വാസകോശവുമാണ് സാര്‍സ്-സി ഒ വി-2 ന്‍റെ ബാധയുണ്ടാകുന്ന പ്രാഥമികമായ കേന്ദ്രങ്ങള്‍ എന്നുള്ള കാര്യം ഏവര്‍ക്കും അറിയാവുന്നതാണ്. ദഹന വ്യവസ്ഥ, രക്തക്കുഴലുകള്‍, വൃക്കകള്‍ എന്നിങ്ങനെയുള്ള ശരീരത്തിന്‍റെ മറ്റ് അവയവങ്ങളിലെ കോശങ്ങളേയും ഈ വൈറസ് ബാധിക്കുന്നുണ്ട് എന്നതിനുള്ള സൂചനകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ നടത്തിയിരിക്കുന്ന പുതിയ പഠനം വായിലെ കോശങ്ങളെയും ബാധിക്കുന്നതായി കണ്ടെത്തിയിരിക്കുന്നു. യു എസിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത്, ചാപ്പൽ ഹില്ലിലെ യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് കരോലിന എന്നിവയിലെ ശാസ്ത്രജ്ഞന്മാര്‍ അടങ്ങുന്ന ഒരു സംഘമാണ് കണ്ടെത്തലിന് പിന്നിൽ.
വൈറസ് ശരീരത്തിന്‍റെ ഒന്നിലധികം ഭാഗങ്ങളെ ഒരേ സമയം ബാധിക്കുന്നു എന്നുള്ള കണ്ടെത്തല്‍ കൊവിഡ് രോഗികളില്‍ കണ്ടു വരുന്ന വ്യത്യസ്ത തരത്തിലുള്ള ലക്ഷണങ്ങളെ വിശദീകരിക്കുന്നതിന് ഒരു പക്ഷെ സഹായിച്ചേക്കും. രുചി നഷ്ടപ്പെടല്‍, വായ് വരളുക, വായ്ക്കകത്ത് കുരുക്കള്‍ ഉണ്ടാവുക എന്നിങ്ങനെ വായയുമായി ബന്ധപ്പെട്ട ലക്ഷണങ്ങളെ അടക്കം വിശദീകരിക്കാന്‍ ഇത് സഹായിച്ചേക്കും.
നേച്ചര്‍ മെഡിസിന്‍ എന്ന പ്രസിദ്ധീകരണത്തില്‍ പ്രസിദ്ധീകരിച്ച ഈ കണ്ടെത്തലുകള്‍ ശ്വാസകോശത്തിലേക്ക് അല്ലെങ്കില്‍ ദഹന വ്യവസ്ഥയിലേക്ക് വൈറസോടു കൂടിയ ഉമിനീരിലൂടെ വൈറസ് ബാധിച്ച വായിലെ കോശങ്ങളില്‍ നിന്നും വൈറസ് പടര്‍ത്തുന്നതിന് മുഖ്യ പങ്ക് വഹിക്കുന്നത് ഒരു പക്ഷെ വായയായിരിക്കും എന്ന സാധ്യതയിലേക്ക് ഈ പഠനം വിരല്‍ ചൂണ്ടുന്നുണ്ട്.
വായയുടെ പങ്കാളിത്തത്തെ കുറിച്ചുള്ള കൂടുതല്‍ മെച്ചപ്പെട്ട അറിവ് ശരീരത്തിനകത്തും പുറത്തേക്കും വൈറസ് വ്യാപിക്കുന്നത് കുറയ്ക്കുവാനുള്ള തന്ത്രങ്ങളിലേക്ക് വിവരങ്ങള്‍ നല്‍കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. അണുബാധയുണ്ടായ വായിലെ കോശങ്ങളിലൂടെ മുന്‍പ് ചിന്തിച്ചിരുന്നതിനേക്കാള്‍ കൂടുതല്‍ വലിയ പങ്കാണ് വായ സാര്‍സ്-സി ഒ വി-2 പടര്‍ത്തുന്നതില്‍ വഹിക്കുന്നത് എന്ന സൂചനകള്‍ നല്‍കുന്നു ഈ പഠനത്തിലെ കണ്ടെത്തലുകള്‍ എന്ന് ഗവേഷകര്‍ പറയുന്നു.
“അണുബാധ ഉണ്ടായ ഉമിനീര്‍ വിഴുങ്ങുകയോ അല്ലെങ്കില്‍ അതിന്‍റെ ചെറുകണികകള്‍ ശ്വസിക്കുകയോ ചെയ്യുമ്പോള്‍ സാര്‍സ്-സി ഒ വി-2 വൈറസ് കൂടുതല്‍ നമ്മുടെ തൊണ്ടയിലേക്കും ശ്വാസകോശങ്ങളിലേക്കും അന്നനാളത്തിലേക്ക് പോലും പടരുവാനുള്ള വലിയ സാധ്യതയുണ്ടെന്ന് ഞങ്ങള്‍ കരുതുന്നു,'' ചാപ്പല്‍ ഹില്ലിലെ യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് കരോലിനയിലെ അസിസ്റ്റന്‍റ് പ്രൊഫസര്‍ കൂടിയായ പഠനത്തിന്‍റെ സഹ ലേഖകനായ കെവിന്‍ ബയേഡ് ഗവേഷണ സമയത്ത് പറഞ്ഞു. അമേരിക്കന്‍ ഡെന്‍റല്‍ അസോസിയേഷന്‍ സയന്‍സ് ആൻഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ റിസര്‍ച്ച് സ്‌കോളറാണ് കെവിന്‍ ബയേഡ് ഇപ്പോള്‍.