ETV Bharat / sukhibhava

ഇടവിട്ടുള്ള ഉപവാസം ശരീരഭാരം കുറയ്‌ക്കുമോ? - ഇടവിട്ടുള്ള ഉപവാസം ദോഷങ്ങൾ

ശരീരഭാരം കുറയ്‌ക്കുന്ന കാര്യത്തിൽ ഇടവിട്ടുള്ള ഉപവാസം പലപ്പോഴും മറ്റ് ഡയറ്റ് രീതികളേക്കാൾ മികച്ച ഫലം തരാറില്ല

intermittent fasting for weight loss  fasting methods  drawbacks of intermittent fasting  ഇടവിട്ടുള്ള ഉപവാസം ഗുണങ്ങൾ  ഇടവിട്ടുള്ള ഉപവാസം ദോഷങ്ങൾ  ശരീരഭാരം നിയന്ത്രണം
ഇടവിട്ടുള്ള ഉപവാസം ശരീരഭാരം കുറയ്‌ക്കുമോ?
author img

By

Published : Jun 14, 2022, 6:20 PM IST

ശരീര ഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർ ഏറ്റവും കൂടുതൽ കേൾക്കാനിടയുണ്ടായിട്ടുള്ള ഒന്നാവും ഇടവിട്ടുള്ള ഉപവാസം (Intermittent fasting) എന്നത്. സെലിബ്രിറ്റികൾ മുതൽ ഫിറ്റ്‌നസ് പ്രേമികൾക്കിടയിൽ വരെ ഇടവിട്ടുള്ള ഉപവാസത്തിന് ആരാധകരേറെയാണ്. ഉപവസിച്ചു കൊണ്ട് തന്നെ ഇഷ്‌ടമുള്ളതെന്തും കഴിക്കാം എന്നതാണ് ഇതിന് മറ്റ് ഡയറ്റ് മാർഗങ്ങളേക്കാൾ കൂടുതൽ പ്രചാരം ലഭിക്കാൻ കാരണം.

എന്നാൽ ശരീരഭാരം കുറയ്‌ക്കുന്ന കാര്യത്തിൽ ഇടവിട്ടുള്ള ഉപവാസം പലപ്പോഴും മറ്റ് ഡയറ്റ് രീതികളേക്കാൾ മികച്ച ഫലം തരാറില്ല. ഇടവിട്ടുള്ള വ്രതത്തിലൂടെയുള്ള ഭക്ഷണ ക്രമീകരണത്തെ പ്രധാനമായും മൂന്ന് വിഭാഗങ്ങളായി തിരിക്കാം. ദിവസേനയുള്ള സമയ നിയന്ത്രിത ഭക്ഷണം : ഇത് ഭക്ഷണ സമയം ആറ് മുതല്‍ എട്ട് മണിക്കൂറായി ചുരുക്കുന്നു. ഈ മണിക്കൂര്‍ വ്യത്യാസത്തില്‍ ഭക്ഷണം കഴിക്കുന്നതാണ് വ്രതത്തിന്‍റെ രീതി.

5:2 ഉപവാസം : ആഴ്‌ചയില്‍ അഞ്ച് ദിവസം ഇഷ്‌ടമുള്ള ഭക്ഷണം ക്രമീകരണമില്ലാതെ കഴിക്കാം. ശേഷിച്ച രണ്ട് ദിവസം 500 കലോറി ഭക്ഷണം മാത്രം കഴിക്കുക. ഒന്നിടവിട്ട ദിവസങ്ങളിലെ ഉപവാസം. ഇടവിട്ടുള്ള ഉപവാസം ശരീരഭാരം കുറയ്‌ക്കുന്നതിൽ നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ ഇത് മറ്റ് ഡയറ്റ് രീതികളേക്കാൾ മികച്ചതാണെന്ന് ഇതുവരെ ഒരു പഠനവും തെളിയിച്ചിട്ടില്ല.

