ETV Bharat / sukhibhava

ആര്‍ത്തവ സംരക്ഷണം: രാജ്യത്തെ 50% സ്ത്രീകള്‍ ഇപ്പോഴും ഉപയോഗിക്കുന്നത് തുണി - സര്‍വേ റിപ്പോര്‍ട്ട് പുറത്ത്

author img

By

Published : May 11, 2022, 7:19 PM IST

2019-21 വർഷങ്ങളിലായി 15-24 വയസ് പ്രായമുള്ള സ്‌ത്രീകളിൽ നടത്തിയ ദേശീയ കുടുംബാരോഗ്യ സർവേയിലാണ് പുതിയ കണ്ടെത്തൽ.

NFHS on menstrual protection  menstrual protection for women from lowest wealth quintile  shame associated with menstruation  NFHS report about women using cloth for menstrual protection  ആർത്തവ സംരക്ഷണത്തിന് തുണി  50 ശതമാനം സ്‌ത്രീകളും ആർത്തത്തിന് തുണി ഉപയോഗിക്കുന്നവർ  ദേശിയ കുടുംബാരോഗ്യ സർവേ റിപ്പോർട്ട് 2019 2021  ആർത്തവ ശുചിത്വ സംരക്ഷണ മാർഗം  hygienic method of menstrual protection  ആർത്തവ സംരക്ഷണത്തിന് സാനിറ്ററി നാപ്‌കിനുകൾ  Sanitary Napkins for Menstrual Care  സ്‌ത്രീകളിലെ ആർത്തവം  menstruation in women  15 24 വയസ് പ്രായമുള്ള സ്‌ത്രീകളിൽ ആർത്തവ സംരക്ഷണം  menstrual protection in 15 24 years girls
രാജ്യത്ത് 50 ശതമാനം സ്‌ത്രീകളും ആർത്തവ സംരക്ഷണത്തിന് തുണി ഉപയോഗിക്കുന്നവർ; കാരണങ്ങൾ ഇവ

ന്യൂഡൽഹി: രാജ്യത്ത് 15-24 വയസ് പ്രായമുള്ള സ്‌ത്രീകളിൽ 50 ശതമാനം പേരും ഇപ്പോഴും ആർത്തവ സംരക്ഷണത്തിനായി തുണി ഉപയോഗിക്കുന്നതായി ദേശീയ കുടുംബാരോഗ്യ സർവേയുടെ (NFHS) റിപ്പോർട്ട്. ആർത്തവത്തെ സംബന്ധിച്ച ശരിയായ അവബോധമില്ലായ്‌മയും കാലാകാലങ്ങളായി നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളും വിലക്കുകളുമാണ് ഇതിന് പ്രധാന കാരണമായി വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത്. വൃത്തിഹീനമായതും നേരത്തേ ഉപയോഗിച്ചതുമായ തുണി വീണ്ടും ഉപയോഗിക്കുന്നത് അണുബാധയുണ്ടാകുന്നതിന് കാരണമാകുമെന്നും വിദഗ്‌ധർ പറയുന്നു.

സർവേഫലം ഇങ്ങനെ: ദേശീയ കുടുംബാരോഗ്യ സർവേയുടെ അഞ്ചാമത് റിപ്പോർട്ട് പ്രകാരം, 64 ശതമാനം സ്‌ത്രീകൾ ആർത്തവസമയത്ത് സാനിറ്ററി നാപ്‌കിനുകൾ ഉപയോഗിക്കുന്നതായും, 50 ശതമാനം പേർ തുണി ഉപയോഗിക്കുന്നതായും 15 ശതമാനം പേർ പ്രാദേശികമായി നിർമിച്ച നാപ്‌കിനുകൾ ഉപയോഗിക്കുന്നതായും കണ്ടെത്തി. മൊത്തത്തിൽ, ഈ പ്രായക്കാരിൽ 78 ശതമാനം പേരും ആർത്തവ സംരക്ഷണത്തന് ശുചിയായ രീതിയാണ് തെരഞ്ഞെക്കുന്നത്. സാനിറ്ററി നാപ്‌കിനുകൾ, പ്രാദേശികമായി നിർമിച്ച നാപ്‌കിനുകൾ, ടാംപണുകൾ, ആർത്തവ കപ്പുകൾ എന്നിവയാണ് ആർത്തവ ശുചിത്വ സംരക്ഷണ മാർഗങ്ങളായി കണക്കാക്കപ്പെടുന്നത്.

