ETV Bharat / sukhibhava

ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ അപകടകാരിയാണ് ഉപ്പ് - പക്ഷാഘാതം

നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന ഉപ്പിന്‍റെ അളവിലെ വർധനവ് ശരീരത്തിന്‍റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ഒരു വ്യക്തി പ്രതിദിനം അഞ്ച് ഗ്രാം ഉപ്പ് ഉപയോഗിക്കാനാണ് ലോകാരോഗ്യ സംഘടനയുടെ നിർദേശം

importance of salt in our body  importance of salt  salt  use of salt  who  ഉപ്പ്  ഉപ്പിന്‍റെ പ്രാധാന്യം  ഉപ്പ് ഉപയോഗിക്കേണ്ടത്  ഉപ്പിന്‍റെ അളവ്  പ്രതിദിനം ഉപയോഗിക്കേണ്ട ഉപ്പിന്‍റെ അളവ്  ഉപ്പ് എത്ര ഉപയോഗിക്കാം  ഉപ്പ് ശരീരാരോഗ്യം  ശരീരത്തിന്‍റെ ആരോഗ്യം  ഹൃദ്രോഗങ്ങളും ഉയർന്ന രക്തസമ്മർദ്ദവും  ഹൃദ്രോഗം  ഉയർന്ന രക്തസമ്മർദ്ദം  ഹൃദയാഘാതം  പക്ഷാഘാതം  ലോകാരോഗ്യ സംഘടന
ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ അപകടകാരിയാണ് ഉപ്പ്
author img

By

Published : Nov 3, 2022, 3:59 PM IST

ഭക്ഷണത്തിന് രുചി കൂട്ടുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഉപ്പ് നമ്മുടെ ശരീരത്തിന്‍റെ ആരോഗ്യം സംരക്ഷിക്കുന്നതിലും ഹനിക്കുന്നതിലും എത്രത്തോളം പങ്ക് വഹിക്കുന്നു എന്നുള്ളത് ശ്രദ്ധേയമാണ്. പണ്ടത്തെ കാലത്ത് പ്രായമായവരെ ബാധിച്ചിരുന്ന ഹൃദ്രോഗങ്ങളും ഉയർന്ന രക്തസമ്മർദവും ഇന്നത്തെ യുവതലമുറയിലും കണ്ടുവരുന്നുണ്ട്.

ഇതിന് പ്രധാന കാരണം നാം നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന ഉപ്പിന്‍റെ അളവിലുള്ള വ്യത്യാസമാണ്. ഉപ്പ് എങ്ങനെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് കണ്ടെത്താൻ നടത്തിയ പഠനത്തിൽ ചെറുപ്പക്കാരെയും ഈ വിപത്ത് ബാധിക്കുന്നതായി കണ്ടെത്തി. മൂന്ന് തലമുറകളിലായി ഹൃദയാഘാതം ബാധിച്ചവരുടെ പ്രായം വിശകലനം ചെയ്‌താണ് പഠനം നടത്തിയത്.

വർഷങ്ങളുടെ കണക്കെടുത്താൽ: 30 വർഷം മുൻപ് ഏകദേശം 60 വയസുളളവരെയാണ് ഹൃദ്രോഗം ബാധിച്ചിരുന്നത്. പിന്നീട് 50 മുതൽ 40 വയസ് വരെയുള്ളവരിലും ഹൃദ്രോഗ ബാധ കണ്ടെത്താന്‍ തുടങ്ങി. എന്നാൽ ഇന്ന് 25-30 വയസ് വരെയുള്ളവരിലും ഹൃദ്രോഗവും ഉയർന്ന രക്തസമ്മർദവും കണ്ടെത്തുന്നുണ്ട്.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്‍റെ പഠനമനുസരിച്ച് നഗര പ്രദേശങ്ങളിൽ 35 ശതമാനം ആളുകളും ഗ്രാമ പ്രദേശങ്ങളിൽ 25 ശതമാനം ആളുകളും ഉയർന്ന രക്തസമ്മർദം ബാധിച്ചവരാണ്. ഇവരിൽ 25 ശതമാനം പുരുഷന്മാരും 24 ശതമാനം സ്‌ത്രീകളുമാണ്. ഹൃദയാഘാതം ഉണ്ടായവരിൽ 7-9 ശതമാനം പേർ നഗരത്തിലുള്ളവരും 3-5 ശതമാനം ഗ്രാമ പ്രദേശങ്ങളിലുള്ളവരുമാണ്.

