മിനിയാപൊളിസ്: ഉയർന്ന ദാരിദ്ര്യ നിരക്കും കുറഞ്ഞ വിദ്യാഭ്യാസ-തൊഴിൽ അവസരങ്ങളുമുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന അപസ്‌മാരം (epilepsy) ബാധിച്ചവർക്ക് ഉയർന്ന ജീവിതനിലവാരത്തിൽ താമസിക്കുന്ന അപസ്‌മാരം ബാധിച്ചവരേക്കാൾ ഓർമ ശക്തി, ചിന്ത ശക്തി, മാനസിക പ്രശ്‌നങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ. അമേരിക്കൻ അക്കാദമി ഓഫ് ന്യൂറോളജിയുടെ മെഡിക്കൽ ജേർണലായ ന്യൂറോളജിയുടെ ഓൺലൈൻ പതിപ്പിലാണ് ഗവേഷണ വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. അതേസമയം താഴ്‌ന്ന ജീവിത നിലവാരമുള്ള പ്രദേശങ്ങളിൽ താമസിക്കുന്നത് ഓർമശക്തിക്കും മാനസികാരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകുമെന്ന് പൂർണമായും പഠനങ്ങൾ തെളിയിക്കുന്നില്ല. അതും ഒരു കാരണമാണ് എന്നതാണ് പഠനത്തിൽ പറയുന്നത്.
ഗവേഷണ വഴികൾ: ഓരോരുത്തരും ജീവിക്കുന്ന പ്രദേശത്തെ സാമൂഹിക ഘടകങ്ങൾ അപസ്‌മാര സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഒഹായോയിലെ ക്ലീവ്‌ലാൻഡ് ക്ലിനിക്കിലെ ഗവേഷകൻ കൂടിയായ റോബിൻ ബുഷ് പറഞ്ഞു. പഠനത്തിന്‍റെ ഭാഗമായി ഗവേഷകർ മുതിർന്നവരിൽ സാധാരണയായി കാണപ്പെടുന്ന ടെമ്പറൽ ലോബ് അപസ്‌മാരമുള്ളവരുടെ കണക്കുകൾ ശേഖരിച്ചു. ഇത് പ്രകാരം ഈ അസുഖം ഉള്ളവർക്ക് ചിന്താ പ്രശ്‌നങ്ങളും വിഷാദ മാനസികാവസ്ഥയും ഉള്ളതായി കണ്ടെത്തി.
also read : വേനലിനെ ഭയക്കേണ്ട, ശരീരത്തിലെ ടാൻ നീക്കാം ഈസിയായി, പത്ത് പൊടിക്കൈകൾ
ഈ അവസ്ഥയിലുള്ള ഏകദേശം 38 വയസുള്ള 800 പേരെ ഗവേഷകർ തിരിച്ചറിഞ്ഞതിൽ ഇവരുടെ അപസ്‌മാരം ചികിത്സയെ പ്രതിരോധിക്കുന്നതായും കണ്ടെത്തി. കൂടാതെ ബുദ്ധി, ശ്രദ്ധ, ഓർമശക്തി, ചിന്താശേഷി, വിഷാദം, ഉത്‌കണ്‌ഠ തുടങ്ങിയ പ്രശ്‌നങ്ങൾ ഉള്ളവരെ തെരഞ്ഞെടുത്ത് ഇവർ താമസിക്കുന്ന ജീവിത സാഹചര്യവും ഗവേഷകർ വിലയിരുത്തി. വരുമാനം, തൊഴിൽ, വിദ്യാഭ്യാസം, പാർപ്പിട നിലവാരം എന്നിവയുൾപ്പെടെ 17 സൂചകങ്ങളെ അടിസ്ഥാനമാക്കി റാങ്ക് സൂചികയും തയ്യാറാക്കി. ഏകദേശം 1,500 പേരുടെ വിവരങ്ങളാണ് ശേഖരിച്ചത്.
also read : World Liver Day 2023: ജീവിത ശൈലി മാറ്റാം കരളിനെ സംരക്ഷിക്കാം, ചില നുറുങ്ങുകള്‍ ഇതാ
താമസ സാഹചര്യം പ്രധാന ഘടകം: പ്രദേശത്തെ താമസക്കാരുടെയും സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളും സൂചികയിൽ ഉൾക്കൊള്ളിച്ചിരുന്നു. ശേഖരിച്ച വിവരങ്ങളുടെ വിശകലനത്തിനൊടുവിൽ താമസസ്ഥലങ്ങളുടെ പോരായ്‌മകളും ജീവിത സാഹചര്യവും അപസ്‌മാരത്തിന് ശേഷമുള്ള ആരോഗ്യ - മാനസിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടെത്തി. ഉയർന്ന ജീവിത - താമസ സൗകര്യത്തിലുള്ളവർ അപസ്‌മാര ശേഷം കുറവ് ആരോഗ്യപ്രശ്‌നങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്.
മോശമായ ചുറ്റിപാടിലുള്ളവർക്ക് മോശമായ വൈജ്‌ഞാനിക ഫലങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ഈ അവസ്ഥ പരിഹരിക്കുന്നതിനും മറ്റു സാമൂഹിക ഘടകങ്ങൾ തിരിച്ചറിയാനും കൂടുതൽ ഗവേഷണം ആവശ്യമാണെന്ന് ന്യൂറോളജി വിഭാഗം വിദഗ്‌ധയായ എഡിറ്റോറിയൽ എഴുത്തുകാരി ലിഡിയ എം.വി.ആർ. മൗറ പറഞ്ഞു.