സ്‌കൂൾ വിദ്യാഭ്യാസമില്ലാത്ത സ്‌ത്രീകളെ (44%) അപേക്ഷിച്ച്‌, പ്ലസ് ടുവോ അതിൽ കൂടുതലോ വിദ്യാഭ്യാസമുള്ള സ്‌ത്രീകളിൽ (90%) ആർത്തവ ശുചിത്വ സംരക്ഷണ മാർഗങ്ങൾ ഉപയോഗിക്കുന്നത് ഇരട്ടിയിലധികം പേരാണെന്ന് സർവേഫലം വ്യക്തമാക്കുന്നു. സാമ്പത്തികമായി മുന്നാക്കം നിൽക്കുന്ന സ്‌ത്രീകളിൽ 95 ശതമാനം പേരും ശുചിത്വ രീതി ഉപയോഗിക്കുമ്പോൾ, പിന്നാക്കം നിൽക്കുന്നവരിൽ 54 ശതമാനം പേർ മാത്രമാണ് ആർത്തവ ശുചിത്വ സംരക്ഷണ മാർഗങ്ങൾ സ്വീകരിക്കുന്നത്.

കൂടാതെ നഗരങ്ങളിലെ 90 ശതമാനം സ്‌ത്രീകളും ഗ്രാമങ്ങളിലെ 73 ശതമാനം സ്‌ത്രീകളും ശുചിത്വ സംരക്ഷണ മാർഗങ്ങൾ ഉപയോഗിക്കുന്നവരാണ്. ശുചിത്വ രീതികൾ തെരഞ്ഞെടുത്തവരിൽ ഏറ്റവും കുറവ് റിപ്പോർട്ട് ചെയ്‌തത് ബീഹാർ (59%), മധ്യപ്രദേശ് (61%), മേഘാലയ (65%) എന്നിവിടങ്ങളിലാണ്.

ALSO READ: രാജ്യത്ത് അമിതവണ്ണം വർധിക്കുന്നു; കേരളത്തിൽ പുരുഷന്മാരേക്കാൾ സ്‌ത്രീകളിൽ പൊണ്ണത്തടി

2019-21 വർഷങ്ങളിൽ രാജ്യത്തെ 28 സംസ്ഥാനങ്ങളിലെ 707 ജില്ലകളിലും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 6.37 ലക്ഷം കുടുംബങ്ങളിലാണ് സർവേ നടത്തിയത്. അതിൽ 7,24,115 സ്‌ത്രീകളും 1,01,839 പുരുഷന്മാരും ഉൾപ്പെടുന്നു. സാമൂഹിക-സാമ്പത്തിക പശ്ചാത്തലങ്ങൾ ഉൾപ്പെടയുള്ള ഘടകങ്ങളെ കൂടി അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ റിപ്പോർട്ട്.

ആർത്തവവും വിദ്യാഭ്യാസവും: വിദ്യാഭ്യാസം, സാമ്പത്തികം എന്നീ ഘടകങ്ങൾക്ക് ആർത്തവ ശുചിത്വ സംരക്ഷണ രീതികളുമായുള്ള ബന്ധം സൂചിപ്പിക്കുന്നതാണ് പുതിയ സർവേ ഫലമെന്ന് പോപ്പുലേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ പൂനം മുത്രേജ പറഞ്ഞു. നഗരമേഖലകളിലെ സ്‌ത്രീകളുമായി (31.5%) താരതമ്യം ചെയ്യുമ്പോൾ, ഗ്രാമപ്രദേശങ്ങളിലെ സ്‌ത്രീകളിൽ (57.2%) ആർത്തവ സംരക്ഷണത്തിന്‌ തുണി ഉപയോഗിക്കുന്നത്‌ കൂടുതലാണെന്ന്‌ കണ്ടെത്തി. കൂടാതെ സാമ്പത്തികമായി മുന്നാക്കം നിൽക്കുന്ന സ്‌ത്രീകളേക്കാൾ പിന്നാക്കം നിൽക്കുന്നവരിൽ തുണിയുടെ ഉപയോഗം 3.3 മടങ്ങ് കൂടുതലാണെന്ന് കണ്ടെത്തിയതായും അവർ കൂട്ടിച്ചേർത്തു.

അതുകൊണ്ടുതന്നെ ശരിയായ ആർത്തവ ശുചിത്വത്തിന് സാമൂഹിക പശ്ചാത്തലവും ഒരു പ്രധാന ഘടകമാണ്. ആർത്തവത്തെക്കുറിച്ച് സംസാരിക്കുന്നത് തന്നെ തെറ്റാണെന്ന് പറഞ്ഞുപഠിപ്പിക്കുന്ന ചുറ്റുപാടുകൾ, ഒരുതരത്തിൽ സ്‌ത്രീകളെ അത് ശരിയായ രീതിയിൽ കൈകാര്യം ചെയ്യുന്നതിൽ നിന്നും നിരുത്സാഹപ്പെടുത്തുക കൂടിയാണ് ചെയ്യുന്നത്.