പുറത്ത് നിന്നുള്ള ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുമ്പോൾ ഉപ്പ് അമിതമായി നമ്മുടെ ശരീരത്തിലേയ്ക്ക് എത്തുന്നു. ചിപ്‌സ്, സൂപ്പ്, ബർഗർ, പിസ, നൂഡിൽസ് തുടങ്ങിയ റെഡി-ടു-ഈറ്റ്, പ്രോസസ്‌ഡ് ഫുഡുകളിൽ ഉപ്പ് കൂടുതലാണ്. ദിവസേന കഴിക്കുന്ന ഭക്ഷണത്തിൽ (5 ഗ്രാം) ഒരു ഗ്രാം ഉപ്പ് കുറച്ചാൽ ഹൃദ്രോഗം, പക്ഷാഘാതം, വൃക്ക രോഗങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കാമെന്ന് ഹാർവാർഡ് യൂണിവേഴ്‌സിറ്റി അടുത്തിടെ പുറത്തിറക്കിയ പഠനത്തിൽ വ്യക്തമാക്കുന്നു.

ഉപ്പിനെക്കാൾ പ്രധാനം ഉപ്പിന്‍റെ അളവ്: സോഡിയം ക്ലോറൈഡ് എന്ന ശാസ്‌ത്രീയ നാമത്തില്‍ അറിയപ്പെടുന്ന ഉപ്പ് ശരീരത്തിന് വളരെ പ്രധാനമാണ്. എന്നാൽ ശരീരത്തിലേയ്ക്കെത്തുന്ന ഉപ്പിന്‍റെ അളവും അതിനൊപ്പം പ്രാധാന്യമർഹിക്കുന്നു. നമ്മുടെ ശരീരത്തിൽ 40 ശതമാനം സോഡിയവും 60 ശതമാനം ക്ലോറൈഡും അടങ്ങിയിരിക്കുന്നു.

പഴങ്ങൾ, പച്ചക്കറികൾ, പച്ചിലകൾ, പരിപ്പ്, മാംസം, പാലുൽപ്പന്നങ്ങൾ എന്നിവയിൽ സോഡിയം ക്ലോറൈഡ് കാണപ്പെടുന്നു. ഇവ കൂടാതെ നാം പാകം ചെയ്യുന്ന ഭക്ഷണങ്ങളിലും ഉപ്പ് ഉപയോഗിക്കുന്നു. ഉപ്പ് വിവിധ രൂപങ്ങളിൽ ശരീരത്തിൽ പ്രവേശിക്കുകയും നാഡീ വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.

ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങൾ അനുസരിച്ച്, പ്രതിദിനം ഒരു ടീസ്‌പൂൺ അല്ലെങ്കിൽ 5 ഗ്രാം ഉപ്പ് മാത്രമേ ഉപയോഗിക്കാവു. എന്നാൽ, ഹൃദയം, വൃക്ക സംബന്ധമായ രോഗങ്ങൾ ഉള്ളവർ 3 ഗ്രാം മാത്രം ഉപ്പ് കഴിക്കാനാണ് ലോകാരോഗ്യ സംഘടനയുടെ നിർദേശം. എന്നാൽ ഇന്ത്യക്കാർ 7-8 ഗ്രാം ഉപ്പാണ് പ്രതിദിനം ഉപയോഗിക്കുന്നത്. ചിലർ 30 ഗ്രാം വരെ ഉപയോഗിക്കുമെന്നും വിദഗ്‌ധർ പറയുന്നു.

കൊഴുപ്പ് മാത്രമല്ല ഉപ്പും കൂടുതലാണ്: ബേക്കറി ഉൽപന്നങ്ങളിൽ കൊഴുപ്പിനൊപ്പം ഉപ്പും കൂടുതലാണ്. മോണോ സോഡിയം ഗ്ലൂട്ടാമേറ്റ്, ബേക്കിങ് സോഡ, സോഡിയം ബൈകാർബണേറ്റ്, സോഡിയം സിട്രേറ്റ്, കോഷർ ഉപ്പ്, ഹിമാലയൻ പിങ്ക് ഉപ്പ്, പാറ ഉപ്പ് എന്നിവ ഈ ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കുന്നു.

