ETV Bharat / sukhibhava

അജ്ഞാത കരള്‍ രോഗം കുട്ടികളില്‍ പടരുന്നു: യു.എസും യൂറോപ്പും ജാഗ്രതയില്‍ - യൂറോപ്പിലും യുഎസിലും കുട്ടികളില്‍ കരള്‍ വീക്കം

സാധാരണ കരള്‍വീക്കത്തിന് കാരണമായ ഹൈപ്പറ്റിറ്റീസ് വൈറസുകളല്ല രോഗത്തിന് കാരണമാകുന്നത്. ഏത് വൈറസാണ് രോഗകാരണമെന്ന് പരിശോധിക്കുകയാണ് വൈദ്യശാസ്ത്രജ്ഞര്‍.

Mysterious liver illness seen in kids in US  Europe  liver inflammation in kids in us europe  കുട്ടികളില്‍ അഞ്ജാതമായ കരള്‍ വീക്കം  യൂറോപ്പിലും യുഎസിലും കുട്ടികളില്‍ കരള്‍ വീക്കം  ലോകാരോഗ്യ സംഘടന കരള്‍ വീക്കത്തില്‍
യുഎസിലും യൂറോപ്പിലും കുട്ടികളില്‍ അഞ്ജാതമായ കരള്‍ രോഗം
author img

By

Published : Apr 16, 2022, 10:18 AM IST

Updated : Apr 16, 2022, 10:42 AM IST

അമേരിക്കയിലും യുറോപ്പിലും കുട്ടികളില്‍ കരള്‍ വീക്കം പടരുന്നു. സാധാരണ കരള്‍വീക്കത്തിന് കാരണമായ വൈറസുകളായ ഹൈപ്പറ്റിറ്റീസ് എ,ബി,സി, ഇ എന്നിവയല്ല രോഗകാരണമെന്നാണ് കണ്ടെത്തല്‍. അതുകൊണ്ടു തന്നെ ഈ കരള്‍ രോഗത്തിന് കാരണമായ വൈറസ് ഏതെന്ന് കണ്ടെത്താന്‍ പരിശോധനകള്‍ നടന്നുവരികയാണ്.

ബ്രിട്ടനില്‍ കുട്ടികളില്‍ കരള്‍ വീക്കം ഉണ്ടായതിന്‍റെ 74 കേസുകളാണ് പരിശോധിക്കുന്നത്. സമാനമായ ഏതാനും കേസുകള്‍ സ്പെയിനിലും അയര്‍ലണ്ടിലും പരിശോധിക്കുകയാണെന്ന് ലോകാരോര്യസംഘടന പറഞ്ഞു. യുഎസില്‍ ഇത്തരത്തില്‍ കാരണമറിയാത്ത കരള്‍ വീക്കത്തിന്‍റ ഒമ്പത് കേസുകളാണ് അന്വേഷിക്കുന്നത്. യുഎസിലെ എല്ലാ കേസുകളും അലബാമ സംസ്‌ഥാനത്താണ്.

യുഎസില്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് രോഗം പടര്‍ന്നിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ് ആരോഗ്യ അധികൃതര്‍. കുട്ടികളിലെ കരള്‍ വീക്കത്തിന്‍റെ കൂടുതല്‍ കേസുകള്‍ വരും നാളുകളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ഒന്ന് മുതല്‍ ആറ് വയസുള്ള കുട്ടികളിലാണ് യുഎസില്‍ ഇത്തരത്തിലുള്ള കരള്‍ വീക്കം കണ്ടെത്തിയത്. ഈ രോഗം പിടിപ്പെട്ട രണ്ട് കുട്ടികള്‍ക്ക് കരള്‍മാറ്റി വയ്ക്കല്‍ വേണ്ടിവന്നു. രോഗം പിടിപ്പെട്ട ചില കുട്ടികളില്‍ അഡിനോവൈറസ് പോസിറ്റിവായിരുന്നു.

എന്നാല്‍ അഡിനോവൈറസിന്‍റെ പ്രത്യേക വകഭേദമായ അഡിനോവൈറസ് 41 ആണോ രോഗകാരണമെന്നതില്‍ പരിശോധന നടന്നു കൊണ്ടിരിക്കുകയാണ്. കുടല്‍ വീക്കത്തിന് കാരണമാകുന്ന വൈറസാണ് അഡിനൊവൈറസ് 41. കഴിഞ്ഞ നവംബര്‍മുതലാണ് കരള്‍ വീക്കം യുഎസില്‍ വര്‍ധിച്ചുവ ന്നതെന്ന് സെന്‍റെര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍(സിഡിസി) അറിയിച്ചു.

Last Updated : Apr 16, 2022, 10:42 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.