ETV Bharat / sukhibhava

കിലോയ്‌ക്ക് ഒരു ലക്ഷത്തിനടുത്ത് വില, ഞെട്ടേണ്ട! ലോകത്തിലെ ഏറ്റവും വില കൂടിയ പച്ചക്കറിയെക്കുറിച്ച് അറിയാം - malayalam news

യൂറോപ്യൻ രാജ്യങ്ങളിൽ കൂടുതലായും ഉപയോഗിക്കുന്ന ഒരിനം പച്ചക്കറിയാണ് ഹോപ്പ് ഷൂട്ട്. കിലോയ്‌ക്ക് 80,000 രൂപ മുതൽ 85,000 രൂപ വരെയാണ് ഇതിന്‍റെ വില.

expensive vegetable details  saffron  mushroom  hop shoots  hop shoots Cultivation  most expensive vegetable  Gucci mushrooms  ഏറ്റവും വില കൂടിയ പച്ചക്കറി  ഹോപ്പ് ഷൂട്ട്  കുങ്കുമപ്പൂവ്  ഹോപ്പ് ഷൂട്ടിന്‍റെ കൃഷി രീതി  ഗുച്ച് കൂൺ  വില കൂടിയ ഭക്ഷ്യ വസ്‌തുക്കൾ  മലയാളം വാർത്തകൾ  ആരോഗ്യ വാർത്തകൾ  malayalam news  health news
കിലോയ്‌ക്ക് ഒരു ലക്ഷത്തിനടുത്ത് വില, ഞെട്ടേണ്ട! ലോകത്തിലെ ഏറ്റവും വില കൂടിയ പച്ചക്കറിയെക്കുറിച്ചറിയാം
author img

By

Published : Dec 6, 2022, 1:36 PM IST

ഹിമാലയം പോലുള്ള അതിശൈത്യ പ്രദേശങ്ങളിൽ മാത്രം വളരുന്ന കുങ്കുമപ്പൂവും കൂണുമാണ് നമ്മൾ സാധാരണയായി കേട്ടിട്ടുള്ള ഏറ്റവും വില കൂടിയ ഭക്ഷ്യ വസ്‌തുക്കൾ. എന്നാൽ ഇവയേക്കാൾ ഒത്തിരി വില കൂടിയ പച്ചക്കറികൾ ലോകത്ത് ഉണ്ടെന്നതാണ് ശ്രദ്ധേയം. അത്തരത്തിൽ നമുക്ക് അധികം പരിചിതമല്ലാത്ത ഒരിനം പച്ചക്കറിയാണ് ഹോപ്പ് ഷൂട്ട് (Hop Shoot).

തൊട്ടാൽ പൊള്ളും ഹോപ്പ് ഷൂട്ട്: യൂറോപ്യൻ രാജ്യങ്ങളിലാണ് ഹോപ്പ് ഷൂട്ട് കൂടുതലായും ഉപയോഗിക്കുന്നത്. കിലോയ്‌ക്ക് 80,000 രൂപ മുതൽ 85,000 രൂപ വരെയാണ് ഇതിന്‍റെ വില. സാധാരണ ഗതിയിൽ പച്ചക്കറിയ്‌ക്ക് അൽപമൊന്ന് വില കൂടിയാൽ പോലും നമുക്ക് കടകളിൽ നിന്നും വാങ്ങാൻ ബുദ്ധിമുട്ടാണ്. അപ്പോൾ പിന്നെ ഇത്രയും പണം മുടക്കി ആരെങ്കിലും പച്ചക്കറി വാങ്ങുമോ എന്നതാണ് ചോദ്യം.

എന്തുകൊണ്ടാണ് ഹോപ്പ് ഷൂട്ടിന് ഇത്രയും അധികം വില എന്ന സംശയത്തിന്‍റെ ഉത്തരം അതിന്‍റെ ഔഷധ ഗുണം തന്നെയാണ്. അതുകൊണ്ടാണ് ലോകത്തിലെ ഏറ്റവും ചെലവേറിയ പച്ചക്കറിയായി ഇത് അറിയപ്പെടുന്നത്.

വിളയിക്കാനും വെല്ലുവിളി: വളരെ വെല്ലുവിളിയേറിയതാണ് ഹോപ്പ് ഷൂട്ടിന്‍റെ കൃഷി രീതി. ഇവയുടെ മുകളിലുള്ള പൂക്കൾ വളരെ ശ്രദ്ധയോടെ ശേഖരിക്കണം. ഈ പൂക്കളെ 'ഹോപ്പ് കോൺസ്' എന്ന് വിളിക്കുന്നു.

യന്ത്രങ്ങൾ ഉപയോഗിച്ച് ഇത് ചെയ്യാൻ സാധിക്കാത്തതിനാൽ മനുഷ്യർ തന്നെ ശ്രദ്ധയോടെ ഇത് കൈകാര്യം ചെയ്യണം. ഇവയുടെ തണ്ടുകൾ സലാഡുകളിലും അച്ചാറായും ഉപയോഗിക്കുന്നു. ഈ ചെടികൾ ഒരു ദിവസം ഏകദേശം ആറിഞ്ച് വരെ വളരുന്നു.

ഒരിക്കൽ കൃഷി ചെയ്‌താൽ, 20 വർഷം വരെ വിളവ് തരും. ഒരിക്കൽ ഹിമാചൽ പ്രദേശിൽ പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്‌തതല്ലാതെ വളരെ ഔഷധ ഗുണമുള്ള ഹോപ്പ് ഷൂട്ട് ഇന്ത്യയിൽ കൃഷി ചെയ്യുന്നില്ല. മനുഷ്യശരീരത്തിൽ ആന്‍റിബോഡികളുടെ ഉത്‌പാദനത്തിന് ഇവ സഹായിക്കുന്നു.

ഇന്ത്യയിലെ പ്രധാനികൾ: ഇത്രയധികം വില ഇല്ലെങ്കിലും ഇന്ത്യയിലെ വിലപിടിപ്പുള്ള ഒരിനം പച്ചക്കറിയാണ് ഗുച്ച് കൂൺ. കിലോയ്‌ക്ക് 30,000 രൂപ വരെയാണ് ഇതിന്‍റെ വില. ഹിമാലയത്തിൽ മാത്രമാണ് ഇവ വളരുന്നത്. ആയിരക്കണക്കിന് രൂപ വിലയുള്ള മറ്റു പല തരം കൂൺ വിഭാഗത്തിൽപ്പെട്ട ഭക്ഷ്യവസ്‌തുക്കളും ഇന്ത്യയിലുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.