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം, സോഡിയം അമിതമായി കഴിക്കുന്നത് മൂലം ലോകത്താകമാനം 18.90 ലക്ഷം പേരാണ് പ്രതിവർഷം മരണപ്പെടുന്നത്. ഒരു വ്യക്തിക്ക് പ്രതിദിനം 5 ഗ്രാം ഉപ്പ് മതിയാകും. അതായത് 2 ഗ്രാമിൽ താഴെ സോഡിയം അടങ്ങിയിരിക്കണമെന്ന് ഫെർണാണ്ടസ് ആശുപത്രിയിലെ ചീഫ് ന്യൂട്രീഷനിസ്റ്റ് ഡോ. ലത ശശി പറയുന്നു.

ആരോഗ്യത്തോടെയിരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ: ഉയർന്ന അളവിൽ ഉപ്പ് കഴിക്കുന്നത് രക്തക്കുഴലുകളുടെ ചുമരുകളിൽ സമ്മർദം വർധിപ്പിക്കുകയും ബിപി (Blood Pressure) വർധിപ്പിക്കുകയും ചെയ്യുന്നു. ഹൃദയാഘാതം, പക്ഷാഘാതം, വൃക്ക തകരാറുകൾ എന്നിവയ്ക്കും ഇത് കാരണമാകുന്നു. അതിനാൽ ഉപ്പ് കുറച്ച് കഴിക്കുക.

ദിവസേനയുള്ള ഉപയോഗത്തിൽ ഉപ്പിന്‍റെ ഉപയോഗം കുറയ്‌ക്കാൻ സാധിച്ചാൽ രക്തസമ്മർദം 6-8 മി.മീ. കുറയുന്നു. ഇത് ദീർഘകാല ആരോഗ്യത്തിന് ഗുണകരമാണ്. ഉയർന്ന രക്തസമ്മർദവും ഹൃദ്രോഗവും ഉള്ളവർ തീർച്ചയായും ഉപ്പിന്‍റെ അളവ് കുറയ്‌ക്കണം. പുറത്ത് നിന്നുള്ള ഭക്ഷണവും വറുത്തതും പൊരിച്ചതുമായ ഭക്ഷണത്തിനും പകരം പച്ചക്കറികൾ കൂടുതൽ കഴിക്കണമെന്ന് സ്റ്റാർ ഹോസ്‌പിറ്റലിലെ സീനിയർ കാർഡിയോളജിസ്റ്റ് ഡോ. രമേഷ് ഗുഡപതി പറഞ്ഞു.

ഉപ്പ് കൂടിയാൽ ബിപി കൂടും, ഉപ്പ് കുറഞ്ഞാൽ..? ശരീരത്തിൽ ഉപ്പ് കുറവാണെങ്കിൽ തലവേദന, തലകറക്കം, ബോധക്ഷയം, കോമ എന്നിവയ്ക്ക് കാരണമാകുന്നു. പ്രായമായവരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. ഉപ്പ് കൂടിയാൽ ബിപി വർധിക്കുന്നതിനൊപ്പം ഓക്കാനം, ഛർദ്ദി, അലസത, വിശപ്പില്ലായ്‌മ, അമിത ദാഹം, വൃക്കയ്‌ക്ക് തകരാർ, ഹൃദയാഘാതം, സ്ട്രോക്ക്, ദഹനനാളത്തിലെ കാൻസർ എന്നിവയും ഉണ്ടാകുന്നു.

ഉപ്പ് അമിതമായ ഉപയോഗിക്കുന്നത് മൂലം പ്രതിവർഷം 90 ലക്ഷം പേർ ഹൃദയാഘാതവും പക്ഷാഘാതവും അനുഭവിക്കുന്നു. ദൈനംദിന ഉപയോഗത്തിൽ ഉപ്പ് 2-3 ഗ്രാം ആയി കുറയ്ക്കണം. അതായത് പ്രതിദിനം 5 ഗ്രാമിൽ കുറവ് ഉപ്പ് ഉപയോഗിക്കണമെന്ന് കിംസ് ആശുപത്രിയിലെ സീനിയർ ജനറൽ ഫിസിഷ്യൻ ഡോ. പ്രവീൺ കുൽക്കർണി പറയുന്നു.

Also Read: യുവാക്കള്‍ 'അസ്വസ്ഥരാണ്'; ചെറുപ്പക്കാര്‍ക്കിടയില്‍ സ്‌ട്രോക്ക് സാധ്യത വര്‍ധിക്കുന്നതായി പഠനം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.