ഇടവിട്ടുള്ള ഉപവാസം നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവ് കുറയ്‌ക്കുമെങ്കിലും അതിന് പോരായ്‌മകളുമുണ്ട്. ഇത് നമ്മൾ ഏർപ്പെടുന്ന ശാരീരിക പ്രവർത്തനങ്ങളുടെ അളവും, വ്യായാമം ചെയ്യുന്നതിന്‍റെ കാഠിന്യവും കുറയ്‌ക്കുന്നു. ഇത് ശരീരഭാരം കുറയ്‌ക്കുന്നതിനെ ബാധിക്കുന്നില്ലെങ്കിലും ശാരീരിക പ്രവർത്തനങ്ങൾ കുറയുന്നത് ആരോഗ്യത്തെ മറ്റ് പല രീതിയിലും ബാധിച്ചേക്കാം. ഇത് പേശികളുടെ വലിപ്പം കുറയ്‌ക്കുന്നതിന് കാരണമാകുന്നു. ഫാസ്റ്റിങ് ഡയറ്റ് കൊഴുപ്പ് കുറയ്‌ക്കുന്നതിൽ ദൈനംദിന കലോറി നിയന്ത്രിക്കുന്നതിനേക്കാൾ ഫലപ്രദമല്ലെന്നും പഠനങ്ങൾ പറയുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതും പ്രായമാകുമ്പോൾ ശാരീരിക ശേഷി നിലനിർത്തുന്നതും ഉൾപ്പെടെ നിരവധി കാര്യങ്ങൾക്ക് പേശി വലിപ്പം നിർണായകമാണ്. അതിനാൽ പേശി വലിപ്പം കുറയ്‌ക്കുന്ന ഡയറ്റുകൾ ഒഴിവാക്കുന്നതാണ് നല്ലത്. എന്നാൽ വ്യായാമവും ഇടവിട്ടുള്ള ഉപവാസവും ഒരുപോലെ പാലിക്കുന്നത് കൊഴുപ്പ് കുറയ്‌ക്കാൻ സഹായിക്കുന്നതിനൊപ്പം പേശികളുടെ അളവ് നിലനിർത്താനും സഹായിക്കും.

ഇടവിട്ടുള്ള ഉപവാസത്തിന്‍റെ ഗുണങ്ങൾ: ശരീരഭാരം കുറയ്‌ക്കുന്നതിന് ഇടവിട്ടുള്ള ഉപവാസം മികച്ച ഫലം നൽകില്ലെന്നിരിക്കെ, ഇതിന് പല ഗുണങ്ങളുമുണ്ട്. ഇത് രക്തസമ്മർദ്ദം, ഇൻസുലിൻ സംവേദനക്ഷമത (ശരീരം രക്തത്തിലെ പഞ്ചസാരയെ എത്രത്തോളം ഫലപ്രദമായി നിയന്ത്രിക്കുന്നു) എന്നിവ മെച്ചപ്പെടുത്തുകയും ദൈനംദിന കലോറി നിയന്ത്രണത്തിന് സമാനമായ അളവിൽ കൊളസ്‌ട്രോളിന്‍റെ അളവ് കുറയ്‌ക്കുകയും ചെയ്‌തുവെന്ന് അടുത്തിടെ നടന്ന പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ടൈപ്പ് 2 പ്രമേഹത്തിനുള്ള പ്രധാന അപകട ഘടകമായ ഇൻസുലിൻ സെൻസിറ്റിവിറ്റി പോലുള്ള പല ഘടകങ്ങളും നിയന്ത്രിത ഭക്ഷണം മെച്ചപ്പെടുത്തുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

(നോട്ട്‌ഹാം ട്രെന്‍റ് യൂണിവേഴ്‌സിറ്റിയിലെ ന്യൂട്രീഷൻ ആൻഡ് എക്‌സസൈസ് ഫിസിയോളജിയിലെ സീനിയർ ലക്‌ചറർ ഡേവിഡ് ക്ലേട്ടൺ എഴുതിയത്)

Also Read: യൗവ്വനം നിലനിര്‍ത്തണോ, ക്യാന്‍സര്‍ - പ്രമേഹ സാധ്യതകള്‍ അകറ്റണോ ? ; വ്രതം ശീലമാക്കിയാല്‍ പലതുണ്ട് കാര്യം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.