ആർത്തവ ശുചിത്വം മെച്ചപ്പെടുത്തുന്നതിന് പെൺകുട്ടികളുടെ വിദ്യാഭ്യാസം വലിയ പങ്കുവഹിക്കുന്നു. അതുപോലെ തന്നെ സമൂഹത്തിൽ നിലനിൽക്കുന്ന വ്യവസ്ഥിതികളിലും സമ്പ്രദായങ്ങളിലും മാറ്റം വരേണ്ടതിന് ആവശ്യമായ ബോധവത്കരണ കാമ്പെയിനുകളും നടത്തേണ്ടതുണ്ടെന്ന് മുത്രേജ പറഞ്ഞു.

സങ്കീർണതകളേറെ: വൃത്തിഹീനമായ ആർത്തവ സമ്പ്രദായങ്ങൾ മൂലം ബാക്‌ടീരിയൽ വാഗിനോസിസ്, മൂത്രനാളിയിലെ അണുബാധ (UTI) പോലുള്ള പ്രത്യുൽപാദന സംബന്ധമായ പല അസുഖങ്ങളും ഉണ്ടാകാം. ഇത് പിന്നീട് പെൽവിക് ഇൻഫക്‌ഷന് കാരണമായി മാറിയേക്കുമെന്നും ഗുരുഗ്രാമിലെ സികെ ബിർള ആശുപത്രിയിലെ ഒബ്‌സ്റ്റെട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗം ഡോ. ആസ്‌ത ദയാൽ വിശദീകരിക്കുന്നു.

ഈ അണുക്കൾക്ക് പെൽവിസ് വരെ സഞ്ചരിക്കാൻ കഴിയുമെന്നതിനാൽ സ്‌ത്രീകളിൽ ഗർഭധാരണത്തിന് സങ്കീർണതകൾ ഉണ്ടാക്കുകയോ മാസം തികയാതെയുള്ള പ്രസവത്തിന് കാരണമാകുകയോ ചെയ്യാം. കൂടാതെ, സ്വകാര്യ ഭാഗങ്ങളിലെ ശുചിത്വമില്ലായ്‌മ ഭാവിയിൽ സെർവിക്കൽ കാൻസറിന് വരെ സാധ്യത വർധിപ്പിച്ചേക്കാമെന്നും ഡോക്‌ടർ പറയുന്നു.

മാറണം സമൂഹം: ആർത്തവം ഇന്നും സമൂഹത്തിൽ ഒരു നാണക്കേടായി കരുതപ്പെടുന്നതിനാൽ അതിനെ കുറിച്ച് മറ്റുള്ളവരുമായി പങ്കുവയ്‌ക്കുന്നതിന് പല പെൺകുട്ടികളും മടികാണിക്കുന്നുവെന്ന് സാമൂഹിക പ്രവർത്തകയും സോഷ്യൽ റിസർച്ച് ഡയറക്‌ടറുമായ രഞ്ജന കുമാരി പറയുന്നു. ഒരു രൂപയ്‌ക്ക് സാനിറ്ററി നാപ്‌കിനുകൾ ലഭ്യമാക്കുന്ന സർക്കാരിന്‍റെ പ്രധാനമന്ത്രി ഭാരതീയ ജനൗഷധി പരിയോജന (പിഎംബിജെപി) പദ്ധതിയെ പരാമർശിച്ചുകൊണ്ടായിരുന്നു അവരുടെ പ്രതികരണം. ഒരു രൂപ നിരക്കിൽ നാപ്‌കിനുകൾ സർക്കാർ ലഭ്യമാക്കുമ്പോഴും അത് വാങ്ങാനുള്ള പണം മാതാപിതാക്കളിൽ നിന്ന് ആവശ്യപ്പെടാൻ കുട്ടികൾ മടി കാണിക്കുന്നുവെന്നും രഞ്ജന പറയുന്നു.

ALSO READ:'ബെഡ്‌ഷീറ്റില്‍ ആര്‍ത്തവ രക്തം, കഴുകിയാല്‍ പോകില്ല' ; അധ്യാപികയില്‍ നിന്ന് 400 രൂപ അധികം ഈടാക്കി ഹോട്ടലധികൃതരുടെ അയിത്ത നടപടി

കൂടാതെ നാപ്‌കിനുകൾക്കായി പണം ചെലവഴിക്കുന്നത് അധിക ചെലവാണെന്ന് പല മാതാപിതാക്കളും കരുതുന്നു. അതിനാൽ പെൺകുട്ടികളെ ബോധവത്കരിക്കുന്നതിനോടൊപ്പം തന്നെ മാതാപിതാക്കളിലും ആർത്തവ ശുചിത്വത്തെ കുറിച്ചുള്ള അവബോധം നൽകേണ്ടത് അനിവാര്യമാണെന്ന് അവർ കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.